പ്രവാസി ഭാരതിയ കേന്ദ്രിയ സംഘടനയായ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തി വരുന്ന കരുണാദ്രം പദ്ധതിയുടെ പതിമൂന്നാം എഡിഷൻ സംഘടിപ്പിച്ചു

0

പ്രവാസി ഭാരതിയ കേന്ദ്രിയ സംഘടനയായ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തി വരുന്ന കരുണാദ്രം പദ്ധതിയുടെ പതിമൂന്നാം എഡിഷൻ സംഘടിപ്പിച്ചു. എൻ ഏർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ എസ് അഹമ്മദിന്റെ അധ്യക്ഷതയിൽ കാനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ പ്രദീപ് കെ എസ് ഉൽഘാടനം ചെയ്തു. മുൻ എം പി പീതാംബരകുറുപ്പ്,, കലാംപ്രേമി ബഷീർ ബാബു, തിരുവനന്തപുരം നഗരസഭ വികസനകാര്യ ചെയർപേഴ്സൺ ഷാജിദ നാസർ, കൗൺസിലർ ഹരികുമാർ, കാരുണ്യ കൾച്ചറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ്‌ പൂഴനാട് സുധീർ, ഷീജ സാന്ദ്ര, അഡ്വ ഫസീഹ ഡോ വാഴാമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ, ചാരിറ്റി വില്ലേജ് വെഞ്ഞാറമൂട് ചെയർമാൻ ഉവെസ് അദാനി നദ്‌വി സിനിമ സിരിയൽ താരങ്ങളായ കലാറാണി, ഷിനി സീന, സ്വപ്നകൂട് ജനറൽ സെക്രട്ടറി പി ബി ഹാരിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ വൈസ് ചെയർപേഴ്സ്ൺ ഷൈനി മീര ചടങ്ങിൽ സ്വാഗതം പറഞ്ഞു. എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ സീനിയർ വൈസ് ചെയർമാൻ ശശി ആർ നായർ കരുണാദ്രം അവലോകന പ്രസംഗം നടത്തി.

You might also like
Leave A Reply

Your email address will not be published.