താരന്‍ കളയാന്‍ ഇഞ്ചി ഹെയര്‍ മാസ്‌ക്

ഇന്നത്തെ കാലത്ത് തലയില്‍ താരന്‍ ഇല്ലാത്തവരുണ്ടാവില്ല. നമ്മുടെ ആത്മവിശ്വാത്തെ ബാധിക്കുന്ന ഒന്നാണിത്. തലയിലെ താരന്‍ കൊണ്ട് ചൊറിച്ചില്‍ ഉണ്ടാകാറുണ്ട് പലര്‍ക്കും. താരന്‍ കളയാന്‍ പലരും പല മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ സദാസമയവും നമ്മള്‍ അടുക്കളയില്‍ സൂക്ഷിക്കുന്ന ഇഞ്ചി ഒരു കഷ്ണം മതിയാകും ഈ പ്രശ്നത്തെ തുരത്താന്‍. ഇത് പലര്‍ക്കും അറിയാത്ത ഒന്നാണ്. ബാക്ടീരിയ പോലുള്ള സൂക്ഷമങ്ങളായ അണുക്കള്‍ക്കെതിരെ പോരാടാന്‍ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ട്. തലയിലെ താരന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. തലയോട്ടിയിലെ തൊലിയെ ബാധിക്കുന്ന അണുക്കളെ തുരത്താന്‍ ഒരു വലിയ പരിധി വരെ ഇഞ്ചിക്ക് കഴിയുന്നു. ഇതുമൂലം താരന്‍ നശിക്കുകയും ചൊറിച്ചിലില്ലാതാവുകയും ചെയ്യുന്നു.

ഇഞ്ചി കൊണ്ട് എങ്ങനെ ഹെയര്‍ മാസ്‌ക് തയ്യാറാക്കാം?

ഒട്ടും വാടാത്ത ഒരു കഷ്ണം ഇഞ്ചിയെടുക്കുക. ഇത് തൊലി ചുരണ്ടിയ ശേഷം ചെറുതായി അരിയുക. അല്ലെങ്കില്‍ ഒരു ഗ്രൈന്‍ഡര്‍ ഉപയോഗിച്ച്‌ ഗ്രൈന്‍ഡ് ചെയ്താലും മതിയാകും. ശേഷം അല്‍പം വെള്ളത്തില്‍ ഈ ഇഞ്ചി ചേര്‍ത്ത് ചൂടാക്കുക. ചെറിയ തീയില്‍ പതിയെ വേണം ഇത് ചൂടാക്കാന്‍. അല്‍പം കഴിയുമ്ബോള്‍ ഇഞ്ചിയിട്ട വെള്ളത്തിന്റെ നിറം മാറിത്തുടങ്ങും. ഇഞ്ചിയില്‍ നിന്നുള്ള നീര് വെള്ളത്തിലേക്ക് ഇറങ്ങുന്നതിനാലാണ് ഇത്. തുടര്‍ന്ന് തീ അണച്ച്‌ ഇത് ആറാന്‍ വയ്ക്കാം.അരിഞ്ഞിട്ട ഇഞ്ചി കൈ കൊണ്ടോ തുണിയുപയോഗിച്ചോ അമര്‍ത്തി പരമാവധി നീര് വെള്ളത്തിലേക്ക് കലര്‍ത്താം. വെള്ളം തണുത്ത ശേഷം ഇത് നേരെ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഏതെങ്കിലും ആന്റി ഡാന്‍ഡ്രഫ് ഷാമ്ബൂ ഉപയോഗിച്ച്‌ തല വൃത്തിയായി കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ചെയ്യാവുന്നതാണ്. അതേസമയം താരന്‍ പോകാതിരിക്കുകയും മറ്റെന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്താല്‍ വൈകാതെ ഒരു സ്‌കിന്‍ സ്പെഷ്യലിസ്റ്റിനെ കാണാന്‍ മറക്കരുത്.

Comments (0)
Add Comment