ഇന്നത്തെ പ്രത്യേകതകൾ 20-01-2020

 

➡ *ചരിത്രസംഭവങ്ങൾ*

“`1256 – ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്ററിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആദ്യമായി ഇംഗ്ലീഷ് പാർലമെന്റ് സമ്മേളിച്ചു.

1320 – ഡ്യൂക്ക് വ്ളഡിസ്ലാവ് ലോക്കെറ്റക് പോളണ്ടിലെ രാജാവാകുന്നു.

1785 – സയാമീസ് സൈന്യം വിയറ്റ്നാമിലെ രാഷ്ട്രീയ കുഴപ്പങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ചു. എന്നാൽ ടെയി സൺ റോച്ച് ഗ്രാം-സ്വായി മെകോങ് നദിയിൽ പതിയിരുന്ന് നശിപ്പിക്കുകയും ചെയ്തു.

1840 – വില്യം രണ്ടാമൻ നെതർലാൻഡ്സിലെ രാജാവായി.

1841 – ഹോങ്കോങ് ദ്വീപ് ബ്രിട്ടീഷുകാരുടെ അധീനതയിലായി.

1885 – എൽ.എ തോംസൺ റോളർ കോസ്റ്ററിനു പേറ്റന്റ് എടുത്തു.

1969 – ആദ്യത്തെ പൾസാർ ക്രാബ് നെബുലയിൽ കണ്ടെത്തി.

1969 – യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യയുടെ 37-ാമത് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഉദ്ഘാടനം ചെയ്തു.

1989 – ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് അമേരിക്കയുടെ 41-ആം പ്രസിഡന്റ് ആയി അധികാരത്തിലെത്തി.

2017 – അമേരിക്കൻ ഐക്യനാടുകളിലെ 45-ാമത് രാഷ്ട്രപതിയായി ഡോണൾഡ് ട്രംപ് അധികാരത്തിലെത്തി. ഓഫീസ് ഏറ്റെടുക്കുന്നതിൽ ഏറ്റവും പ്രായമുള്ള വ്യക്തിയായി.“`

➡ _*ജനനം*_

“`1972 – നിക്കി ഹേലി – ( ഐക്യരാഷ്ട്രസംഘടനയിലെ അമേരിക്കയുടെ അംബാസഡറും, സൌത്ത് കരോലിനയിലെ ആദ്യത്തെ വനിത ഗവർണറും, ബോബി ജിൻഡാളിനു ശേഷം ഗവർണറായ ഭാരതീയ വംശജയും, ഭാവിയിൽ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്താൽ സാധ്യതയുള്ള റിപ്പബ്ലിക്കൻ മത്സരാർത്ഥിയും ആയ നിക്കി നിമ്രത ഹേലി (നിമ്രത റൺന്തവ) )

1994 – അക്ഷർ പട്ടേൽ – ( ഇന്ത്യൻ ക്രിക്കറ്റ് ആൾ രൌണ്ടർ കളിക്കാരനായ അക്ഷർ പട്ടേൽ )

1899 – കെ സി എബ്രഹാം – ( അധ്യാപകൻ, ഗാന്ധിയൻ, ആന്ധ്രാപ്രദേശിന്റെ പതിനൊന്നാമത് ഗവർണ്ണര്‍ഞാറക്കൽ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ ഒന്നും രണ്ടും നിയമസഭ പ്രതിനിധി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം, കെ.പി.സി.സി. പ്രസിഡന്റ് , എന്നി നിലകളില്‍ സേവന മനുഷ്ടിച്ച കൊച്ചാക്കൻ ചാക്കോ എബ്രഹാം എന്ന കെ.സി. എബ്രഹാം )

1930 – എഡ്വിൻ ആൽഡ്രിൻ – ( 1969ജൂലൈ 21നു, നീൽ ആംസ്ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആൾഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൾഡ്രിൻ )

1919 – ടി ഒ ബാവ – ( ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകന്‍,എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ ഡയറക്ടർ, എറണാകുളം ജില്ല ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ ചെയർമാൻ, കെ.പി.സി.സി. പ്രസിഡന്റ് എന്നി നിലകളില്‍ സേവനമനുഷ്ടിച്ച ടി.ഒ. ബാവ )

1913 – പാണക്കാട്‌ പി എം എസ്‌ എ പൂക്കോയ തങ്ങൾ – ( ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകന്‍, സംസ്ഥാന പ്രസിഡന്റ്റ്, ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നി നിലകളില്‍ സേവനമനുഷ്ടിച്ച പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ എന്ന പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ )

1927 – കെ ബാലകൃഷ്ണ കുറുപ്പ്‌ – ( തന്ത്രവിദ്യയിലൂടെ ആത്മ സാക്ഷാത്കാരം നേടാന്‍ സഹായിക്കുന്ന ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി, വിശ്വാസത്തിന്‍റെ കാണാപ്പുറങ്ങള്‍, കാവ്യശില്‍പ്പത്തിന്‍റെ മനഃശാസ്ത്രം, വാത്സ്യായായന കാമസൂത്രം (വ്യാഖ്യാനം) തുടങ്ങിയ കൃതികള്‍ എഴുതിയ പ്രഗല്‍ഭ പണ്ഡിതനും ഗ്രന്ഥകര്‍ത്താവും ചരിത്രകാരനും സംസ്‌കാര പഠിതാവുമായിരുന്ന പരേതനായ കുനിയേടത്ത്‌ ബാലകൃഷ്‌ണകുറുപ്പ്‌ എന്ന കെ ബാലകൃഷ്ണ കുറുപ്പ്‌ )

1949 – ജി കാർത്തികേയൻ – ( കോൺഗ്രസ് (ഐ)നേതാവ്, വിദ്യുച്ഛക്തി വകുപ്പ് മന്ത്രി,ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രി, നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് ,പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കര്‍, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ, തുടങ്ങിയ പദങ്ങള്‍ അലങ്കരിച്ച “ജി.കെ.” എന്ന് വിളിക്കുന്ന ജി. കാർത്തികേയൻ ,)“`

➡ _*മരണം*_

“`1922 – വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി – ( ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും അവസാനം അവരാൽ കൊല്ലപ്പെടുകയും കൊല്ലപ്പെടുന്ന സമയത്ത്‌. ‘ എന്റെ കൈകൾ സ്വതന്ത്രമാക്കി എന്റെ മുന്നിൽ നിന്ന് വെടി വച്ച്‌ കൊല്ലണമെന്ന് അഭ്യർത്ഥിച്ച്‌ അങ്ങനെ മരണം വരിക്കുകയും , അനുസ്മരണങ്ങൾ പോലും ഒഴിവാക്കാനായി മൃതദേഹം ബ്രിട്ടീഷുകാർ കത്തിച്ച്‌ കളയുകയും ചെയ്ത വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി )

2005 – പർവീൺ ബാബി – ( ദീവാർ, നമക് ഹലാൽ, അമർ അക്ബർ ആന്റണി, ശാൻ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച പർവീൺ ബാബി )

1926 – ചാൾസ്‌ മൊണ്ടേഗ്‌ ഡൗറ്റി – ( സഞ്ചാരസാഹിത്യരംഗത്ത് ഇതിഹാസ തുല്യമായ സ്ഥാനം നേടിയ, ഹജ്ജ് തീർഥാടകരോടൊപ്പം രണ്ടു വർഷത്തോളം ഖൈബർ, തൈമ, ഹെയിൽ, അനെയ്സ്, ബുറെയ്ദ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച യാത്രാനുഭവങ്ങൾ വിവരിക്കുന്ന “ട്രാവൽസ് ഇൻ അറേബ്യാ ഡെസെർട്ട് ” എന്ന ഗ്രന്ഥവും നിരവധി മഹാകാവ്യങ്ങളും കാവ്യനാടകങ്ങളും രചിച്ച ചാൾസ് മൊണ്ടേഗ് ഡൗറ്റി )

1900 – ജോൺ റസ്കിൻ – ( ഗാന്ധിജിയെ ആകർഷിച്ച അൺ‌ടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം രചിച്ച പ്രസിദ്ധ ഇംഗ്ലീഷ് പണ്ഡിതനും കലാ വിമർശകനും സാമൂഹ്യ ചിന്തകനുമായിരുന്ന ജോൺ റസ്കിൻ )

1988 – ഖാൻ അബ്ദുൽ ഗാഫർ ഖാൻ – ( ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവായിരുന്ന ‘അതിർത്തിഗാന്ധി’ എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ )

2012 – എം ഐ മാർക്കോസ്‌ – ( നാലാം കേരളനിയമസഭയിൽ കോതമംഗലംനിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച എം.ഐ. മാർക്കോസ്‌ )

1989 – എം സദാശിവൻ – ( സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയംഗം, സംസ്ഥാന സമിതിയംഗം, കേരള കർഷകസംഘം വർക്കിംഗ് കമ്മിറ്റിയംഗം,ഒന്നും, മൂന്നും കേരളനിയമ സഭകളിൽ അംഗം എന്നി നിലകളില്‍ സേവനമനുഷ്ടിച്ച എം. സദാശിവൻ )

2007 – കോഴിക്കോടൻ – ( മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ‘ചിത്രശാല’ എന്ന സിനിമാ നിരൂപണ പംക്തിയിലൂടെ വായനക്കാർക്ക് പരിചിതനായിരുന്ന കേരള ഫിലിം ക്രിട്ടിക്സ്‌ അസോസിയേഷന്റെ ആദ്യ പ്രസിഡന്‍റ്റും. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും . സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗവും ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗവുമായിരുന്ന കെ. അപ്പുക്കുട്ടൻ നായർ എന്ന കോഴിക്കോടൻ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _അമേരിക്കയിൽ ഇന്ന് മാർട്ടിൻ ലൂഥർ കിംഗ്‌ ജൂനിയർ അനുസ്മരണ ദിനം ആചരിക്കുന്നു . ( ജനുവരിയിലെ മൂന്നാം തിങ്കൾ )_

⭕ _അസർബൈജാൻ: രക്ത സാക്ഷി ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment