കാരുണ്യ പന്ത്രണ്ടാം വാര്‍ഷികം നടത്തി

0

തിരു: കാരുണ്യ റൂറല്‍ കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പന്ത്രണ്ടാം വാര്‍ഷിക കൗണ്‍സിലും കുടുംബസംഗമവും സെക്രട്ടറിയേറ്റിനു സമീപമുള്ള നാഷണല്‍ ക്ലബ്ബില്‍ നടുന്നു.

രണ്ടായിരത്തിപതിമൂന്നില്‍ ഏഴ്‌പേരില്‍നിന്നും തുടങ്ങി ആറായിരത്തിമുന്നൂറോളം സ്ഥിരം അംഗങ്ങളുമായി പതിനാല് ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

മൂന്ന് മണിക്ക് ആരംഭിച്ച സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പൂഴനാട് സുധീറിന്റെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി പനച്ചമൂട് ഷാജഹാന്‍ സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പാളയം ഫിറോസ് നന്ദി പറഞ്ഞു. തുടര്‍ന്ന് അഞ്ച് മണിക്ക് കുടുംബസംഗമം കുന്നത്തൂര്‍ ജെ.പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാപ്രേമി ബഷീര്‍ ബാബു, കുഞ്ഞുമോന്‍ ആലപ്പുഴ, സുധാ സുധാകരന്‍, മേപ്പുക്കട ബിനു, നാസര്‍ കിഴക്കതില്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം ആറ് മണിക്ക് നിംസ് മെഡിസിറ്റി എംഡിയും കാരുണ്യയുടെ മുഖ്യ രക്ഷാധികാരിയുമായ ഡോ.എം.എസ്.ഫൈസല്‍ ഖാന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനം രജിസ്‌ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പാളയം രാജന്‍, ബിഷപ്പ് ഡോ.സെല്‍വദാസ് പ്രമോദ്, പ്രവാസിബന്ധു ഡോ.എസ്.അഹമ്മദ്, പ്രൊഫ. തൊന്നയ്ക്കല്‍ ജമാല്‍, റസല്‍ സബര്‍മതി, വാഴമുട്ടം ചന്ദ്രബാബു, പൂഴനാട് സുധീര്‍, പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ.ഡബ്ല്യു.ആര്‍.പ്രകാശ് സ്വാഗതവും നൂറുല്‍ ഹസന്‍ മണക്കാട് നന്ദിയും പറഞ്ഞു.

ഗാന്ധിഭവന്‍ ജനറല്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, സിജിഎല്‍എസ് ഡയറക്ടര്‍ റോബര്‍ട്ട്‌സാം, ടിഎംസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ ടെക്‌നോളജി എംഡി ജമീല്‍ യൂസഫ്, സാമൂഹിക പ്രവര്‍ത്തകരായ ശൈലജ എസ്.എല്‍, എസ്.വിനയചന്ദ്രന്‍ നായര്‍, ഗായിക ബദറുന്നിസ പനച്ചമൂട്, ബെല്‍സി മാര്‍ക്കോസ് എന്നിവരെ പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

സംഘടനയിലെ കലാകാരന്‍ മാരുടെ വിവിധ കലാപരിപാടികളും നടന്നു.

You might also like
Leave A Reply

Your email address will not be published.