ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കുക: സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളനം

0

ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കണമെന്നും സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണമെന്നും  സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറത്തിൻ്റെ(SBRF) സംസ്ഥാന സമ്മേളനം കേന്ദ്ര സർക്കാരിനോടും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോടും ആവശ്യപ്പെട്ടു.  തിരുവനന്തപുരത്ത് നന്ദാവനം പാണക്കാട് ഹാളിൽ പ്രസിഡൻ്റ് ഐ.എം.സതീശൻ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനം
ബാങ്ക് ജീവനക്കാരുടെ മുതിർന്ന നേതാവും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡൻ്റും ആയിരുന്ന പി. സദാശിവൻ പിള്ള  ഉദ്ഘാടനം ചെയ്തു.  കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ഇരുനൂറിൽപരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

സെക്രട്ടറി പി.വി.ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.പി. ശോഭന വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(BEFI) സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽ ബാബു, ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം(AKBRF) സംസ്ഥാന പ്രസിഡൻ്റ് എൻ.സുരേഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ(SBIEF) ജനറൽ സെക്രട്ടറി സി.ജയരാജ്, എ.കെ.ബി.ആർ.എഫ്  സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി.പി.നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫോറം പ്രസിഡൻ്റ് ഐ.എം.സതീശൻ അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ഹരികുമാർ സ്വാഗതം ആശംസിച്ചു. ജി.അനിൽ കുമാർ രക്തസാക്ഷി പ്രമേയവും വി.ജയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ്.ലീലാമ്മ നന്ദി പറഞ്ഞു.

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, കമ്മ്യൂട്ടേഷൻ അപാകതകൾ പരിഹരിക്കുക, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം പൂർണമായും ബാങ്കുകൾ വഹിക്കുക, വിരമിച്ച ജീവനക്കാർ മരിച്ചാൽ അവകാശികൾക്ക് ഫ്യൂണറൽ ചാർജസ് അനുവദിക്കുക, സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സംഘടനയുടെ പുതിയ പ്രസിഡൻ്റ് ആയി  ഐ.എം.സതീശൻ,  ജനറൽ സെക്രട്ടറി ആയി പി.വി.ജോസ്, സെക്രട്ടറി ആയി ജി. അനിൽ കുമാർ, ട്രഷറർ ആയി വി.പി.ശോഭന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡൻ്റുമാർ:
എം.എൻ.അനിൽകുമാർ
എസ്.ലീലാമ്മ

ജോ.സെക്രട്ടറിമാർ:
ജി സുരേഷ് കുമാർ
എസ്.ചന്ദ്രബാബു

ഇൻ്റേണൽ ഓഡിറ്റർ

രാംകുമാർ

അനിൽകുമാർ. ജി
Mob.9446100415
ജനറൽ കൺവീനർ
സമ്മേളന സ്വാഗതസംഘം

You might also like
Leave A Reply

Your email address will not be published.