തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീര്‍ത്ത ചിത്രമായിരുന്നു പ്രേംകുമാര്‍ സംവിധാനം ചെയ്ത ’96’

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ എന്ന ചിത്രത്തിനൊപ്പം തന്നെ നായകനായെത്തിയ വിജയ് സേതുപതിയുടെ റാമിനെയും തൃഷയുടെ ജാനുവിനെയും സിനിമാപ്രേക്ഷകര്‍ ഒന്നടക്കം നെഞ്ചിലേറ്റിയപ്പോള്‍ ബോക്സ് ഓഫീസില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള​ വിജയമാണ് ചിത്രം നേടിയത്. 2018 ല്‍​ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു ’96’.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ’96’. ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ‘ജാനു’. ശര്‍വാനന്ദും സമാന്തയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

Comments (0)
Add Comment