വഖഫ് ബിൽ മതേതര കക്ഷികൾ കൂട്ടായി എതിർക്കണം ഐ എൻ എൽ

0

തിരുവനന്തപുരം :-കേന്ദ്രസർക്കാർവഖഫ് ബിൽ രാജ്യത്ത് വർഗീയ കലാപം തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാർ അജണ്ടയാണെന്നും ഇതിനെ രാജ്യത്തെ മതേതരകക്ഷികൾ ഒന്നടങ്കം എതിർത്ത് തോൽപ്പിക്കണമെന്നും ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡൻറ് എം എം മാഹിൻ അഭിപ്രായപ്പെട്ടു. ഐഎൻഎൽ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചാം തീയതി നടക്കുന്ന രാജ്ഭവൻ മാർച്ച് ഐഎൻഎൽ പ്രവർത്തകർ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡിസംബർ 9 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ബാബറി മസ്ജിദ് തകർച്ചയും സംഘപരിവാർ അജണ്ടയും എന്ന വിഷയത്തെപ്പറ്റി സെമിനാർ സംഘടിപ്പിക്കുവാനും ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. ജില്ലാ ആക്ടീഗ് പ്രസിഡൻറ് സഫറുള്ള ഖാൻ അധ്യക്ഷത വഹിച്ചു. എൻ എൽ യു ദേശീയ ജനറൽ സെക്രട്ടറി എസ് എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. സജീർ കല്ലമ്പലം സ്വാഗതവും യൂസഫ് ബീമാപള്ളി നന്ദിയുംപറഞ്ഞു

You might also like
Leave A Reply

Your email address will not be published.