തിരുവനന്തപുരം : കലാനിധി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പത്ര – ദൃശ്യ – മാധ്യമ – ഓണ്‍ലൈന്‍ കലാസാഹിത്യ പുരസ്കാര വിതരണവും നൃത്ത സംഗീത നിശയും കോഴിക്കോട് വിശ്വനാഥം ആഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ നടന്നു. കലാനിധി ചെയര്‍പേഴ്സണ്‍ ആന്‍റ് മാനേജിംഗ് ട്രസ്റ്റി ഗീതാരാജേന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വച്ച് ഒ.എന്‍.വി. സ്മൃതി പുരസ്കാരവും മഹേശ്വരത്തപ്പന്‍ ദക്ഷിണ കൈലാസനാഥ പുരസ്കാരവും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും വാദ്യകുലപതി പുരസ്കാരവും മഹേശ്വരത്തപ്പന്‍ പുരസ്കാരവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ഏറ്റുവാങ്ങി. പിന്നണി ഗായകന്‍ മണക്കാട് ഗോപന് എസ്.പി.ബി. സ്മൃതി സംഗീത ശ്രേഷ്ഠ പുരസ്കാരവും സിനിമാ സംവിധായികയായ ഡോക്ടര്‍ കൃഷ്ണ പ്രിയദര്‍ശന് കലാനിധി ശ്രീകൃഷ്ണരാധാമൃത പുരസ്കാരവും ലഭിച്ചു. സംസ്ഥാനത്തെ മികച്ച പ്രസ്സ് ക്ലബ്ബിനുള്ള സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ്. കലാനിധി മാധ്യമ മഹിമ പുരസ്കാരം മാതൃഭൂമിയ്ക്കും കലാനിധി എസ്.പി.ബി. ഒ.എന്‍.വി ആര്‍ട്ടിസ്റ്റ് നമ്പൂതിരി ദൃശ്യമാധ്യമ രത്ന പുരസ്കാരം മീഡിയ വണ്‍ സഞ്ജു പൊറ്റമേല്‍, സീനിയര്‍ ക്യാമറാമാനും കലാനിധി എസ്.പി.ബി. ഒ.എന്‍.വി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ദൃശ്യ മാധ്യമ രത്ന പുരസ്കാരം ബി.എസ്. രഞ്ജിത്, സീനിയര്‍ ന്യൂസ് എഡിറ്റര്‍ റീജിണല്‍ ചീഫ് റിപ്പോര്‍ട്ടര്‍ ടിവി കലാനിധി എസ്പിബി ഒഎന്‍വി ആര്‍ട്ടിസ്റ്റ് നമ്പൂതിരി ദൃശ്യമാധ്യമ ശ്രേഷ്ഠപുരസ്കാരം റിയാസ് കെഎംആര്‍ ബ്യൂറോ ചീഫ് കേരളാവിഷന്‍ കോഴിക്കോടിനും കലാനിധി നവാഗത ബാലതാരം മാസ്റ്റര്‍ മന്‍ഹാര്‍ (കലാനിധി പ്രതിഭ), കലാനിധി എസ്പിബി ഒഎന്‍വി നവാഗത സംഗീത പ്രതിഭാ പുരസ്കാരം ആദര്‍ശ് പി. ഹരീഷ് (കലാനിധി പ്രതിഭ, ലൂസിഫര്‍ ഫിലിം, നവാഗത ഗായകന്‍), കലാനിധി എസ്പിബി ഒഎന്‍വി ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഓണ്‍ലൈന്‍ മാധ്യമ പുരസ്കാരം ദിനൂബ് കെ.വി (എഡിറ്റര്‍ ഫ്ളാഷ് ന്യൂസ് ഓണ്‍ ലൈന്‍), കലാനിധി പ്രദേശിക വാര്‍ത്താചാനല്‍ എസിവി ന്യൂസ് കോഴിക്കോടും പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. കേരളസംഗീത നാടക അക്കാദമി ചെയര്‍മാനും കലാനിധി ട്രസ്റ്റിന്‍റെ മുഖ്യരക്ഷാധികാരിയുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാറിന്‍റെ നേതൃത്വത്തില്‍ കലാമണ്ഡലം മട്ടന്നൂര്‍ ശ്രീരാജ്, കലാമണ്ഡലം മട്ടന്നൂര്‍ ശ്രീകാന്ത്, കലമണ്ഡലം ശിവദാസ്, അജിത് മാരാര്‍ എന്നിവര്‍ അണിനിരന്ന കലാനിധിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ കൊട്ടി അറിയിക്കല്‍ മേളത്തോടെ കലാനിധി സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കമായി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗീതാരാജേന്ദ്രന്‍ കലാനിധി, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് പ്രസിഡന്‍റ് പി.ആര്‍. പ്രവീണ്‍, സെക്രട്ടറി എം.രാധാകൃഷ്ണന്‍, പിന്നണി ഗായകന്‍ മണക്കാട് ഗോപന്‍, സിനിമാ സംവിധായകയും കലാനിധി ട്രസ്റ്റ് അംഗവുമായ കൃഷ്ണ പ്രിയദര്‍ശനും ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശ്രീശിവപാര്‍വ്വതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ 2025 ഫെബ്രുവരി 26 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സില്‍വര്‍ ജൂബിലി സമാപന സമ്മേളനവും നാടന്‍പാട്ടും താരനിശയും നൃത്തസംഗീത ശില്പ്പവും വാവാ സുരേഷിന്‍റെ നാഗദേവതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കുന്നതാണ്. പത്രദൃശ്യ മാധ്യമ ഓണ്‍ലൈന്‍ കലാസാഹിത്യ സാംസ്കാരിക പുരസ്കാര സമര്‍പ്പണവും വേദിയില്‍ നടക്കും. പത്മഭൂഷണ്‍ എം. ടി. വാസുദേവന്‍നായര്‍ക്കും പി. ജയചന്ദ്രനും സ്മൃതി സംഗീത അര്‍ച്ചനയും പി.ജയചന്ദ്രന്‍ സ്മാരക സ്മൃതി പുരസ്കാരം പ്രൊഫ. എന്‍.ലതിക (പിന്നണി ഗായിക സംഗീത സംവിധായിക)യ്ക്ക് പുരസ്കാരവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കും.
സ്നേഹാദരങ്ങളോടെ,
ഗീതാ രാജേന്ദ്രന്‍ കലാനിധി
(ചെയര്‍പേഴ്സണ്‍ & മാനേജിങ് ട്രസ്റ്റി)