അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ആദരം

0

ദോഹ. ഊദ് കൃഷിക്കും വ്യാപാരത്തിനും പേര് കേട്ട അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ആദരം. കേവലം വ്യാപാരത്തിനപ്പുറം സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തുന്ന ബോധവല്‍ക്കരണ പരിശ്രമങ്ങളും ഊദ് കൃഷി പ്രോല്‍സാഹനവും പരിഗണിച്ചാണ് യൂണിവേര്‍സിറ്റി അറബി വകുപ്പ് അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിയെ ആദരിച്ചത്.കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗവും ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി യൂണിവേര്‍സിറ്റി ഇ എം.എസ് സെമിനാര്‍ കോംപ്ളക്സില്‍ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍ വെച്ചാണ് യൂണിവേര്‍സിറ്റി സിണ്ടിക്കേറ്റ് മെമ്പറും ഫിസിക്സ് വകുപ്പിലെ സീനിയര്‍ പ്രൊഫസറുമായ ഡോ.പ്രദ്യുപ്നന്‍ മെമന്റോ നല്‍കി ആദരിച്ചത്.ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ, ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഫൗണ്ടര്‍ അബ്ദുല്‍ ഹാഫിസ് അല്‍ ഗാരി, തുനീഷ്യന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ലത്തീഫ് ആബിദ്, പാരീസിലെ ലിയോണ്‍ സര്‍വകലാശാല ലക്ചറര്‍ ഇശ്‌റാക് ക്രോണ തുടങ്ങിയ വിദേശി പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.യൂണിവേര്‍സിറ്റി അനുമതി നല്‍കിയാല്‍ 500 ഊദ് ചെടികള്‍ യൂണിവേര്‍സിറ്റി കാമ്പസില്‍ നട്ടുപിടിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അറബി വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടിഎ പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.