കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി കമ്മീഷനും സംയുക്തമായി യുവജനങ്ങൾക്കായി സംഘടിപ്പിച്ച പ്രത്യേക തൊഴിൽ പദ്ധതി

0

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി കമ്മീഷനും സംയുക്തമായി യുവജനങ്ങൾക്കായി സംഘടിപ്പിച്ച പ്രത്യേക തൊഴിൽ പദ്ധതിയായ സമന്വയത്തിന്റെ ജില്ലാ തലഉൽഘാടനം വിഴിഞ്ഞത്തു വച്ചു നടന്നു.കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ എ എ റഷീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം ചെയ്തു. അഡ്വ എം വിൻസെന്റ് എം എൽ എ മുഖ്യാതിഥിയായിരുന്നു. കേരള നോളെജ് ഇക്കോണമി കമ്മീഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ എ സൈഫുദ്ധീൻ ഹാജി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ പി റോസ, കോട്ടപ്പുറം വാർഡ് കൗൺസിലർ ജെ പനിയടിമ, വിഴിഞ്ഞം വാർഡ് കൗൺസിലർ സമീറ എസ് മിഹ്ദാദ് , ഹാർബർ വാർഡ് കൗൺസിലർ എം നിസാമുദ്ധീൻ, സംഘടന സമിതി ചെയർമാൻ എ അബു സാലി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് ഇമാം അസ്‌ലം യമാനി, വിഴിഞ്ഞം വടക്കേഭാഗം സെൻട്രൽ മുസ്ലിം ജമാഅത് ഇമാം അബ്ഷർ മൗലവി, വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് ചീഫ് ഇമാം മുഹമ്മദ് ഖാലിദ് അൽ കൗസരി, കോവളം മുസ്ലിം ജമാഅത് ജോയിന്റ് സെക്രട്ടറി നിസാം വിഴിഞ്ഞം വടക്കേഭാഗം മുസ്ലിം ജമാഅത് സെക്രട്ടറി എസ് എം എ റഷീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടന സമിതി കോ -ഓർഡിനേറ്റർ എൻ നൗഷാദ് സ്വാഗതവും സമന്വയം ജില്ലാ കോ -ഓർഡിനേറ്റർ പ്രൊഫ അബ്ദുൽ അയൂബ് കൃതജ്ഞതയും പറഞ്ഞു. നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ചടങ്ങിൽ പങ്കെടുത്തു.

You might also like
Leave A Reply

Your email address will not be published.