ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്. ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ. വർഷാവസാനത്തിലേക്ക് 364 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 365).ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും 988 മുതൽ സെപ്റ്റംബർ 1 നാണു വർഷം തുടങ്ങുന്നത്.*_
_➡ *ചരിത്രസംഭവങ്ങൾ*_
“`45 ബി.സി. – ജൂലിയൻ കലണ്ടർ നിലവിൽവന്നു.
404 – റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
630 – പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
1600 – സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.
1700 – റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
1788 – ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.
1800 – ഡച്ച് ഈസ്റ്റിന്ത്യ കമ്പനി പിരിച്ചു വിട്ടു
1801 – സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി.
1808 – അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
1818 – മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
1873 – ജപ്പാൻ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
1887 – വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
1906 – ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം ഉപയോഗിച്ചു തുടങ്ങി.
1912 – ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു.
1948 – ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു.
1978 – എയർ ഇന്ത്യയുടെ ബോയിംഗ് 747 യാത്രാവിമാനം ബോംബെക്കടുത്ത് കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
1995 – ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
1998 – യൂറോപ്യൻ സെൻട്രൽ ബാങ്ക് സ്ഥാപിതമായി.
1999 – യൂറോ നാണയം നിലവിൽവന്നു.
2003 – ലൂയി ലുലാ ഡിസിൽവ ബ്രസീലിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2007 – വിജയ് കെ.നമ്പ്യാർ യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ടു.
2007 – ബൻ കി മൂൺ യു.എൻ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
2007 – ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.
2015 – ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗ് നിലവിൽവന്നു.“`
1932 – ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി .
1996 – ഇന്ദിരാ ആവാസ് യോജന നിലവിൽ വന്നു
1957 – കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ നിലവിൽ വന്നു
“`1945 – കോട്ടയം നാഷണൽ ബുൿ സ്റ്റാൾ ഒരു സ്വകാര്യസ്ഥാപനമായി തുടങ്ങി.
1881- കൊച്ചി കേരളമിത്രം പ്രസിദ്ധീകരണം ആരംഭിച്ചു (ദേവ്‌ജി ഭീംജി)“`
_➡ *ജനനം*_
“`1951 – നാന പടേക്കർ – ( ഹിന്ദി സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ വിശ്വനാഥ് എന്ന നാന പടേക്കർ )
1952 – മഞ്ഞളാംകുഴി അലി – ( പതിമൂന്നാം കേരള നിയമസഭയിലെ നഗരവികസന മന്ത്രിയും, കേരള നിയമസഭാംഗവും, വ്യവസായിയും, ചലച്ചിത്രനിർമ്മാതാവുമായ മാക് അലി എന്നും അറിയപ്പെടുന്ന മഞ്ഞളാംകുഴി അലി )
1975 – അർഷാദ് ബത്തേരി – ( മരിച്ചവർക്കുള്ള കുപ്പായം,ഭൂമിയോളം ജിവിതം, ചുരം കയറുകയാണ് ഇറങ്ങുകയാണ്, മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും തുടങ്ങിയ കൃതികൾ രചിച്ച സാഹിത്യകാരൻ അർഷാദ് ബത്തേരി )
1951 – എം ജി ശശിഭൂഷൺ – ( ചരിത്ര പണ്ഡിതനും അദ്ധ്യാപകനും സ്വാതിതിരുനാൾ മ്യൂസിയം ഡയറക്ടറുമായ മേമന ഗുപ്തൻ നായർ ശശിഭൂഷൺ എന്ന ഡോ. എം.ജി. ശശിഭൂഷൺ )
1959 – അബ്ദുസ്സമദ് സമദാനി – ( ബഹുഭാഷ പണ്ഡിതനും, പ്രസംഗികനും, ചിന്തകനും, എഴുത്തുകാരനും, രണ്ടുതവണ പാർലമെൻറ് അംഗവും ഒരുതവണ കേരള നിയമസഭാംഗവും ആയിരുന്ന രാഷ്ട്രീയ പ്രവർത്തകനുമായ എം പി അബ്ദുസമദ് സമദാനി )
1941 – ഗോവിന്ദൻ അസ്രാണി – ( ഹിന്ദി, ഗുജറാത്തി ചലച്ചിത്രനടനായ അസ്രാണി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗോവർദ്ധൻ അസ്രാണി )
1942 – ജെ ലളിതാംബിക – ( ഹാസ്യസാഹിത്യത്തിനുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ
ജെ. ലളിതാംബിക )
1950 – ദീപ മേഹ്‌ത്ത – ( അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പട്ടിട്ടുള്ളതും, ജെനീ അവാർഡ് ലഭിച്ചിട്ടുള്ളതുമായ ചലച്ചിത്രസംവിധായകയും, തിരക്കഥാകൃത്തുമായ ദീപ മേഹ്ത )
1940 – പാരീസ് വിശ്വനാഥൻ – ( കേരളീയനായ ചിത്രകാരൻ പാരീസ് വിശ്വനാഥൻ )
1970 – ബിജു നാരായണൻ – ( മലയാളത്തിലെ അറിയപ്പെടുന്ന പിന്നണിഗായകൻ ബിജു നാരായണൻ )
1979 – വിദ്യ ബാലൻ – ( ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ചലച്ചിത്ര അഭിനേത്രി വിദ്യ ബാലൻ )
1975 – സൊണാലി ബേന്ദ്ര – ( ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും ഒരു മോഡലുമായ സോണാലി ബേന്ദ്ര )
1953 – സൽമാൻ ഖുർഷിദ് – ( മുൻ വിദേശകാര്യ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സൽമാൻ ഖുർഷിദ് )
1925 – പി ജെ ആന്റണി – ( രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന് അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ ചലച്ചിത്ര – നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്ന പി.ജെ. ആന്റണി )
1953 – ജോസ് ചിറമ്മൽ – ( മാക്ബത്ത്, ലെപ്രസി പേഷ്യന്റ്‌സ്, റെയിൻബോ, മുദ്രാരാക്ഷസം, സൂര്യവേട്ട, ഭോമ, അച്യുതന്റെ സ്വപ്നം, പാടിക്കുന്ന്, രംഗഭൂമി ഭോമ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്ത ജോസ് ചിറമ്മൽ )
1971 – കലാഭവൻ മണി – ( കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമാകുകയും, കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട്, പിൽക്കാലത്ത് നായകനായി വളരുകയും, നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിക്കുകയു ചെയ്ത്ത് അകാലത്തിൽ മരണമടഞ്ഞ കലാഭവൻ മണി )
1892 – മഹാദേവ് ദേശായ് – ( ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയുംസാഹിത്യകാരനും ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളും പേഴ്സണൽ സെക്രട്ടറിയും ആയിരുന്ന മഹാദേവ് ദേശായ് )
1894 – സത്യേന്ദ്രനാഥ് ബോസ് – ( ആൽബർട്ട് ഐൻസ്റ്റീന്റെ പേരിനൊപ്പം ചേർത്ത് വായിക്കപ്പെടുന്ന ഏക ഇന്ത്യൻ ശാസ്ത്രജ്ഞനും ബോസ്- ഐൻസ്റ്റൈൺ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് എന്നിവയുടെ സംഭാവനകളാല്‍ അറിയപ്പെ ടുന്ന ഭൗതിക ശാസ്‌ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസ് )
1879 – ഇ എം ഫോസ്റ്റർ – ( ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും മികച്ച നോവലായ :’എ പാസേജ് ടു ഇന്ത്യ’. എഴുതിയ പ്രശസ്തനായ ഇംഗ്ലീഷ് നോവലിസ്റ്റ് ഇ.എം.ഫോസ്റ്റർ )
1912 – കിംഫിൽബി – ( ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് കാരനും റഷ്യക്ക് വേണ്ടിയും ബിട്ടനു വേണ്ടിയും
ഒരേ സമയം 2 രാജ്യങ്ങൾക്കു വേണ്ടി അമേരിക്കയിൽ ചാരപ്പണി നടത്തിയ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ഏജന്റ് കിം ഫിൽബി )
1919 – ജെട്ല്റോം ഡേവിഡ് സാലിംഗർ – ( ദ് കാച്ചർ ഇൻ ദ് റൈഎന്ന ഒറ്റ കൃതികൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന അമേരിക്കൻ സാഹിത്യകാരന്‍ ജെറോം ഡേവിഡ് സാലിംഗർ )“`
_➡ *മരണം*_
“`1989 – ജി ശങ്കരപ്പിള്ള – ( നാടകത്തിനായി ജീവിതം നല്‍കിയ, നടകത്തിന്റെ ശക്തിയും ദൗര്‍ബല്യവും വ്യപ്തിയും പരിമിതിയും നന്നായി അറിഞ്ഞ, സ്വന്തം നാടക ദര്‍ശനങ്ങള്‍ നാടക വേദിക്ക് നല്‍കിയ മഹാനായ നടകഗുരു ഒരു താപസനെ പോലെ ജി .ശങ്കരപിള്ള )
2004 – കെ കെ കുഞ്ഞനന്തൻ നമ്പ്യാർ – ( പഴയ ചിറക്കൽ താലൂക്കിലെ ഒരു പ്രധാന കർഷകസംഘം നേതാവും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്ന കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ )
2009 – ഹെലൻ സുസ്മാൻ – ( 13 വർഷക്കാലം ലിബറൽ പ്രോഗ്രസ്സീവ് പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായിരുന്ന ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമരം ചെയ്ത ഹെലൻ സുസ്മാൻ )“`
_➡ *മറ്റു പ്രത്യേകതകൾ*_
⭕ _പുതുവൽസര ദിനം 2020_
⭕ _ലോക കുടുംബ ദിനം (ഗ്ലോബൽ ഫാമിലി ഡേ)_
⭕ _ഇറ്റലി: ഭരണഘടന ദിനം_
⭕ _യുറോപ്യൻ യൂണിയൻ: യൂറോ ഡേ_
⭕ _ലിത്തുവാനിയ: പതാകദിനം_
⭕ _ബ്രൂണെ, കാമറൂൺ, ഹൈത്തി, സുഡാൻ: സ്വാതന്ത്ര്യ ദിനം_
⭕ _ക്യുബ – വിപ്ലവത്തിന്റെ വിജയ ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴