സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിെന്റയും ശൈഖ മസൂണ്‍ അല്‍ മഷാനിയുടെയും ഏകമകനായി 1940 നവംബര്‍ 18ന് സലാലയിലാണ് സുല്‍ത്താന്‍ ഖാബൂസ് ജനിച്ചത്. സലാലയിലും പുണെയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
പിന്നീട് ലണ്ടനിലെ സ്റ്റാന്‍ഡേഡ് മിലിറ്ററി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളില്‍ നൈപുണ്യം നേടി. മിലിറ്ററി അക്കാദമിയിലെ പഠനം പൂര്‍ത്തിയാക്കി ബ്രിട്ടീഷ് പട്ടാളത്തിലും ജോലി ചെയ്തു. 1970 ജനുവരി 23ന് പിതാവ് സഈദ് ബിന്‍ തൈമൂറില്നിന്നാണ് സുല്‍ത്താന്‍ ഖാബൂസ് ഒമാെന്റ ഭരണസാരഥ്യമേറ്റെടുത്തത്. ഖാബൂസ് അധികാരമേല്ക്കുേമ്ബാള് ലോക ഭൂപടത്തില്‍ അറിയപ്പെടാതിരുന്ന രാജ്യമായിരുന്നു ഒമാന്‍. മലമടക്കുകള്‍ നിറഞ്ഞ അവികസിതവും ദരിദ്രവുമായ രാജ്യം. ഗോത്രവര്‍ഗ കലാപങ്ങള്‍ അവസാനിപ്പിക്കാനാണ് അദ്ദേഹം പ്രഥമ പരിഗണന നല്‍കിയത്. സുല്‍ത്താനേറ്റ് ഒാഫ് മസ്കത്ത്, ഒമാന്‍ എന്നായിരുന്നു സുല്‍ത്താന്‍ ഖാബൂസ് അധികാരമേല്ക്കുേമ്ബാള് രാജ്യത്തിെന്റ പേര്. അധികാരമേറ്റശേഷം രാജ്യത്തിെന്റ പേര് സുല്‍ത്താനേറ്റ് ഒാഫ് ഒമാന്‍ എന്നാക്കി മാറ്റി. സലാലയുള്പ്പെടെ വിവിധ ഗോത്രവര്‍ഗ പ്രദേശങ്ങളെയടക്കം ചേര്‍ത്ത് പിടിക്കാനും വിശാല രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനും ഇതുവഴി സാധിച്ചു.
ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും കാഴ്ചപ്പാടുകളും രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂര്‍വ കാഴ്ചക്കാണ് തുടര്‍ന്നുള്ള 50 വര്‍ഷം ഒമാന്‍ സാക്ഷ്യം വഹിച്ചത്. വികസനത്തിനും ജനക്ഷേമത്തിനും രാജ്യത്തിെന്റ എണ്ണ സമ്ബത്ത് ഉപയോഗിച്ചതോടെ ജനങ്ങളുടെ വിശ്വാസവും സ്നേഹവും കരുതലും അദ്ദേഹത്തെ തേടിയെത്തി.അടിസ്ഥാനസൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനും പൗരന്മാരുടെ ആരോഗ്യത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമാണ് സുല്‍ത്താന്‍ തുടര്‍ന്നുള്ള ഭരണത്തില്‍ ഉൗന്നല്‍ നല്‍കിയത്.
വിരലില്‍ എണ്ണാവുന്ന ആശുപത്രികള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പ്രാദേശിക ആസ്ഥാനങ്ങളില്‍ ആധുനികആശുപത്രികളുമുണ്ട്. എല്ലാ വിലായത്തുകളിലും സ്കൂളുകളും രാജ്യത്തിെന്റ എല്ലാ ഭാഗത്തും യൂനിവേഴ്സിറ്റികളും പ്രവര്‍ത്തിക്കുന്നു. പൗരന്മാര്ക്ക് യൂനിവേഴ്സിറ്റി തലത്തില്‍ വരെ വിദ്യാഭ്യാസം സൗജന്യമാണ്. ഒപ്പം വിദേശത്തെ യൂനിവേഴ്സിറ്റികളിലും ഗവേഷണ കേന്ദ്രങ്ങളിലും തുടര്‍വിദ്യാഭ്യാസത്തിന് സഹായങ്ങളും നല്കുന്നു.