ഇന്നത്തെ പ്രത്യേകതകൾ 28-01-2020

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.

1820- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.

1932- ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.

1986- യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു.

1547 – ഹെൻറി എട്ടാമൻ മരിച്ചു. ഒൻപത് വയസ്സുള്ള മകൻ, എഡ്വേർഡ് ആറാമൻ രാജാവാകുന്നു.

1813 – ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രെജുഡിസ് ബ്രിട്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.

1846 – ഇന്ത്യയിലുണ്ടായ അലിവാൾ യുദ്ധം സർ ഹാരി സ്മിത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ജയിച്ചു.

1878 – യാലെ ഡെയ്ലി ന്യൂസ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ദിന കോളേജ് ദിനപത്രം ആയി.

1920 – സ്പാനിഷ് ലീജിയൻ സ്ഥാപനം.

2006 – പോളണ്ടിലെ കറ്റോവീസ് ഇന്റർനാഷണൽ ഫെയറിലെ കെട്ടിടത്തിൻറെ മേൽക്കൂര ഹിമത്തിന്റെ ഭാരം മൂലം തകർന്നു, 65 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.“`

➡ _*ജനനം*_

“`1930 – പണ്ഡിറ്റ്‌ ജസ്‌രാജ്‌ – ( പ്രമുഖ ഹിന്ദുസ്ഥാനി ഗായകൻ. ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930 ൽ ജനിച്ചു.മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞൻ )

1925 – ഡോ : രാജ രാമണ്ണ – ( കർണ്ണാടക സ്വദേശിയായ പ്രമുഖ അണുശാസ്ത്രഞ്ജൻ.അണുവിഘടനം സംബന്ധിച്ച നൂതന സിദ്ധാന്തം അവതരിപ്പിച്ചു. അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം സാഹിത്യം, രാഷ്‌ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്‌ത്രജ്ഞനായിരുന്നു രാജാരാമണ്ണ. രാജസ്ഥാനിലെ പൊഖറാൻ മരുഭൂമിയിൽ 1974 മേയ് 18-ന് നടന്ന ആദ്യത്തെ അണുപരീക്ഷണപദ്ധതിയുടെ സൂത്രധാരായിരുന്നു ഇദ്ദേഹം.

1986 – ശ്രുതിഹാസൻ – ( നടൻ കമലഹാസന്റെ മകളും ഹിന്ദിയിലും തമിഴിലും ആയി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെറുപ്പം മുതൽ ചില ചിത്രങ്ങൾക്ക്‌ വേണ്ടി പാടുകയും ചെയ്ത ശ്രുതി ഹാസൻ

1948 – അജയ്‌ പൊഹാങ്കർ – ( കിരാന ഖരാനയുടെ പ്രമുഖനായ ഹിന്ദുസ്ഥാനി ഗായകൻ അജയ് പൊഹാങ്കർ )

1941 – പി മാധവൻ പിള്ള – (/യയാതി, പ്രഥമപ്രതിശ്രുതി, മൃത്യുഞ്ജയം, തമസ്, ശിലാപത്മം തുടങ്ങിയ ഇതര ഭാരതീയ ഭാഷകളിലെ കൃതികൾ വിവർത്തനത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സാഹിത്യ അക്കാഡമി പുരസ്ക്കാര ജേതാവ് പി. മാധവൻപിള്ള )

1894 – മുതുകുളം പാർവ്വതിയമ്മ – ( ഖണ്ഡകാവ്യം, കഥ, വിവർത്തനം, നോവൽ, നാടകം, ഉപന്യാസം, ജീവചരിത്രം എന്നീ മേഘലകളിൽ മുപ്പതോളം കൃതിക ൾ ഭാഷക്ക് സമ്മാനിച്ച മുതുകുളം പാർവ്വതിയമ്മ )

1899 – കെ എം കരിയപ്പ – ( ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽകൊണ്ടേര “കിപ്പർ” മണ്ടപ്പ കരിയപ്പ എന്ന കെ എം കരിയപ്പ )

1865 – ലാലാ ലജ്‌പത്‌ റായ്‌ – ( ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയും പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനിഎന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളും ആയിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്ന പഞ്ചാബിലെ സിംഹം എന്ന്‍ അറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായ് )

1958 – യൂജീൻ ഡുബോയി – ( മനുഷ്യ പരിണാമത്തിലെ സുപ്രധാന കണ്ണിയായ ഹോമോ ഇറക്ടസി (ജാവാ മനുഷ്യൻ)ന്റെ ഫോസിൽ ജാവാ ദ്വീപിൽ നിന്നും കണ്ടെത്തിയ ഡച്ച് വംശജനായ പരിണാമ ശാസ്ത്രജ്ഞൻ യൂജീൻ ഡുബോയി )

1912 – പോൾ ജാക്സൺ പൊള്ളാക്ക്‌ – ( ആധുനിക ചിത്രകലയെ സ്വാധീനിച്ച ഒരു അമേരിക്കൻ ചിത്രകാരനും അമൂർത്ത എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന പ്രേരക ശക്തിയുമായിരുന്ന പോൾ ജാക്സൺ പൊള്ളോക്ക്‌.

1786 – നഥാലിയേൽ വല്ലിച്ച്‌ – ( കൊൽക്കൊത്ത ബൊട്ടാണിക്കൽ ഗാർഡന്റെ പ്രാഥമിക വികസനത്തിൽ പങ്കാളിയായ ഡച്ചു ഭിഷഗ്വരനും അനേകം സസ്യങ്ങൾക്ക് നാമകരണം ചെയ്ത ഒരു സസ്യശാസ്ത്രജ്ഞനും ആയിരുന്ന നഥാനിയേൽ വല്ലിച്ച്‌ )“`

➡ _*മരണം*_

“`1995 – സി ഉണ്ണിരാജ – (ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്ന കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായിരുന്ന ശിവശർമ്മ രാജ എന്ന സി.ഉണ്ണിരാജ )

1995 – ആർ കൃഷ്ണൻ – ( കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവർത്തിക്കുകയും ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ആർ. കൃഷ്ണൻ )

2001 – തിക്കോടിയൻ – ( നിരവധി നാടകങ്ങൾ, നോവലുകൾ, തിരക്കഥകൾ, ഗാനങ്ങൾ എന്നിവ രചിച്ചിട്ടുള്ള പി. കുഞ്ഞനന്തൻ നായർ എന്ന തിക്കോടിയൻ )

2015 – മാള അരവിന്ദൻ – ( മലയാള സിനിമയിലെ പ്രമുഖ ഹാസ്യ താരമായിരുന്ന മാള അരവിന്ദൻ )

1939 – വില്യം ബട്ട്‌ലർ യേറ്റ്‌സ്‌ – ( ആംഗ്ലോ-ഐറിഷ് കവിയും നാടകകൃത്തും മിസ്റ്റിക്കുമായിരുന്ന നോബല്‍ സമ്മാന്‍ വിജെതാവ് വില്യം ബട്ട്ലർ യേറ്റ്സ് )

2018 – കലാമണ്ഡലം ഗീതാനന്ദൻ – ( ഓട്ടൻതുള്ളൽ കലാകാരൻ, വേദിയിൽ കുഴഞ്ഞു വീണ്‌ മരിച്ചു)

1996 – ജോസഫ്‌ ബ്രോഡ്‌സ്കി – ( സാഹിത്യത്തിനു നൊബേൽ പുരസ്കാരം ലഭിച്ച ഒരു റഷ്യൻ-അമേരിക്കൻ കവിയും പ്രബന്ധകാരനും ആയിരുന്ന ജോസെഫ് ബ്രോഡ്സ്കി )

2007 – ഒ പി നയ്യാർ -( ഹിന്ദി സിനിമയിലെ പ്രമുഖ സംഗീത സവിധായകൻ ,ദക്ഷിണേന്ത്യൻ സിനിമകൾക്കും സംഗീതം നൽകി. ലാഹോറിൽ ജനിച്ച ഓം പ്രകാശ്‌ നയ്യാർ എന്ന ഒ പി നയ്യാർ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _അർമേനിയ: സൈന്യ ദിനം (Army Day)_

⭕ _Data privacy day (വിവര സ്വകാര്യത ദിനം)_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment