ആശാ കിഷോറിൻ്റെ ‘നിലാകാവ്യമലരുകൾ’ക്ക് ജെ .മുഹമ്മദ് റാഫി സ്മാരക പുരസ്കാരം

0

തിരുവനന്തപുരം : ആശാ കിഷോർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ആശാ മിനിയുടെ ‘നിലാകാവ്യ മലരുകൾ ‘എന്ന കവിതാ സമാഹാരത്തിന് ഫ്രീഡം ഫിഫ്റ്റി യുടെ ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്കാരം . കവിതകൾ, കഥകൾ, നോവലുകൾ എന്നിവ എഴുതുന്ന ആശയുടെ മൺകട്ടകളുടെ വികൃതി എന്ന കവിതാ സമാഹാരത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഫാബ്രിക്, ഗ്ലാസ്, മ്യൂറൽ പെയിൻ്റിംഗ് രംഗത്തും പ്രവർത്തിക്കുന്ന ആശ ഫാഷൻ ഡിസൈനറുമാണ്.
നല്ല കർഷകയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജീവകാരുണ്യ രംഗത്തും സേവനം നടത്തുന്നുണ്ട്.
ഒക്ടോബർ 29 ചൊവ്വാഴ്ച വൈകിട്ട് 4 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ
നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം നൽകുമെന്ന് ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.

 

റഹിം പനവൂർ
ഫോൺ : 9946584007

You might also like
Leave A Reply

Your email address will not be published.