ഇന്നത്തെ പ്രത്യേകതകൾ 06-01-2020

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1791 – കൊച്ചിരാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുമായി കരാറുണ്ടാക്കി.

1838 – സാമുവൽ മോഴ്സ് ഇലട്രിക്കൽ ടെലിഗ്രാഫ് വിജയകരമായി പരീക്ഷിച്ചു.

1912 – ന്യൂ മെക്സിക്കോ 47 ാം യുഎസ് സംസ്ഥാനമായി അംഗീകരിച്ചു.

1989 – പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിൽ ഗൂഢാലോചനയ്ക്കായി സത്വന്ത് സിംഗും കഹർ സിങ്ങിനും വധശിക്ഷ വിധിച്ചു. രണ്ടുപേർ അതേ ദിവസം തന്നെ വധിക്കപ്പെടുന്നു.

2001 – 2000-ത്തിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ജോർജ്ജ് ഡബ്ല്യു. ബുഷ് യുഎസ് കോൺഗ്രസ് അംഗീകാരം നൽകി.

2005 – സൗത്ത് കരോലിനയിലെ ഗ്രാനൈറ്റ് വില്ലയിൽ ട്രെയിൻ കൂട്ടിയിടിച്ച് 60 ടൺ ക്ലോറിൻ വാതകം ചോർന്നു.

2017 – അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ഡൊണാൾഡ് ട്രംപിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകുന്നു.
ജനനം

1950 – ഫ്രഞ്ച് അധീനപ്രശ്നമായ പോണ്ടിച്ചേരി, കാരയ്ക്കൽ, മയ്യഴി, യാനം എന്നീ പ്രദേശങ്ങൾ ഇന്ത്യയിൽ ലയിച്ചു.“`

➡ _*ജനനം*_

_1959 – കപിൽദേവ്‌ – ( ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്ന പ്രശസ്ത ആൾറൌണ്ടർ കപിൽ ദേവ് എന്ന കപിൽ ദേവ് രാം‌ലാൽ നിഖഞ്ജ്‌ )_

_1966 – എ ആർ റഹ്മാൻ – ( ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടി പതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നിർവഹിച്ച് തുടങ്ങുകയും പിന്നീട് ഹോളിവുഡ് സിനിമകളയടക്കം പല സിനിമകളിലും സംഗീതം നൽകുകയും ഓസ്ക്കാർ, ഗോൾഡൻ ഗ്ലോബ്, ഗ്രാമി തുടങ്ങിയ പല അന്തർ രാഷ്ട്ര പുരസ്കാരങ്ങളും ലഭിക്കുകയും ചെയ്ത സം‌ഗീത സം‌വിധായകൻ, ഗായകൻ, സംഗീത നിർമാതാവ്, ഉപകരണ സംഗീത വാദകൻ എന്നീ മേഖലകളിൽ തിളങ്ങുന്ന എ എസ് ദിലീപ് കുമാർ എന്ന എ ആർ റഹ്മാൻ )_

_1964 – ആന്തണി സ്കാരമൂച്ചി – ( ഒരു അമേരിക്കൻ സ്വയംസംരംഭകനും, രാഷ്ട്രീയനേതാവും,ഗ്രന്ഥകർത്താവും മുൻ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമായ ദി മൂച്ച് എന്നറിയപ്പെടുന്ന ആന്തണി സ്കാരമൂച്ചി )_

_1955 – റോവാൻ സെബാസ്ത്യൻ അറ്റ്‌കിൻസൺ – ( മിസ്റ്റർ ബീൻ എന്ന ഹാസ്യപ്രധാനമായ ടെലിവിഷൻ പരിപാടിയിലൂടെ പ്രസിദ്ധനായ ബ്രിട്ടീഷ് ഹാസ്യനടനും തിരക്കഥാകൃത്തുമായ റോവാൻ സെബാസ്റ്റ്യൻ അറ്റ്കിൻസൺ )_

_1887 – എം സി ജോസഫ്‌ – ( കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളും മതനിയമങ്ങളെ ധിക്കരിക്കുകയും ദിവ്യാത്ഭുതങ്ങളെ വെല്ലു വിളിക്കുകയും ചെയ്ത ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ് എന്ന എം.സി. ജോസഫ്‌ )_

_1883 – ഖലീൽ ജിബ്രാൻ – ( ലോകപ്രശസ്തനായ കവിയും ചിത്രകാരനും, പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലോരാളായിരുന്ന ലെബനനിൽ ജനിച്ച ഖലീൽ ജിബ്രാൻ )_

_1412 – ജോവാൻ ഓഫ്‌ ആർക്ക്‌ – ( യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകി. പിന്നീട്‌ സഭ വിശുദ്ധയായി പ്രഖ്യാപിച്ച ജോവാൻ ഓഫ്‌ ആർക്ക്‌ )_

_1951 – പി കെ കുഞ്ഞാലിക്കുട്ടി – ( മുസ്ലിം ലീഗിന്റെ അനിഷ്യേധ്യ നേതാവും മുൻ വ്യവസായ മന്ത്രിയും ഇപ്പോൾ ലോകസഭാ അംഗവുമായി പ്രവർത്തിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി )_

_1949 – എൻ എഫ്‌ വർഗീസ്‌ – ( മലയാള സിനിമയിലെ പ്രശസ്ത വില്ലൻ ആയിരുന്നു. ആകാശദൂത്‌ എന്ന ചിത്രത്തിലൂടെ കടന്നു വന്നു. പത്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ വില്ലനായി ശ്രദ്ദേയനായ ആലുവ സ്വദേശി എൻ എഫ്‌ വർഗീസ്‌ )_

➡ _*മരണം*_

_1994 – കെ എം വർഗീസ്‌ – ( അധ്യാപകനും.കവിയും, സാഹിത്യകാരനും , വാഗ്മിയും ആയിരുന്ന മഹാകവി ഇടയാറന്മുള വര്‍ഗ്ഗീസ് എന്നാ കെ എം വർഗീസ്‌ )_

_1943 – മുത്തിരിങ്ങോട്‌ ഭവത്രാതൻ നമ്പൂതിരിപ്പാട്‌ – ( ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെസാമൂഹികനോവൽ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയായ അപ്ഫന്റെ മകൾ എന്ന സാമൂഹികനോവല്‍ രചിച്ച മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്‌ )_

_1987 – എൻ എൻ കക്കാട്‌ – ( ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച സഫലമീയാത്ര എന്ന കവിത സംഗ്രഹം രചിച്ച പ്രമുഖ കവിയും ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്ന എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട്‌ )_

_2006 – മയിലമ്മ – ( സ്കൂൾ വിദ്യാഭ്യാസം പോലുമില്ലെങ്കിലും കോക്കകോള വിരുദ്ധ സമിതിയുടെ സ്ഥാപിക്കുകയും, പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ ജല സംരക്ഷണത്തിന് വേണ്ടി കൊക്ക-കോള കമ്പനിക്കെതിരെ സമരം നയിക്കുകയും ചെയ്ത ആദിവാസി സ്ത്രീ മയിലമ്മ )_

_1847 – ത്യാഗരാജ സ്വാമികൾ – ( കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളില്‍ ഏറ്റവും പ്രമുഖനായ വാഗ്ഗേയകാരനും നാട്ട, ഗൌള, ആരഭി, വരാളി, ശ്രീരാഗം എന്നി ഘന രാഗങ്ങളില്‍ ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്വനെ, കനകനരുചിര, എന്തരോ മഹാനുഭവുലു എന്നി പഞ്ചരത്നകീർത്തനങ്ങള്‍ രചിച്ച ത്യാഗരാജ സ്വാമി )_

_1852 – ലൂയിസ്‌ ബ്രെയിലി – ( അന്ധർക്കും കാഴ്ച വൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലി )_

_1884 – ഗ്രിഗർ മെൻഡൽ – ( പയറുചെടികളിൽ ചില സ്വഭാവവിശേഷങ്ങൾ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തുകയും ഈ കൈമാറ്റം, ചില പ്രത്യേക നിയമങ്ങൾ പിന്തുടരുന്നുവെന്ന് തെളിയിക്കുകയും ഈ നിയമങ്ങൾ പിന്നീട് “മെൻഡലീയ നിയമങ്ങൾ” എന്ന് അറിയപ്പെടാൻ തുടങ്ങുകയും_ _ജനിതകശാസ്ത്രത്തിന്റെ പിതാവായി മരണാനന്തരം അംഗീകരിക്കപ്പെടുകയുംചെയ്ത ഓസ്ട്രിയക്കാരനായ അഗസ്തീനിയൻ സന്യാസിയും ശാസ്ത്രജ്ഞനുമായിരുന്ന ഗ്രിഗർ ജോഹാൻ മെൻഡൽ )_

_1919 – തിയോഡോർ റൂസ്‌വെൽറ്റ്‌ – ( എഴുത്തുകാരൻ, വേട്ടക്കാരൻ, പര്യവേക്ഷകൻ എന്നീ നിലകളില്‍ പ്രശസ്തനും, സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത അമേരിക്കൻ ഐക്യനാടുകളുടെ 26-ആമത്തെ പ്രസിഡന്റ്റ് തിയോഡോർ റൂസ്‌വെൽറ്റ്‌ )_

_2017 – ഓം പുരി – ( പ്രശസ്ത ഹിന്ദി നടൻ , കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച നടനാണ് ഓം പുരി. ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച ഓം പുരി )_

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ദനഹ പ്പെരുന്നാൾ / പിണ്ടി പ്പെരുന്നാൾ_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment