മന്‍ഹാര്‍ സിനിമാസിന്‍റെ പ്രൊഡക്ഷന്‍ ടു ബാനറില്‍ സ്ക്രിപ്റ്റും ഡയലോഗും എഴുതിക്കൊണ്ട് കലാനിധി ഇന്ത്യന്‍ ആര്‍ട്സ് & കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സ്ഥാപക അംഗമായ ഡോ. കൃഷ്ണപ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് ആലി. ആലിയുടെ ടൈറ്റില്‍ ലോഞ്ച് മലയാള സിനിമയുടെ കാരണവര്‍ നടന്‍ മധു നിര്‍വ്വഹിക്കുന്നു. ശ്രീ. റിനാസ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കലാനിധി ട്രസ്റ്റ് അംഗമായ കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍, സുരേഷ് എരുമേലി, ഡോ. ശ്രദ്ധപാര്‍വ്വതി (കലാനിധി പ്രതിഭ), രതീഷ് റോയ് എന്നിവരാണ്. തമിഴ് സിനിമ രംഗത്ത് നിന്നുള്ള പ്രജിന്‍ പത്മനാഭന്‍, കൃഷ്ണപ്രസാദ് പുതുമുഖ നായകനായ സൗരവ് ശ്യാം, നടന്‍ ജോബി, ലതാ ദാസ്, മണക്കാട് ലീല, കൈലാഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. കന്യാകുമാരിയിലും യുഎഇയിലും ആയി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു .
പ്രണയവും കോമഡിയും ഒത്തുചേര്‍ന്ന ഒരു കുടുംബ ചിത്രമാണ് ആലി. നടന്‍ മധുവിന്‍റെ കണ്ണമ്മൂലയിലുള്ള വസതിയില്‍ വച്ച് ഈ മാസം 22-ാം തീയതി (22-01-2025) ബുധനാഴ്ച വൈകുന്നേരം 3 ന് നടക്കുന്ന ടൈറ്റില്‍ ലോഞ്ച് ചടങ്ങിലേക്ക് പത്ര/ ദൃശ്യ/ ശ്രവ്യ/ ഓണ്‍ലൈന്‍ മീഡിയ സുഹൃത്തുക്കള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി വാര്‍ത്ത നല്‍കണമെന്നും അങ്ങയുടെ അധികാര പരിധിയിലുള്ള മാധ്യമത്തില്‍ നിന്നും ഒരു പ്രതിനിധി പ്രോഗ്രാമില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ഡോ. കൃഷ്ണ പ്രിയദര്‍ശന്‍ ശ്രീമതി. ഗീതാ രാജേന്ദ്രന്‍, കലാനിധി
(ഗാനരചയിതാവ്, സിനിമ സംവിധായിക) (ചെയര്‍പേഴ്സണ്‍ & മാനേജിങ് ട്രസ്റ്റി)
(കലാനിധി ട്രസ്റ്റ് അംഗം)