എ ഐ യിൽ തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ പ്രായോഗിക പരിശീലനം

0

തിരുവനന്തപുരം: ഡിജിറ്റൽ മീഡിയ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ എ.ഐ. ഹാൻഡ്സ് ഓൺ പരിശീലനം വഴി ഭാവിയിലെ സാങ്കേതിക വിദഗ്ധരായി മാറാൻ അവസരമൊരുങ്ങുന്നു. എല്ലാ മേഖലയിലും അതിവേഗം വളർന്നുവരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാങ്കേതികവിദ്യയുടെ അടിസ്ഥാനം മുതൽ ഈ മേഖലയിലെ അത്യാധുനിക ടൂളുകൾവരെ പരിശീലിക്കാൻ ഈ പരിപാടി അവസരമൊരുക്കും.

വിവിധ എ.ഐ. ടൂളുകൾ ഉപയോഗിച്ച് കംപ്യൂട്ടർ അധിഷ്ഠിതമായ ജോലിയിലെ സങ്കീർണതകൾക്ക് എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ വിവിധ എഐ ടൂളുകളിലൂടെ സാധ്യമാകും.വിദ്യാർത്ഥികൾക്ക് അവരുടെ പഠനം കൂടുതൽ രസകരവും ഫലപ്രദവുമാക്കാൻ എ.ഐ. ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ കഴിയും.

എ.ഐ. മേഖലയിൽ വളരുന്ന തൊഴിൽ അവസരങ്ങൾക്കായി പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി ഈ മേഖലയിലെ വിദഗ്ധരായ ട്രെയിനർമാരുടെ നേതൃത്വത്തിൽ നവംബർ 9, 10 തീയതികളിലായി കണ്ണമ്മൂല ജോൺ കോക്സ് എൻജിനീയറിങ് കോളജിലാണ് ഈ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾ, അധ്യാപകർ, എന്നിവർക്കും മറ്റ് ഏതു മേഖലയിൽ തൊഴിൽ ചെയ്യുന്ന അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള എ.ഐ. മേഖലയിൽ താൽപര്യമുള്ളർക്കും ഈ പ്രായോഗിക പരിശീലന പരിപാടിയിൽ പങ്കെടുക്കാം.

6238385604 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരിശീലനത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാം.

You might also like

Leave A Reply

Your email address will not be published.