നവംബർ 5 ആഗോള വനിത മത്സ്യത്തൊഴിലാളി ദിനമായി ആചരിക്കണം; ഇന്ത്യ ഫിഷർ വിമൺ അസംബ്ലി

0

തിരുവനന്തപുരം: ആഗോള മത്സ്യത്തൊഴിലാളി ഫെഡറേഷൻ അം ഗീകരിച്ചതു പ്രകാരം നവംബർ 5 അന്തർദേശീയ വനിത മത്സ്യത്തൊഴിലാളി ദിനമായി സിസ്റ്റർ തെറമ്മ പ്രായിക്കുളം (മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്) വലിയതുറ ഫാ. തോമസ് കോച്ചേരി സെന്ററിൽ ആരംഭിച്ച പ്രഥമ ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനത്തിൽ വെച്ച് പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിൽ നിന്നായി 300 ഓളം വനിത മത്സ്യത്തൊഴിലാളികളും വിവിധ സംഘടന നേതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ പ്രമുഖ ഗുസ്തി താരവും ഹരിയാന എം.എൽ.എയുമായ വിനേഷ് ഫോഗട്ട് മുഖ്യാതിഥിയാവും.

ആഴക്കടൽ മത്സ്യബന്ധനം, ഖനനം, തുറമുഖ പദ്ധതികൾ തുടങ്ങിയവയിലൂടെ സമുദ്രസമ്പത്തിനെ ചൂഷണം ചെയ്യാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബ്ലൂ എക്കേണമിയെ വിമർശിച്ച മുഖ്യാതിഥി എം.എൽ.എയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇത്തരം നയങ്ങൾ തീരശോഷണം, സമുദ്രപരിസ്ഥിതിയുടെയും പരാമ്പരാഗത മത്സ്യബന്ധനത്തിന്റെ നാശം, മത്സ്യത്തൊഴിലാളികളുടെ കുടിയൊഴിപ്പിക്കൽ തുടങ്ങിയവയെ ബാധിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ആദിവാസികളുടെ ശാക്തീകരണത്തിനായി വനാവകാശ നിയമങ്ങൾ കൊണ്ടു വന്നതുപോലെ മത്സ്യത്തൊഴിലാളികൾക്കായി കടലും തീരവും സംരക്ഷണ നിയമങ്ങൾ നിർമിക്കപ്പെടണമെന്നും പാർട്ടിയും സർക്കാരും ഈ ആവശ്യത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്രീകൾ നിരവധി പ്രസ്ഥാനങ്ങളെ നയിച്ചതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാനാവും. സത്രീകളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സമൂഹം മനസ്സിലാക്കാതെ പോകുന്നുണ്ട്. ഇവിടുത്തെ മുഖ്യധാര തങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാല്ലെങ്കിൽ സ്ത്രീകളുടെ ശബ്ദം ഇവിടെ കേൾക്കപ്പിക്കാനും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുമുള്ള കരുത്ത് സ്ത്രീകൾക്കുണ്ടെന്നും നമ്മളൊരുമിച്ച് നിന്ന് വനിത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കണമെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച ജേസു രത്നം പറഞ്ഞു.

വലിയതുറ കടപ്പുറത്ത് നിന്നും മുതിർന്ന വനിത നേതാവ് തെരമ്മയുടെ നേതൃത്വത്തിൽ നടന്ന കടൽ അവകാശ സത്യപ്രതിജ്ഞക്ക് ശേഷം തങ്ങളുടെ കടലിലെയും കടൽ വിഭവങ്ങളിലെയും അവകാശങ്ങൾ സൂചിപ്പിക്കുന്നതിനായി കുടങ്ങളിൽ കടൽ ജലം ശേഖരിച്ചുകൊണ്ട് സൂചനാത്മകമായി പ്രതിഷേധിച്ചു. ഫാ. തോമസ് കോച്ചേരി സെന്ററിലേക്ക് നടത്തിയ വനിത മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ റാലിയോട് കൂടിയാണ് സമ്മേളനം ആരംഭിച്ചത്. ഭരണകൂടങ്ങളുടെ ചൂഷണത്തിനെതിരെയും അവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള

പോരാട്ടങ്ങൾക്കും തുല്യവും ആത്മാഭിമാനത്തോടെയുമുള്ള തൊഴിലിടങ്ങൾക്കുമായി ഐക്യകണ്ഠേന പ്രവർത്തിക്കുമെന്ന് പ്രതിനിധികൾ പറഞ്ഞു. മുതലപ്പൊഴി ഹാർബറിലെ അശാസ്ത്രീയ നിർമാണത്തെത്തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളും പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലിയിൽ പങ്കെടുത്തു. അപകടത്തിൽ മരണപ്പെട്ട 73 മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സർക്കാർ ഉപജീവനമാർഗവും നഷ്ടപരിഹാരവും നൽകണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. വിവിധ മത്സ്യത്തൊഴിലാളി പ്രസ്ഥാനങ്ങൾക്കു രാഷ്ട്രീയ ദിശ പകർന്നു നൽകിയ ഫാ. തോമസ് കോച്ചേരിയുടെ പേരിലുള്ള സെന്ററിന്റെ ഉൽഘാടനവും പതാക ഉയർത്തൽ ചടങ്ങും ഇവർ ചേർന്ന് നിർവഹിച്ചു. തുടർന്ന് മത്സ്യത്തൊഴിലാളി പ്രസ്ഥാന നേതാക്കളുടെ അനുസ്മരണാർഥം ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ മഹാരാഷ്ട്രയിൽ നിന്നുള്ള പൂർണിമ മഹർ, രാജി ആന്റണി,ബേബി മേഴ്സി, വാസന്തവല്ലി,കെബിസ്റ്റിൻ, ലൈല അലിയാർ കുഞ്ഞ് എന്നിവർക്ക് കൈമാറി.

പുഴ മുതൽ കടൽ വരെ; വനിത മത്സ്യത്തൊഴിലാളികൾ ഒരുമിച്ചുയരുന്നു എന്ന സമ്മേളന മുദ്രാവാക്യം ഫലസ്ഥീൻ ജനതയോടുള്ള ഐക്യദാർഢ്യം കൂടിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. സമ്മേളനത്തിന്റെ റിലീസിങും വേദിയിൽ വെച്ച് നടന്നു. തീം സോങ്

വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക സാസ്കാരിക രാഷ്ട്രീയ നേതാക്കൾക്കൊപ്പം, ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട് പ്രമുഖ ആദിവാസി നേതാവ് ചത്തീസുകാരിയായ സോണി സോറിയും ട്രേഡ് യൂനിയൻ നേതാവ് സുചേത ദേ, പരിസ്ഥിതി പ്രവർത്തകൻ സൗമ്യ ദത്ത, ആദിവാസി നേതാവും ജാർഖണ്ഡിലെ മനുഷ്യാവകാശ പ്രവർത്തകയുമായ അലോക് കജൂർ വിവിധ സാമൂഹിക ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യങ്ങളിൽ (NAPM) പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന മീര സംഘമിത്ര, ദലിത് – ട്രാൻസ്മൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു, ആഭ്യന്തര തൊഴിലാളികളുടെ തൊഴിലവകാശങ്ങൾക്കായി ബംഗളൂരുവിൽ തുടക്കം കുറിച്ച് സ്ത്രീ ജാഗ്രതി സമിതി സഹസ്ഥാപക ഗീത മേനോൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.