തിരുവനന്തപുരം : കവടിയാർ സുശ്രുത ആയൂർവേദ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന
സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നവംബർ 24 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ നടക്കും. മുട്ടുവേദന, കഴുത്തു വേദന, നടുവേദന, അസിഡിറ്റി,പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, മലബന്ധം, വെരിക്കോസ് വെയ്ൻ തുടങ്ങിയ അസുഖങ്ങൾക്ക് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സാ നിർണയം നടത്തും. ഷുഗർ, കൊളസ്‌ട്രോൾ, ബിപി എന്നിവ സൗജന്യമായി നടത്തും. സൗജന്യമായി മരുന്നുകളും നൽകും. കൂടുതൽ വിവരങ്ങൾക്ക് 8138893944 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.
റഹിം പനവൂർ
ഫോൺ : 9946584007