അന്ത്യംവരെ കർമ്മനിരതനായ വിശ്വാസത്തിന്റെ കാവൽഭടൻ

0

മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര യാക്കോബായ ബുർദ്ദാനുമായ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണം സഭാ വിശ്വാസികളെ മാത്രമല്ല, സഭാധ്യക്ഷനെ അടുത്തറിയുന്ന വരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

മാതൃകാപരമായ ആത്മീയ പ്രവർത്തനത്തോടൊപ്പം സാമൂഹിക – സാംസ്കാരിക – ആതുരസേവന- ജീവകാരുണ്യ മേഖലയ്ക്ക് എല്ലാം അദ്ദേഹം നൽകിയ സേവനം മനസ്സിൽ നിന്നും മാറാതെ എക്കാലവും സ്മരിക്കപ്പെടും.
അടുത്തകാലത്തായി സഭ അഭിമുഖീകരിച്ച പ്രതിസന്ധിഘട്ടങ്ങളിൽ പ്രാർത്ഥനയിൽ ജാഗൂര കനായി എല്ലാം സധൈര്യം ജനാധിപത്യരീതിയിൽ പ്രതിരോധിക്കാൻ പിതാവ് കാണിച്ച നയങ്ങളും, തന്റേടവും, തന്ത്രങ്ങളും അറുപതോളം പള്ളികൾ പിടിച്ചെടുത്തപ്പോൾ ഒരു യാക്കോബായ വിശ്വാസിയെയും അടർത്തിയെടുക്കുവാൻ മറുഭാഗത്തിന് സാധിക്കാതെ വന്നത് അതുകൊണ്ടാണ്. വയോധികൻ ആയിരുന്നുവെങ്കിലും കാര്യങ്ങൾ യുവത്വത്തിന്റെ പ്രസരിപ്പോടെ നേരിട്ട നയവും സമീപനവും നേതൃത്വ പാടവു മായിരുന്നു അതിന് കാരണമെന്ന് എതിരാളികൾ പോലും അംഗീകരിക്കേണ്ടതാണ് ദീർഘകാലം അദ്ദേഹത്തിന്റെ ആശയങ്ങളോടും വിശ്വാസങ്ങളോടും നാളിതുവരെ ചേർന്നു നിൽക്കാൻ കഴിഞ്ഞത് എന്റെയും കുടുംബത്തിന്റെയും അനുഗ്രഹമായി കണക്കാക്കുന്നു.
ശ്രേഷ്ഠ പിതാവിന്റെ നിര്യാണത്തിൽ ഏറെ ദുഃഖിതരാണെങ്കിലും അദ്ദേഹത്തിന്റെ പാതയിൽ ഉറച്ചു നിൽക്കാനും മറുഭാഗം പിടിച്ചെടുത്ത പള്ളികൾ നിയമവിധേയമായി തിരിച്ചെടുക്കാൻ പിതാവിന്റെ പിൻഗാമികൾ നടത്തുന്ന ശ്രമങ്ങളോടൊപ്പം തുല്യ നീതിക്കുവേണ്ടി പ്രവർത്തിക്കുവാനും പിതാവിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുകയും പിതാവിന്റെ നിര്യാണത്തിൽ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റിയുടെ അംഗങ്ങളുടെ പേരിൽ ഏറെ ദുഃഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഷെവലിയാർ സി ഇ ചാക്കുണ്ണി
ചെയർമാൻ,
ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി.

You might also like
Leave A Reply

Your email address will not be published.