ഡോക്ടർ രവി പിള്ളo തൻറെ വരുമാനത്തിന്റെ നല്ലൊരു വിഹിതം ഇപ്പോഴും ചിലവിടുന്നത് ദുരിതം നേടുന്നതും സാധാരണക്കാരുമായ ജനങ്ങൾക്കായാണ്
Dr. രവി പിള്ളo തൻറെ വരുമാനത്തിന്റെ നല്ലൊരു വിഹിതം ഇപ്പോഴും ചിലവിടുന്നത് ദുരിതം നേടുന്നതും സാധാരണക്കാരുമായ ജനങ്ങൾക്കായാണ് അതാണ് അദ്ദേഹത്തിൻറെ വിജയവും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് ലോകത്തിൻറെ അങ്ങോളമിങ്ങോളം ഉള്ള നിരവധി രാജ്യങ്ങളിൽ Dr.രവി പിള്ളയുടെ വ്യാവസായിക സംരംഭങ്ങൾ വ്യാപിച്ചു കിടക്കുന്നു തനിക്ക് ആരോഗ്യ ശേഷി ഉള്ളടത്തോളം കാലം ജനങ്ങൾക്കൊപ്പം നിൽക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്
കവിതയും കയറും കാരുണിയും കരിമണലും കഥാപ്രസംഗവും കയറ്റി അയച്ച പ്രകൃതി തളം കെട്ടിനിന്ന കേരളത്തിലെ ഒരു ഗ്രാമം ചിറകിലേറി അറേബ്യൻ രാജ്യങ്ങളിലേക്ക് സംഭാവന ചെയ്ത അധ്വാനത്തിന്റെ പ്രതീകമാണ് പ്രവാസി പ്രതിഭയായ പത്മശ്രീ ഡോ. ബി രവി പിള്ള.വായിൽ വെള്ളി കരണ്ടി ഇല്ലാതിരുന്നെങ്കിലും പൈതൃകങ്ങൾ പെയ്ത് ഇറങ്ങിയിട്ടുള്ള ഒരു പുരാതന തറവാട്ടിൽ തന്നെയാണ് അദ്ദേഹം ജനിച്ചു വീണത് . ജീവിതത്തിലെ കൈപ്പുനീർ കുട്ടിക്കാലത്ത് തന്നെ കുടിച്ചിറക്കിയ ഒരു കർമ്മ കുശലനായ യുവാവായിരുന്നു രവിപിള്ളവീടുകളിൽ നിന്നും സൈക്കിളിൽ സഞ്ചരിച്ച് നാളികേരങ്ങൾ ശേഖരിച്ച് ചന്തയിൽ കൊണ്ടു ചെന്ന് വിറ്റു അധ്വാനത്തിന്റെ മണവും വിയർപ്പും അനുഭവിച്ച രവി പിള്ള വിദ്യാഭ്യാസത്തിൽ ഉന്നതമായ സ്ഥാനവും കൈക്കലാക്കി.ഒരു ചിട്ടി സ്ഥാപനം തുടങ്ങിയെങ്കിലും അത് പൂർണ്ണതയിൽ എത്തിക്കുവാൻ സാധിച്ചില്ല. നാട്ടിൽ ചിലരുമായി ചേർന്ന് കുറെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തുവെങ്കിലും അതു പൂർത്തീകരിക്കുവാൻ ഒത്തില്ല.
മനസ്സ് നിറയെ മോഹ പ്രതീക്ഷകളുമായി ജീവിക്കുന്നതിനും ജീവിപ്പിക്കുന്നതിനും ആയി അക്കരകളിലേക്ക് ചേക്കേറി വിശാലമനസ്കരായ അറബികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.വിരളിൽ എണ്ണാവുന്ന ജീവനക്കാരുമായി ആരംഭിച്ച അൽ നാസർ അൽ ഹജിരി കോർപ്പറേഷൻ എന്ന സ്ഥാപനം ഉയർന്നു ഉത്തുങ്ക സോപാനത്തിൽ എത്തി. തൊഴിലാളികളുമായി ചേർന്ന് മണ്ണിനോടും മലകളോടും പട വെട്ടുന്നതിൽ പടയോട്ടം തന്നെ അദ്ദേഹം നടത്തി. കാക്കി വേഷവും തലയിൽ തൊഴിൽ തൊപ്പിയും ആയി പണിയെടുക്കുന്ന പടങ്ങൾ തന്നെ പുറത്തുവന്നു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, മസ്കറ്റ്, ഖത്തർ എന്നീ രാജ്യങ്ങളെല്ലാം ബൻ കേന്ദ്രമായ ആർ.പി ഗ്രൂപ്പ് വമ്പിച്ച കരാർ പണികൾക്ക് ഏറ്റെടുത്തു. കെട്ടിടങ്ങൾ, പാലങ്ങൾ, ഫ്ലാറ്റുകൾ, പൈപ്പ് ലൈനുകൾ, പെട്രോളിയം ഗ്യാസ് കേന്ദ്രങ്ങൾ ഏറ്റെടുത്ത പദ്ധതികൾ എല്ലാം വൻപിച്ച വിജയം കരസ്ഥമാക്കി.
ഒന്നരലക്ഷത്തോളം തൊഴിലാളികളുമായുള്ള യാത്ര തുടരുന്നു. ലക്ഷക്കണക്കിനുള്ള പാവപ്പെട്ടവരുടെ കുടിലുകളിലെ അടുക്കളകളിൽ നിന്നും രവി പിള്ളയുടെ കമ്പനിയുടെ ഉദാരത കൊണ്ട് തീ പുകയുന്നു.വിദ്യാസമ്പന്നരായ നൂറുകണക്കിന് അഭ്യസ്ത വിദ്യാർ പരിചയവും പക്വതയുമുള്ള ആയിരക്കണക്കിന് ജീവനക്കാർ. എൻ എസ് എച്ചും ആർ പി ഗ്രൂപ്പും വിജയ ജൈത്രയാത്ര തുടരുന്നു.അമേരിക്ക, റഷ്യ, ജർമ്മൻ, ജപ്പാൻ, ചൈന, ആഫ്രിക്ക എന്നീ രാജ്യങ്ങൾ എല്ലാം രവി പിള്ളയുടെ സ്ഥാപനങ്ങളുടെ മേഖലകൾ പടർന്നു പന്തലിച്ചു. പരിഷ്കാരങ്ങളും പുരോഗതിയും എത്തിനോക്കുവാൻ തുടങ്ങിയ കാലത്താണ് രവി പിള്ള ഗൾഫ് രാജ്യങ്ങളിൽ കാലെടുത്തു വെച്ചത്. എരി പൊലിയുന്ന വെയിലത്തും മരം കോച്ചുന്ന മഞ്ഞിനും അദ്ദേഹം മണ്ണിനോട് മല്ലിട്ട് അങ്ങിങ്ങായി കുറ്റിക്കാടുകളും ഈന്തപ്പന മരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങിയ അദ്ദേഹത്തിന് വെള്ളാരം കുന്നുകളുടെ നെറുകയിലൂടെ പ്രകൃതി അനുഗ്രഹിച്ച് എണ്ണ പാടങ്ങളുടെ നടുവിലൂടെ നടന്നു നീങ്ങി.
പ്രവർത്തനങ്ങളുടെ പൂന്തോപ് തന്നെ സ്ഥാപിച്ച് ഒരു തികഞ്ഞ ദൈവവിശ്വാസിയായ രവി പിള്ള അദ്ദേഹത്തിന് കിട്ടിയ സൗഭാഗ്യങ്ങൾക്ക് സർവ്വേശ്വരനോട് ഹൃദയം തുറന്നു നന്ദി പറഞ്ഞു.
ദൈവം കനിഞ്ഞു തന്നത് തനിക്ക് മാത്രമല്ല എന്നുള്ള ദൃഢനിശ്ചയവുമായി ദൈവവിശ്വാസിയായ അദ്ദേഹം തന്റെ ജീവകാരുണ്യ ധാർമിക പ്രവർത്തനങ്ങൾ സമാരംഭിച്ചു. ജാതിയും, മതവും, രാഷ്ട്രീയവും, കക്ഷിയും, ഭാഷയും, ദേശവും, വേശവും നോക്കാതെയുള്ള അദ്ദേഹത്തിന്റെ കാരുണ്യം പദ്ധതികൾ അതിവിപുലമായി തന്നെ അരങ്ങേറി.
മുകളിൽ ആകാശവും താഴെ മരുഭൂമിയും മാത്രം കൈമുതലായി അന്തിയുറങ്ങാൻ ഇടമില്ലാതെയിരുന്ന നൂറുകണക്കിന് ആളുകൾക്ക് അദ്ദേഹം വീടുകൾ വച്ചു കൊടുത്തു. മാത്രമല്ല കിടപ്പാടങ്ങൾ വച്ചുകൊടുത്ത പലർക്കും ജീവിതത്തിലുള്ള വഴികളും തുറന്നു കൊടുത്തു.
പ്രായത്തിന്റെ പരിധികൾ കഴിഞ്ഞ് പുരകൾ നിറഞ്ഞു രക്ഷകർത്താക്കൾക്കളുടെ മുമ്പിൽ ചോദ്യചിഹ്നമായി നിന്നിരുന്ന നൂറുകണക്കിന് പാവം പെൺകുട്ടികളെ സമൂഹ പരിണയത്തിലൂടെ വിവാഹം ചെയ്തുകൊടുപ്പിച്ചു. വൈവാഹിക ജീവിതത്തിനു വഴിയൊരുക്കിയ അദ്ദേഹം അവരുടെ സുഖമമായ
ജീവിതയാത്രയ്ക്കുള്ള വഴികളും വെട്ടി തുറന്നു കൊടുത്തു.
അനാഥകൾ, ആലംബഹീനർ, അവശർ അവരെയെല്ലാം സഹായിച്ചു.
നന്മയുടെ പൂമരങ്ങൾ നാട്ടിലുടനീളം വെച്ച് പിടിപ്പിച്ച രവി പിള്ള എന്ന മനുഷ്യസ്നേഹി കനിവിന്റെയും കാരുണ്യത്തിന്റെയും കർമ്മ ശ്രേഷ്ഠനാണ്.
കലാപ്രേമിയെ കൈപിടിച്ചുയർത്തിയതിലും ഈ കരുതലിന്റെ കർമ്മ ധീരൻ നിർണായകമായ പങ്കു വഹിച്ചു.
വിദ്യാഭ്യാസം ആതുര സേവനരംഗത്തും സ്ഥാപനങ്ങൾ പടുത്തുയർത്തിയ രവിപിള്ള വിനോദസഞ്ചാര മേഖലയിൽ പുതിയ മാനങ്ങൾ കൂടി നെയ്തെടുത്തു കൊണ്ടിരിക്കുന്നു. കലാ സാമൂഹ്യ സേവനത്തിന്റെ അൾത്താരയിൽ വെളിച്ചം പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന രവി പിള്ള ചലച്ചിത്ര നിർമ്മാണത്തിനും കൈ കൊടുത്തു.
പ്രവാസികളെ സംരക്ഷിക്കുന്നതിനോട് നോർക്ക റൂട്ട്സിന്റെ ഡയറക്ടർ എന്ന നിലയിൽ പൂർണമായ പങ്കുവഹിച്ചു വരുന്ന അദ്ദേഹം നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗമന നിർമ്മാണ പ്രവർത്തനങ്ങളിൽ നിർണായകമായ പങ്കുവഹിച്ചുവരുന്നു.
പരവൂർ വെടിക്കെട്ട് അപകടം, സുനാമി, വയനാട് ദുരന്തം, പ്രളയം എന്നിവയിലെല്ലാം കോടികൾ സംഭാവന ചെയ്ത ഈ മഹാന്റെ സാധുജന സേവന പ്രയാണം തുടരുന്നു.
വി പിള്ളയുടെ പുരസ് കാരങ്ങളുടെയും അവാർഡുകളുടെയും കിന്നാര തലപ്പാവ് ഒരു പൊൻ തൂവൽ തിരുകി കൊണ്ടാണ് ബൻ സർക്കാർ പരമോന്നത ഫസ്റ്റ് ക്ലാസ് ബഹുമതി പുതുവർഷാരംഭത്തിൽ നൽകിയത്.
ആ മഹത്തായ നേട്ടം കൈവരിച്ച മലയാളത്തിന്റെ അഭിമാനമായ രവി പിള്ളയ്ക്ക് കേരളം നൽകുന്ന രവി പ്രഭ ആശംസ അനുമോദന സംഗമം സമുചിതമായി തലസ്ഥാന നഗരിയിൽ നടക്കുന്നു അതിൽ നമുക്കും അണിചേരാം.