പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് മുൻവശം സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനം രക്തസാക്ഷി ദിനമായ (ഒക്റ്റോബർ 30) ഇന്ന് വൈകുന്നേരം 3. 30
മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു.
പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് മുൻവശം സ്ഥാപിച്ച
മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനം
രക്തസാക്ഷി ദിനമായ (ഒക്റ്റോബർ 30) ഇന്ന് വൈകുന്നേരം 3. 30 മണിക്ക്
നഗരസഭ കൗൺസിലർമാരായ പനത്തുറ പി ബൈജു, ഡി.ശിവൻകുട്ടി ,പി. പ്രമീള എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് ബി.എം. സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.എം കോവളം ഏരിയ സെക്രട്ടറി അഡ്വ:കരുംകുളം അജിത്ത് ,സിപിഐ നേമം മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയൻ,ബിജെപി ആറ്റുകാൽ മണ്ഡലം പ്രസിഡൻ്റ് കോളിയൂർ രാജേഷ്,ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.ജി.സനൽകുമാർ പാച്ചല്ലൂർ കയർ സംഘം പ്രസിഡണ്ട് ഡി.ജയകുമാർ,പാറവിള വിജയകുമാർ, കെ.ഗോപാലകൃഷ്ണൻ നായർ, അഡ്വ: പാച്ചല്ലൂർനുജുമുദ്ദീൻ,എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പ്രതിമയും, സ്തുഭവും, സമർപ്പണമായി നൽകിയ കോവളം റ്റി എൻ സുരേഷ്, കെ വസന്തസേനൻ എന്നിവരെ ആദരിച്ചു. ഡോ.വാഴമുട്ടം ചന്ദ്രബാബു വന്ദേമാതരം അവതരിപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.ജയകൃഷ്ണൻ സ്വാഗതവും പന ത്തുറ സുഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡൻറ് എസ്.പ്രശാന്തൻ കൃതഞ്ജതയും പറഞ്ഞു.