നഖങ്ങള്‍ക്ക് ഭംഗിവേണോ?

എങ്കില്‍ എങ്ങനെ സ്വന്തമായി സംരക്ഷിക്കാന്‍ സാധിക്കും എന്ന് നോക്കാം

മനുഷ്യശരീരത്തില്‍ നഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഇതില്‍ പ്രതയേകിച്ചും സ്ത്രീകളില്‍ ആണ് കൂടുതലായും നഖം വൃത്തിയുളളതും ഭംഗിയുളളതുമായി പരിപാലിക്കേണ്ടത്. അതിനായി ചിലര്‍ ബ്യൂട്ടി പാര്‍ലര്‍ വരെ പോകുന്നു. ഇതിന്റെ ഒന്നും ആവശ്യമില്ല. സ്വന്തമായി നഖസംരക്ഷണം ചെയ്യാവുന്നതേ ഉളളൂ.

നഖങ്ങള്‍ ഭംഗിയുള്ളതാക്കി സംരക്ഷിക്കാന്‍

നഖങ്ങള്‍ ഭംഗിയുള്ളതാക്കി സംരക്ഷിക്കാന്‍ രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച്‌ നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. ഇത് കൃത്യമായി മുടങ്ങാതെ ചെയ്യുക. ഇങ്ങനെ ദിവസവും ചെയ്താല്‍ നഖങ്ങള്‍ക്കു കാന്തി ലഭിക്കും. ഏത് സമയത്തും ചെയ്യാം. എങ്കിലും ഏറ്റവും അത്യുത്തമം രാത്രി കിടക്കുന്നതിന് മുമ്ബാണ്. കൂടാതെ അതോടൊപ്പം, ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. ഇത് നഖങ്ങള്‍ക്കു തിളക്കം കിട്ടാന്‍ സഹായിക്കുന്നു.

ഇതിനുപുറമെ, രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം ഇരിക്കുന്നതും നല്ലതാണ്. മാത്രമല്ല, നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കില്‍ സമയം കിട്ടു്‌മ്ബോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഏത് എണ്ണയായാലും കുഴപ്പമില്ല. മാത്രമല്ല, വിരലുകള്‍ കൂടെ കൂടെ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുക. ഇത് നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നത് തടയുവാന്‍ കഴിയും.കൂടാതെ, നഖങ്ങള്‍ പാടുവീണതും നിറം മങ്ങിയതുമായാല്‍ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം അല്പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്സൈഡോ ഉപയോഗിച്ച്‌ ഈ പാടിനു മീതേ തിരുമ്മിയതിനുശേഷം കഴുകുക.ഇത് പാട് നീക്കം ചെയ്യാന്‍ സഹായിക്കും. ഇത്തരത്തില്‍ സ്വന്തമായി അല്‍പ്പം സമയം കണ്ടെത്തി വീട്ടില്‍ ഇരുന്ന് നഖം സംരക്ഷിക്കാവുന്നതാണ്.

Comments (0)
Add Comment