➡ *ചരിത്രസംഭവങ്ങൾ*
“`1932 – മാതൃഭൂമി ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരണം തുടങ്ങി
532 – കോൺസ്റ്റാന്റിനോപ്പിളിലെ നിക്ക കലാപം പരാജയപ്പെട്ടു.
1670 – ഹെൻറി മോർഗാൻ പനാമയെ പിടിച്ചെടുക്കുന്നു.
1866 – വെസ്ലി കോളേജ് മെൽബണിൽ സ്ഥാപിക്കപ്പെട്ടു.
1886 – ആധുനിക ഫീൽഡ് ഹോക്കി ഇംഗ്ലണ്ടിലെ ഹോക്കി അസോസിയേഷൻ രൂപീകരിച്ചു.
1993 – ആദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാർട്ടിൻ ലൂഥർ കിംഗ് അവധിദിനം ആചരിക്കുന്നു.
1998 – ബിൽ ക്ലിന്റൺ – മോണിക്ക ലെവിൻസ്കി അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവർത്തകൻ ഡ്രഡ്ജ് റിപ്പോർട്ട് എന്ന തന്റെ വെബ് വിലാസത്തിൽ ഇത് പ്രസിദ്ധീകരിക്കുന്നു.
2003 – ഓസ്ട്രേലിയയിലെ കാൻബറയിൽ ഒരു ബുഷ്ഫയർ നാലു പേരെ കൊല്ലുന്നു. കൂടാതെ 500-ലധികം വീടുകൾ നശിപ്പിക്കപ്പെട്ടു.
2018 – കസാഖ്സ്താൻ അക്റ്റോബ്, യെർഗ്സ് ജില്ലയിൽ സമര-ഷിംകെന്റ് റോഡിൽ ബസ് കത്തിച്ചു. തീപിടിച്ച് 52 പേർ കൊല്ലപ്പെട്ടു. മൂന്നു യാത്രക്കാരും രണ്ട് ഡ്രൈവർമാരും രക്ഷപ്പെട്ടു.“`
_➡ *ജനനം*_
“`1957 – നഫീസ അലി – ( വിഖ്യാത ചലച്ചിത്രനടിയും സാമൂഹ്യ പ്രവർത്തകയുമായ നഫീസ അലി )
1985 – മിനീഷ ലാംബ – ( ബോളിവുഡ് അഭിനേത്രി മിനീഷ ലാംബ )
1972 – വിനോദ് കാംബ്ലി – ( മുൻ ക്രിക്കറ്റ് താരം വിനോദ് ഗൺപത് കാംബ്ളി )
1952 – വീരപ്പൻ – ( വനങ്ങൾ കേന്ദ്രീകരിച്ച് ചന്ദനക്കൊള്ള നടത്തിയിരുന്ന കൊള്ളക്കാരൻ വീരപ്പൻ )
1975 – മോണിക്ക ബേഡി – ( ബോളിവുഡ് അഭിനേത്രി മോണിക്ക ബേഡി )
1966 – അലക്സാണ്ടർ വലേറിയേവിച്ച് ഖലിസ്മാൻ – ( റഷ്യൻ ഗ്രാൻഡ്മാസ്റ്ററൂം മുൻ ലോക ചെസ്സ്ചാമ്പ്യനുമായ(ഫിഡെ-1999) അലക്സാണ്ടർ വലേറിയേവിച്ച് ഖലിഫ്മാൻ )
1935 – എം പി പരമേശ്വരൻ – ( പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തുകയും ശാസ്ത്രജ്ഞൻ ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനും ആയ എം.പി. പരമേശ്വരൻ )
1971 – ആമി ബാർജർ – ( ക്വാസാർ, തമോഗർത്തം തുടങ്ങിയ നിരവധി അതിവിദൂരജ്യോതിർവസ്തുക്കൾ കണ്ടെത്തിയ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയായ ആമി ബാർജർ )
1919 – കെ എം ജോർജ് – ( കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവും നേതൃപാടവത്തിലൂടെ കേരളാകോൺഗ്രസ്സിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ സാധിച്ചിരുന്ന ഗതാഗത വകുപ്പ് മന്ത്രി യായിരുന്ന കെ.എം. ജോർജ്ജ് )
1912 – സാദത്ത് ഹസൻ മാൻതൊ – ( തോബാ തെക് സിംഗ് ഖോൽ ദോ, തണ്ടാ ഘോഷ് തുടങ്ങിയ ഇന്ത്യാ വിഭജനത്തിൻറെ അനന്തര ഫലങ്ങൾ തീക്ഷണമായി പകർത്തിയ ചെറുകഥകൾ എഴുതിയ ഒരു പ്രമുഖ ഉർദു ചെറുകഥാകൃത്തായിരുന്ന
സാദത് ഹസൻ മൻതോ )
1815 – വാറൻ ഡി ലാ റുവ് – ( ബാറ്ററികളുടെ നിർമിതിയിൽ പല പരിഷ്കാരങ്ങൾ വരുത്തുകയും സിൽവർ ക്ലോറൈഡ് സെൽ കണ്ടുപിടിക്കുകയും, സൂര്യന്റെ ദൈനംദിന ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടു പിടിക്കുകയും ചെയ്ത ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ വാറൻ ഡി ലാ റുവ് )
1840 – ഹെൻട്രി ഓസ്റ്റിൻ ഡോബ്‌സ – ( പ്രസിദ്ധിയാർജിച്ച നിരവധി കവിതകളും, വിമർശനാത്മകവും ജീവചരിത്രപരവുമായ ഗദ്യരചനകളും നടത്തിയ ഹെൻട്രി ഓസ്റ്റിൻ ഡോബ്സ )
1925 – ഗില്ലെസ് ഡെല്യൂസ് – ( കാപ്പിറ്റലിസം ആന്റ് സ്കിറ്റ്സെഫ്രീനിയ: ആന്റി ഈഡിപ്പസ്, എ തൗസൻഡ് പ്ലാടൗസ് എന്നി ഗ്രന്ഥങ്ങൾ രചിച്ച പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകൻ ഗില്ലെസ് ഡെല്യൂസ് )
1965 – അബ്ദുൽ നാസർ മദനി – ( പി ഡി പി എന്ന പാർട്ടിയുടെ ചെയർമാനും ഇപ്പോൾ ബാംഗളൂരിൽ ജയിലിൽ കയിയുന്ന അബ്ദുൽ നാസർ മദനി )
1933 – റേ ഡോൾബി – ( ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവും, ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ‘ഡോൾബി’ ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമായ റേ ഡോൾബി )“`
_➡ *മരണം*_
“`1965 – ടി എ രാജലക്ഷ്മി – ( ജീവിതം തന്നെ രചനക്കുള്ള ഉപാധിയാക്കി ക്കൊണ്ടു നടത്തിയ പരിശ്രമങ്ങൾ സമൂഹത്തിൽ നിന്നു ഒറ്റപ്പെടുത്തുവാൻ കാരണമായതിനാല്‍ അകാലത്തില്‍ ജീവന്‍ ഒടുക്കിയ കഥാകാരിയും നോവലിസ്റ്റുമായിരുന്ന ടി എ രാജലക്ഷ്മി )
1981 – ഷെവലിയർ പി ജെ ചെറിയാൻ – ( മലയാളിയായ ആദ്യ മലയാളചലച്ചിത്ര (നിര്‍മ്മല) നിർമ്മാതാവും , ചിത്രകാരൻ, വാസ്തുശില്പി, ഫോട്ടോഗ്രാഫർ, നടൻ, നാടകപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനും, കേരളത്തിൽ സ്ഥിരം നാടകവേദി എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ആർട്ടിസ്റ്റും ആയിരുന്ന ഷെവലിയര്‍ പി.ജെ. ചെറിയാൻ )
1947 – കെ എൽ സൈഗാൾ – ( ബാബുൽ മോറ”, “ഏക് ബങ്കള ബനേ ന്യാര”, “ജബ് ദില്‍ ഹി ടൂട് ഗയ” തുടങ്ങിയ അനശ്വര ഗാനങ്ങള്‍ ആലപിച്ച പ്രതിഭാശാലിയായ നടനും ഗായകനുമായിരുന്ന കുന്ദൻലാൽ സൈഗാൾ എന്ന കെ. എൽ. സൈഗാൾ )
1996 – എൻ ടി രാമറാവു – ( നടനും, സംവിധായകനും, നിർമ്മാതാവും തെലുഗുദേശം പാർട്ടിയുടെ സ്ഥാപകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ആയിരുന്ന നന്ദമുറി തരക രാമ റാവു എന്ന എൻ.ടി രാമറാവു )
2003 – ഹരിവംശ്‌റായ് ബച്ചൻ – ( മധുശാല എന്ന കൃതിയുടെ . കര്‍ത്താവും അമിതാഭ് ബച്ചന്റെ പിതാവും പ്രശസ്ത ഹിന്ദി കവിയും ആയിരുന്ന ഹരിവംശ്റായ് ബച്ചൻ )
1936 – ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് – ( സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനും ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയും ജംഗിൾ ബുക്ക് എന്ന എക്കാലത്തെയും പ്രശസ്ഥ പുസ്തകം രചിച്ച ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് )“`
_➡ *മറ്റു പ്രത്യേകതകൾ*_
⭕ _ടുണീഷ്യ: വിപ്ലവത്തിന്റെ യുവതയുടെയും ദിനം_
⭕ _ക്രിസ്തുമതം : ക്രിസ്ത്യാനിറ്റിയുടെ ഐക്യത്തിനു വേണ്ടി പ്രാർത്ഥന വാരം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴