ബ്രേക്ക് ഫാസ്റ്റിന് അപ്പത്തിനൊപ്പം പോര്‍ക്ക് വിന്താലു

ചേരുവകള്‍

പോര്‍ക്കിറച്ചി – ഒരു കിലോഗ്രാം
വെളുത്തുള്ളി – പത്ത് അല്ലി
ഇഞ്ചി – ഒരു കഷണം
കടുക് – ഒരു ടീസൂണ്‍
പെരിഞ്ചീരകം, കറുവപ്പട്ട, ഗ്രാമ്ബൂ -ആവശ്യത്തിന്
സവാള – മൂന്ന് എണ്ണം
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പണ്‍
കാശ്മീരി ചില്ലി പൗഡര്‍ – മൂന്ന് ടേബിള്‍സ്പൂണ്‍
വിനാഗിരി – രണ്ട് ടേബിള്‍സ്പണ്‍
തക്കാളി സോസ് – രണ്ട് ടീസ്പണ്‍
പഞ്ചസാര – ഒരു ടേബിള്‍സൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പണ്‍
തക്കാളി – വലുത് രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി, ഇഞ്ചി, കടുക്, പെരിഞ്ചീരകം, കറുവപ്പട്ട, ഗ്രാമ്ബൂ എന്നിവ അരച്ചെടുത്ത് ഇറച്ചിയില്‍ ചേര്‍ക്കുക. വിനാഗിരിയും ആവശ്യ ത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അര മണിക്കൂര്‍ വെയ്ക്കുക. പിന്നീട് സവാള അരിഞ്ഞെടുത്തത് കുറച്ച്‌ എണ്ണയില്‍ വഴറ്റുക. തക്കാളി അരിഞ്ഞതും ഇതിനോട് ചേര്‍ക്കാം. അതില്‍ മല്ലിപ്പൊടിയും കാശ്മീരി ചില്ലി പൗഡറും ചേര്‍ത്ത് ഇളക്കുക. ചെറുതായി മൂത്ത മണം വരുമ്ബോള്‍ ഇറച്ചി അതിലേക്കിട്ട് വഴറ്റുക. ആവശ്യത്തിന് വെള്ള മൊഴിച്ച്‌ ചെറിയ തീയില്‍ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ തക്കാളി സോസ്, പഞ്ചസാര എന്നിവ ചേര്‍ത്ത് ഇളക്കുക. തിളച്ച്‌ കഴിഞ്ഞാല്‍ ഇറക്കിവെയ്ക്കാം.

Comments (0)
Add Comment