ഇന്നത്തെ പ്രത്യേകതകൾ  25-01-2020

 

 

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1755 – മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി.

1881 – തോമസ് ആൽ‌വാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു.

1890 – നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു.

1919 – ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.

1924 – ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു.

1955 – റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു.

1971 – ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽ‌വന്നു.

1896- തിരുവനന്തപുരം വി.ജെ.ടി ഹാൾ (വിക്ടോറിയ രാജ്ഞിയുടെ കിരീടാവകാശത്തിന്റെ 60 മത് വാർഷികം പ്രമാണിച്ച് ) ഉദ്ഘാടനം ചെയ്തു

1999 – പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു.

ദേശിയ സമ്മദിദായകർ ദിനം“`

➡ _*ജനനം*_

“`1969 – ഉർവ്വശി – ( ഇന്ന് ചരമദിനം ആചരിക്കുന്ന കൽപ്പനയുടെ സഹോദരിയും, മലയാളം തമിഴ് തെലുങ്കു ചിത്രങ്ങളിൽ അഭിനയിക്കുന്ന നടി ഉർവ്വശി എന്ന കവിത )

1955 – ബിബേക്‌ ദെബ്രോയ്‌ – ( ആസൂത്രണക്കമ്മീഷനു പകരം നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച നീതി ആയോഗിലെ മുഴുവൻ സമയ അംഗമായ സാമ്പത്തിത ശാസ്ത്രജ്ഞൻ ബിബേക് ദെബ്രോയി )

1988 – ചേതേശ്വർ പൂജാര – ( ഇൻഡ്യക്കു വേണ്ടി അന്തർ രാഷ്ട്ര ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ചേതേശ്വർ പുജാര )

1889 – ആർ നാരായണ പണിക്കർ – (തത്ത്വദർശനം, തർക്കശാസ്ത്രം, അഷ്ടാംഗവൈദ്യം എന്നിവയിലും വ്യാകരണാലങ്കാര-ജ്യോതിഷ വിഷയങ്ങളും , സംസ്കൃതം, ഹിന്ദി, ഉർദു, ബംഗാളി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷാസാഹിത്യങ്ങളും പഠിച്ച് വിവിധ ഹൈസ്കൂളുകളിൽ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിക്കുകയും ചരിത്രം, ജീവചരിത്രം, നോവൽ, നിഘണ്ടു, വിവർത്തനം, വ്യാഖ്യാനം, പരീക്ഷാസഹായികൾ എന്നിങ്ങനെ വിവിധ മേഖലകളിലായി എൺപതു കൃതികൾ രചിക്കുകയും ഏഴ് ഭാഗങ്ങളുള്ള കേരള ഭാഷാ സാഹിത്യ ചരിത്രത്തിനു ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരംലഭിക്കുകയും ചെയ്ത ആർ. നാരായണ പണിക്കർ )

1874 – ബില്യം സോമർസ്സെറ്റ്‌ മോം – ( ഒഫ് ഹ്യൂമൺ ബോണ്ടേജ് എന്ന നോവൽ എഴുതിയ നോവലിസ്റ്റ്, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനും 20 ആം നൂറ്റാണ്ടില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന എഴുത്തുകാരന്‍ വില്യം സോമർസെറ്റ് മോം )

1882 – വിർജീനിയ വൂൾഫ്‌ – ( ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്ന വിർജിനിയ വുൾഫ്‌ )

1921 – സാമുവൽ കോഹൻ – ( ന്യൂട്രോൺ ബോംബിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന പ്രശസ്ത യു എസ്. ശാസ്ത്രജ്ഞനായിരുന്ന സാമുവൽ കോഹൻ )

1933 – കൊറാസൻ അക്വിനൊ – ( 1986 ൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർകോസിന്റെ തെരഞ്ഞെടുപ്പഴിമതികൾക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ളവത്തിലൂടെ അധികാരത്തിൽവരുകയും, അതേ വർഷത്തിൽ ടൈം മാഗസിന്റെ വുമൻ ഒഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന കൊറാസൺ അക്വിനൊ )

1942 – യുസേബിയോ – ( 1966 ലോകകപ്പിലെ ടോപ് സ്‌കോററും, 745 പ്രഫഷണൽ മത്സരങ്ങളിൽ നിന്ന്‌ 745 ഗോളുകൾ എടുത്ത ‘ബ്ലാക്ക് പാന്തർ’ എന്നറിയപ്പെട്ടിരുന്ന പോർച്ചുഗൽ ഫുട്ബോൾ താരം യുസേബിയോ )

1863 – പൈലോ പോൾ – ( വിശുദ്ധ വേദ പുസ്തകത്തിനും ഒരു അനുക്രമണിക തയ്യാറാക്കുകയും, മലയാളത്തിലെ ആദ്യ പുരാണനിഘണ്ടുവായ പുരാണകഥാ നിഘണ്ടുവിന്റെ കർത്താവും ആയിരുന്ന പൈലോ പോൾ )“`

➡ _*മരണം*_

“`1950 – ഡോ പൽപു – ( ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനുംആധുനിക സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ശ്രീനാരായണ ധർമപരിപാലന യോഗത്തിന്‍റെ (എസ്.എൻ.ഡി.പി) സ്ഥാപകന്‍ പത്മ‌നാഭൻ പല്പു എൽ.എം.എസ്., ഡി.പി.എച്ച്. (കാന്റർബറി) എഫ്.ആർ.ഐ.പി.എച്ച്. (ലണ്ടൻ) എന്ന ഡോ.പല്പു )

2002 – വി ടി ഇന്ദുചൂഡൻ – ( പത്രപ്രവർത്തകനും എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് അനുഭാവിയും ദേശാഭിമാനി പത്രത്തിന്റെ പത്രാധിപറും , പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയും ആർ.എസ്.എസ്. പ്രവർത്തകനും കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിയും മഹാകവി വള്ളത്തോൾ നാരായണമേനോന്റെ മകളുടെ ഭര്‍ത്താവും ആയിരുന്ന വി.ടി. ഇന്ദുചൂഡൻ )

2004 – വി കെ എൻ – ( സവിശേഷമായ രചനാശൈലിയില്‍ ഹാസ്യ രചനകൾക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ )

2016 – കൽപന – ( മലയാളം തമിഴ് തെലുങ്കു ചിത്രങ്ങളിൽ പല അവിസ്മരണിയ കഥാപാത്രങ്ങൾക്കും ജീവൻ പകർന്ന ചലചിത്ര അഭിനേത്രി കൽപ്പന രഞ്ജനി എന്ന കൽപ്പന )

1954 – എം എൻ റോയ്‌ – ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മെക്സിക്കോയുടേയും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടേയും സ്ഥാപക നേതാവും കാൺപൂർ ഗൂഢാലോചനാ കേസിൽ നീണ്ട ആറുവർഷക്കാലത്തെ ജയിൽശിക്ഷക്കു വിധേയനായപ്പോള്‍ മാർക്സിസത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച പല കൃതികളും രചിച്ച നരേന്ദ്രനാഥ് ഭട്ടാചാര്യ എന്ന യഥാർത്ഥ. പേരുള്ള മാനബേന്ദ്രനാഥ് റോയ് എന്ന എം.എൻ . റോയ് )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ഈജിപ്റ്റ് : ദേശീയ വിപ്ലവ ദിനം(2011)_

_⭕ ഇന്ന് ദേശീയ സമ്മതിദാന ദിനം…_

⭕ _ദേശീയ വിനോദ സഞ്ചാര0 ദിനം._

⭕ _റഷ്യ : വിദ്യാർത്ഥി ദിനം (താതിയാന ഡേ)_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment