റമദാന് വേണ്ടി വിശ്വാസികൾ സജ്ജരാവുക

0

തിരുവനന്തപുരം : ആഗതമാവുന്ന റമദാനിനെ സ്വാഗതം ചെയ്യാൻ വിശ്വാസികൾ സജ്ജരാവണമെന്ന് ദുബായ് പെർഫെക്റ്റ് ഗ്രൂപ്പ് കമ്പനി ചെയർമാൻ അഡ്വ: എം.എ. സിറാജുദ്ദീൻ ആവശ്യപ്പെട്ടു. റമദാനെ സ്വീകരിക്കാൻ മസ്ജിദുകളും ഭവനങ്ങളും മാത്രമല്ല, മനസ്സും സജ്ജമാവണം. വ്യക്തി ബന്ധങ്ങളിൽ പിണക്കമോ വിള്ളലുകളോ സംഭവിച്ചി ട്ടുണ്ടെങ്കിൽ പരസ്പരം ഇണങ്ങി കൊണ്ടായിരിക്കണം റമദാനിലേക്ക് പ്രവേശിക്കേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്വേഷം നിലനിൽക്കുന്ന മനസ്സുകളിൽ നിന്ന് വരുന്ന പ്രാർത്ഥനകൾ ദൈവം സ്വീകരിക്കുകയില്ല. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം ജില്ലയിൽ 14 മണ്ഡലങ്ങളിൽ നടത്തുന്ന റംസാൻ മുന്നൊരുക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയർ അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം ഹനീഫ്, എം. എ. ജലീൽ, ഇഷാമി സക്കീർ ഹുസൈൻ, പേയാട് മാഹീൻ, നേമം ജബ്ബാർ, എം മുഹമ്മദ് മാഹീൻ, കളോട് ബുഹാരി,
കണിയാപുരം ഇ. കെ. മുനീർ, എ. ഷറഫുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു.

You might also like
Leave A Reply

Your email address will not be published.