ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ടാം ടി20 മല്‍സരം ഇന്ന് നടക്കും

ഇന്ന് ഇന്ത്യന്‍ സമയം 12:20ന് ആണ് മത്സരം. ഓക്ക്‌ലാന്‍ഡില്‍ ആണ് മല്‍സരം നടക്കുന്നത്. ഒന്നാം ടി20യില്‍ ജയിച്ച ഇന്ത്യ പരമ്ബരയില്‍ മുന്നില്‍ ആണ്. ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

മികച്ച ബാറ്റിങ്ങ് ആണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നടത്തിയത്. കെ എല്‍ രാഹുല്‍, കോഹിലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ മികച്ച പ്രകടനമാണ് ആദ്യ മത്സരത്തില്‍ നടത്തിയത്. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്ബരയില്‍ ഉള്ളത്. സഞ്ജു സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും ആദ്യ മത്സരത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല .

Comments (0)
Add Comment