ഇന്നത്തെ പാചകം 🍳ഞണ്ട് റോസ്റ്റ്‌

 

വളരെ രുചികരവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമായ ഭക്ഷണ വിഭവമാണ്‌ ഞണ്ടുകൾ. ഇന്ന് നമുക്ക്‌ ഞണ്ടുകളെ കുറിച്ച്‌ ഒരു വിവരണവും അത്‌ കൊണ്ട്‌ ഉണ്ടാക്കുന്ന ഞണ്ട്‌ റോസ്റ്റിന്റെ പാചകക്കുറിപ്പും ആണ്‌

ചെമ്മീനും കൊഞ്ചും ഉൾപ്പെടുന്ന ഡെക്കാപോഡ കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് ഞണ്ട്. ഏറിയപങ്കും ജലത്തിൽ വസിക്കുന്നവയാണ് ഞണ്ടുകൾ. ലോകത്താകമാനം ഇവയുടെ വിവിധ ജാതികൾ കാണപ്പെടുന്നു. ഏകദേശം 850 ഓളം ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ശരീരത്തിന്റെ ബാഹ്യഭാഗം കട്ടിയേറിയ പുറന്തോടിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൈകളുടെ അഗ്രത്തിലായി ഒറ്റനഖം ഉണ്ട്. ആൺഞണ്ടുകളിൽ കാലുകൾക്ക് പെൺഞണ്ടുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു. ഇവയിൽ തീരെ ചെറിയ ഇനവും വലിപ്പമേറിയ ഇനവും ഉണ്ട്. ജാപ്പനീസ് ചിലന്തി ഞണ്ടുകളിൽ കാലുകളുടെ അഗ്രങ്ങൾ തമ്മിൽ നാലു മീറ്റർ വരെ അകലം കാണപ്പെടുന്നു.

ഔഷധഗുണം

_കിവ ഹിർസുത എന്ന രോമാവരണമുള്ള ഞണ്ടിൽ നിന്നും അർബുദരോഗത്തെ പ്രതിരോധത്തിനു സഹായിക്കുന്ന രാസവസ്തു ഉത്പാദിക്കുന്നു._

ഇനി നമുക്ക്‌ ഞണ്ട്‌ റോസ്റ്റ്‌ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ഞണ്ടു റോസ്റ്റ്

 

ഒരു സ്പെഷ്യൽ ഞണ്ടു റോസ്റ്റ് ആവാം അല്ലെ…..
മലബാറി സ്റ്റൈൽ ആണ്

 

ആവശ്യം വേണ്ട സാധനങ്ങൾ

 

ഞണ്ട്‌ – 4 എണ്ണം

മുളക് പൊടി – 1 ടീസ്പൂൺ

മഞ്ഞൾ – 1/2 ടീസ്പൂൺ

ഗരം മസാല – 1/2 ടീസ്പൂൺ

കുരുമുളക് – 1/2 ടീസ്പൂൺ

വെളുത്തുള്ളി – 6 അല്ലി

പച്ച മുളക് – 3

തേങ്ങ – ചിരകിയത് 1/2

വെളിച്ചെണ്ണ – 3 ടീസ്പൂൺ

കറിവേപ്പില

ഉപ്പ്‌

കടുക്

 

പാചകം ചെയ്യുന്ന വിധം

 

ഒരു പാത്രത്തിൽ 1 ടീസ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ലൈറ്റ് ബ്രൗൺ കളർ ആകുന്നത് വരെ വറുക്കുക ഇതിനൊപ്പം മുളക് പൊടി, മഞ്ഞൾ ,ഗരം മസാല ഇട്ടു മിക്സിയിലേക്കു മാറ്റി അരയ്ക്കുക.
അതെ പാത്രത്തിൽ 2 ടീസ്പൂൺ വെളിച്ചണ്ണ ചൂടാക്കി കടുക്, വെളുത്തുള്ളി,പച്ച മുളക് വാട്ടുക. അതിനു ശേഷം അരച്ച മസാല ചേർത്ത് ഡാർക്ക് കളർ ആകുന്നത് വരെ ഇളക്കുക.
അതിനു ശേഷം കഴുകി വച്ച ഞണ്ടും ആവശ്യത്തിനും വെള്ളം ചേർത്ത് മൂടി വച്ച് വെള്ളം വറ്റുന്നതു വരെ വേവിക്കുക.

Comments (0)
Add Comment