തിരുവനന്തപുരം: Meiro Martial KARATE – DO അക്കാഡമിയിലെ 2024 ബാച്ചിലെ കരാട്ടെ ബ്ലാക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ തൊഴിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി വിതരണം ചെയ്തു. പരിശീലനം സിദ്ധിച്ച, കഴിവുകൾ തെളിയിക്കുന്ന 5 ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പിലൂടെ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ബ്ലാക്ക് ബെൽറ്റ് ഡാൻ പദവി നൽകുന്നത് എന്ന് പരിശീലകൻ കൂടിയായ ശിഹാൻ. അബ്ദുൽ റഹുമാൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരള സർക്കാരിൻ്റെ കീഴിലെ കേരള സ്പോഴ്സ് കൗൺസിൽ അംഗീകരിച്ച ഏക സംഘടനയായ കേരള കരാട്ടെ അസോസിയേഷൻ്റെ (KKA) യൂം ജില്ലാ ഘടകമായ സ്പോഴ്സ് കരാട്ടെ അസോസിയേഷൻ തിരുവനന്തപുര (SKAT) ത്തിൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കരാട്ടെ അക്കാഡമിയാണ് Meiro Martial KARATE DO എന്നും, ജനുവരി 24, 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മൈറോ മാർഷ്യൽ കരാട്ടെയുടെ കുട്ടികളും പങ്കെടുക്കുന്നു എന്നും പരിശീലകനും, പ്രസിഡൻ്റും മാധ്യമ പ്രവർത്തകനും ആയ ശിഹാൻ. അബ്ദുൽ റഹുമാൻ പറഞ്ഞു.
ഈ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് സർക്കാർ അനുവദിച്ച സ്പോഴ്സ് കോട്ട, ഗ്രേസ് മാർക്ക് എന്നിവ ലഭിക്കും.
ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത മന്ത്രി വി. ശിവൻ കുട്ടിക്ക് മെയ്റോ മാർഷ്യൽ കരാട്ടെ പ്രസിഡൻ്റ് ശിഹാൻ. അബ്ദുൽ റഹുമാൻ പള്ളിത്തെരുവ് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
Related Posts