34 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചു കിടപ്പുരോഗിയായി അവശനിലയിൽ കഴിയുന്ന കൊല്ലം പരവൂർ സ്വദേശി ലേഖൻ സുകേഷന്‍ മസ്കറ്റ് റൂവി കെ.എം.സി.സി.യുടെ സഹായത്തോടെ ഗാന്ധിഭവൻലിൽ

0

34 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചു കിടപ്പുരോഗിയായി അവശനിലയിൽ കഴിയുന്ന കൊല്ലം പരവൂർ സ്വദേശി ലേഖൻ സുകേഷന്‍ മസ്കറ്റ് റൂവി കെ.എം.സി.സി.യുടെ സഹായത്തോടെ നാട്ടിലേക്ക് തിരിക്കുന്നു.
വിസയും മതിയായ രേഖകളും ഇല്ലാതെ കഴിഞ്ഞ ഇദ്ദേഹത്തിന്റെ ദു സ്ഥിതി മനസ്സിലാക്കി കെ.എം.സി.സി ഭാരവാഹികളായ റഫീഖ് ശ്രീകണ്ഠപുരം, അമീർ കവനൂർ എന്നിവരുടെ നേതൃത്വത്തിൽ വൈദ്യസഹായവും ഭക്ഷണവും പാർപ്പിടവും നൽകി വരികയായിരുന്നു. തൊഴിൽ മന്ത്രാലയത്തിൽ ഇദ്ദേഹത്തിൻറെ പിഴ മുഴുവൻ കെഎംസിസി നേതൃത്വത്തിൽ തന്നെയാണ് ഒ ടുക്കിയത്. മതിയായ യാത്രാ രേഖകൾ ഇല്ലാത്ത ലേഖനു ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു യാത്രാ രേഖകളും ശരിയാക്കിയിട്ടുണ്ട്. അവിവാഹിതനായ ലേഖനു നാട്ടിൽ നിർധനരായ രണ്ട് ബന്ധുക്കൾ മാത്രമാണ് ഉള്ളത്.ഭവന രഹിതരായ ഇവരാകട്ടെ കൂലിവേല ചെയ്തു വാടകവീട്ടിലാണ് താമസിക്കുന്നത്. കാഴ്ചശക്തി നഷ്ടപ്പെടുകയും നിരവധി രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുകയും ചെയ്യുന്ന ഇദ്ദേഹത്തിൻറെ സ്ഥിതി വഷളാകും എന്നതിനാൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും മസ്കറ്റ് കെഎംസിസി ദേശീയ കമ്മറ്റി ട്രഷററും ആയിരുന്ന കൊല്ലം സ്വദേശി കെ.യൂസഫ് സലിം എന്നെ അറിയിക്കുകയും സെക്രട്ടറി സോമരാജൻ അവർകളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ലേഖൻ സുകേഷനു ഗാന്ധിഭവനിൽ ഏറ്റെടുത്ത് ചികിത്സ നൽകുവാൻ തയ്യാറായി യാത്രയ്ക്കുള്ള വിമാന ടിക്കറ്റും റൂവി കെ.എം.സിസി തന്നെയാണ് ഏർപ്പാട് ചെയ്തിട്ടുള്ളത്. ഇന്നേദിവസം തിരുവനന്തപൂരം എയർ പോർട്ടിൽ ലേഖൻ എത്തുകയും അദ്ദേഹത്തെ ഏറ്റെടുക്കുവാനായി ഷംനാദ്. കെ. എസ്.
സബ് ജഡ്‌ജ് Delsa Secratery M. M. സഫ
കെ. യൂസഫ് സലീം.
ആന്റണി മരിയാൻ.
മുനീർ
ജയകുമാർ
ഫീർ മുഹമ്മദ്‌
അശോകൻ തിരുമല.എന്നിവരുടെ സാന്നിധ്യത്തിൽ ഗാന്ധിഭവന് വേണ്ടി നഴ്സിംഗ്സ്റ്റാഫ് ജോളി ,ഇദ്ദേഹത്തെ ഏറ്റെടുത്ത് ഗാന്ധിഭവനിൽ എത്തിക്കുകയും ബഹു: MP N K പ്രേമചന്ദ്രൻ അവർകളുടെ സാന്നിധ്യത്തിൽ ഗാന്ധിഭവന് കൈമാറി

You might also like

Leave A Reply

Your email address will not be published.