ഇന്നത്തെ പ്രത്യേകതകൾ  17-01-2020

_➡ *ചരിത്രസംഭവങ്ങൾ*_

“`1377 – മാർപ്പാപ്പാ ഗ്രിഗറി XI പോപ്പിൻറെ സ്ഥാനം ആവിഗ്നനിൽ നിന്ന് റോമിലേക്ക് മാറ്റുന്നു.

1605 – ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി.

1773 -ക്യാപ്റ്റൻ ജെയിംസ് കുക്ക് അന്റാർട്ടിക് സർക്കിളിന് തെക്ക് ലക്ഷ്യമാക്കി ആദ്യയാത്ര നടത്തുന്നു.

1809 – സിമോൺ ബൊളിവാർ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

1899 – അമേരിക്കൻ ഐക്യനാടുകൾ പസഫിക് സമുദ്രത്തിലെ വേക് ഐലന്റ് ഏറ്റെടുത്തു.

1904 – ആന്റൺ ചേക്കോവിലെ ദ് ചെറി ഓർക്കാർഡ് മോസ്കോ ആർട്ട് തിയേറ്ററിൽ പ്രദർശനത്തിന്റെ പ്രമേയം നേടി.

1916 – പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജി‌എ) രൂപീകൃതമായി.

1917 – യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾക്ക് ഡെന്മാർക്ക് 25 മില്യൻ ഡോളർ നൽകി.

1948 -ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.

1950 – ദ ഗ്രേറ്റ് ബാങ്കിന്റെ മോഷണം:ബ ോസ്റ്റണിലെ ഒരു കവചിതവാഹന കാർ കമ്പനിയുടെ ഓഫീസുകളിൽനിന്ന് 2 മില്യൺ ഡോളറിൽ കൂടുതൽ 11 മോഷ്ടാക്കൾ ചേർന്ന് മോഷ്ടിച്ചു.

1973 – ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി.

2010 – നൈജീരിയയിലെ ജോസ് നഗരത്തിൽ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം 200 ലേറെ മരണത്തിനിടയായി.“`

➡ _*ജനനം*_

“`1945 -ജാവേദ്‌ അക്തർ – ( എഴുത്തുകാരുടെ കുടുംബത്തിലെ ഏഴാം തലമുറയിലെ അംഗവും, എഴുപതുകളിലേയും എൺപതുകളിലേയും നിരവധി ബോളിവുഡ് ബോക്സ്ഓഫീസ് ഹിറ്റുകൾക്ക് തിരക്കഥ എഴുതുകയും ,പത്മവിഭൂഷൺ ലഭിച്ച രാജ്യസഭ അംഗം, ഉറുദു കവി,ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ‍ പ്രശസ്തനായ ജാവേദ് അക്തർ )

1706 – ബെഞ്ചമിൻ ഫ്രാങ്‌ൿലിൻ – ( യു എസ്‌ സ്ഥാപക നേതാക്കളിൽ ഒരാളും എഴുത്തുകാരനും രാഷ്ട്രീയക്കാരനും ശാസ്ത്രഞ്ജനും ആയിരുന്ന ബെഞ്ചമിൻ ഫ്രാങ്‌ൿലിൻ )

1954 – ചന്ദ്രമതി – ( റെയിൻഡിയർ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , അന്നയുടെ അത്താഴവിരുന്ന് തുടങ്ങി നിരവധി കൃതികൾ രചച്ച അധ്യാപിക കൂടി ആയിരുന്ന ചന്ദ്രമതി )

1964 – മിഷേൽ ഒബാമ – ( മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പത്നിയും ദാരിദ്ര്യ നിർമാർജ്ജനത്തിനു വേണ്ടിയും, സ്ത്രീകൾക്കുവേണ്ടിയുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയുമായ മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ )

1964 – എം ജി ശശി – ( 2007-ലെ മികച്ച സംവിധായകനുള്ള കേരള സർക്കാറിന്റെ പുരസ്കാരം അടയാളങ്ങൾ എന്ന ചലച്ചിത്രത്തിലുടെ നേടിയ ചലച്ചിത്ര നാടക സംവിധായകൻ എം.ജി ശശി )

1950 – പള്ളിയറ ശ്രീധരൻ – ( ഗണിതസംബന്ധിയായ നൂറോളം പുസ്തകങ്ങളുടെ കർത്താവും, കണ്ണൂർ സയൻസ് പാർക്കിന്റെ മുൻ ഡയറക്റ്ററും, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ആയ പള്ളിയറ ശ്രീധരൻ )

1917 -എം ജി ആർ – ( തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളും, തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ പുരൈട്ചി തലൈവർ (വിപ്ലവ നായകൻ) ഭാരതരത്ന,മരത്തൂർ ഗോപാല രാമചന്ദ്രൻ )

1934 – വി കെ മാധവൻകുട്ടി – ( മാതൃഭൂമി ദില്ലി ലേഖകന്‍ മാതൃഭൂമി ബ്യൂറോ ചീഫ്, പത്രാധിപര്‍, ഏഷ്യാനെറ്റ് ഡയറക്ടര്‍, ചീഫ് കറസ്പോണ്ടന്റ്റ്,തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ച പത്രകാരനും സാഹിത്യകാരനും ആയിരുന്ന വി കെ മാധവന്‍കുട്ടി )

1918 – റൂസി മോഡി – ( ടാറ്റ സ്റ്റീലിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്റ്ററും ടാറ്റ ഗ്രൂപ്പിന്റെ പ്രധാന മെംബറും, ഒരിക്കൽ ആൽബർട്ട് ഐൻസ്റ്റീൻ വയലിൻ വായിച്ചപ്പോൾ കൂടെ പിയാനൊ വായിക്കാൻ ഭാഗ്യം സിദ്ധിച്ച ആളും ആയിരുന്ന റുസി മോഡി )

1829 – കാതടീൻ ബൂത്ത്‌ – ( സാല്‍വേഷന്‍ ആര്‍മിയെന്ന പേരിൽ (രക്ഷാസൈന്യം) ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖല രൂപപ്പെടുത്തി പാവപ്പെട്ടവരെ യേശുവില്‍ എത്തിക്കുന്നതിനു വേണ്ടി അധ്യാത്മിക ബോധം നൽകുകയും, ഇന്ത്യ ഉൾപ്പെടെ ലോകം മുഴുവൻ മതപരിവര്‍ത്തനത്തിൽ മുഴുകിയ വില്യം ബൂത്തിന്റെ ഭാര്യയും, ഒരു നല്ല വക്താവും ഉപദേശിയും ആയിരുന്ന സാൽവേഷൻ ആർമ്മിയുടെ അമ്മ എന്നറിയപ്പെടുന്ന കാത്തറീൻ ബൂത്ത്‌ )

1942 – മുഹമ്മദ്‌ അലി – ( മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അമേരിക്കൻ ബോക്സിംഗ് താരം മുഹമ്മദ് അലിയെയും എന്ന കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയർ )“`

➡ _*ചരമം*_

“`2019 – എസ്‌ ബാലകൃഷ്ണൻ – ( റാംജി റാവു സ്പീക്കിംഗ്‌ , ഗോഡ്‌ ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങി പത്തോളം ചിത്രങ്ങളിൽ സംഗീതം നിർവ്വഹിച്ചു. ) 08-11-1948 jananam

1999 – നന്ദിത – ( അകാലത്തില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയും അടുത്ത ബന്ധുക്കൾ പോലും കവയത്രി ആണെന്ന്‍ മരണത്തിനു ശേഷം മാത്രം തിരിച്ചറിയുകയും ഡയറിയിൽ കണ്ടെത്തിയ കവിതകൾ സമാഹാരമായി പ്രസിദ്ധീകരിക്കപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപെടാറുള്ള കവയത്രിയും വയനാട് മുട്ടിൽ മുസ്ലിം ഓർഫണേജ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആംഗലേയ വിഭാഗത്തിൽ അദ്ധ്യാപികയായിരുന്ന കെ.എസ്. നന്ദിത )

2001 – പി ആർ കുറുപ്പ്‌ – ( മുൻമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പി.ആർ. കുറുപ്പ്‌ )

2010 – ജ്യോതി ബസു – ( ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു )

2014 – സുചിത്ര സെൻ – ( അന്താരഷ്ട്ര ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ അഭിനേത്രി ആയ ബംഗാളി ചലച്ചിത്രതാരം സുചിത്ര സെൻ എന്ന രമ ദാസ്ഗുപ്ത )

2014 – സുനന്ദ പുഷ്കർ – ( ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയും കരസേനയിൽ ലഫ്.കേണലായിരുന്ന പുഷ്‌കർദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയും മുന്മന്ത്രിയും കോൺഗ്രസ് എം പിയുമായ ശശി തരൂരിന്റെ പത്നിയും ആയിരുന്ന സുനന്ദ പുഷ്കർ )

2016 – രോഹിത്‌ വെമുല – ( അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻെറ പ്രവർത്തകനും, സ്ഥാപണവൽകൃത ബ്രഹ്മണിസത്തിനെ തിരെ ഉള്ള പോരാട്ടങ്ങൾക്ക് കരുത്തു പകരുന്ന ആത്മഹത്യ നടത്തിയ ഹൈദരാബാദ് സർവ്വകലാശാലയിലെ ഒരു ഗവേഷക വിദ്യാർത്ഥി ആയിരുന്ന ദളിതനായ രോഹിത് വെമുല )

1805 – ആങ്ക്വറ്റി ദ്യൂപറോ – ( ഭാരതീയ സംസ്കാരത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച്, സൊരാഷ്ട്രിയൻ ഗ്രന്ഥങ്ങൾ ഫ്രഞ്ചിലേയ്ക്കു മൊഴിമാറ്റം നടത്തിയ ഫ്രഞ്ച് പണ്ഡിതൻ ആങ്ക്വെറ്റി ദ്യൂപറോ )

1954 – ലിയോണാർഡ്‌ യൂജിൻ ഡിക്സൻ – ( പരിബദ്ധക്ഷേത്രങ്ങളെ കുറിച്ചുള്ള പ്രമാണങ്ങൾ ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രസിദ്ധനായി തീർന്ന അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ലിയോനാർഡ് യൂജീൻ ഡീക്സൻ )

1961 – പാട്രിക്‌ ലുമുംബ – (ബെൽജിയത്തിന്റെ കോളനിയായിരുന്ന കോംഗോ യ്ക്ക് സ്വാതന്ത്ര്യം നേടികൊടുക്കുകയും, രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാകുകയും. സ്വാതന്ത്ര്യലബ്ധിയെ തുടർന്നുണ്ടായ അരാജകത്വത്തിന്റെ ഫലമായി 1961-ൽ ലുമുംബ കൊല്ലപ്പെടുകയും ചെയ്ത പാട്രിസ് ലുമുംബ )

2008 – ബോബി ഫിഷർ – ( കൗമാര പ്രായത്തിൽ‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനാകുകയും 1972ൽ റഷ്യക്കാരനായ ബോറിസ് സ്പാസ്ക്കിയെ തോല്പിച്ച് ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ചെസ്ഗ്രാൻഡ്മാസ്റ്റര്‍ റോബർട്ട് ജെയിംസ് “ബോബി” ഫിഷർ )“`

_➡ *മറ്റു പ്രത്യേകതകൾ*_

⭕ _സ്പെയ്ൻ: ദേശീയ ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment