നിത്യഹരിതനായകന്‍ പ്രേംനസീറിന്‍റെ 31-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാളയം പബ്ളിക് ലൈബ്രറി ഹാളില്‍ പ്രേംനസീര്‍ സുഹൃത് സമിതി സംഘടിപ്പിച്ചു

നിത്യഹരിതനായകന്‍ പ്രേംനസീറിന്‍റെ 31-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാളയം പബ്ളിക് ലൈബ്രറി ഹാളില്‍

പ്രേംനസീര്‍ സുഹൃത് സമിതി സംഘടിപ്പിച്ച ”നിത്യഹരിതസ്മൃതിസന്ധ്യ” എന്ന അനുസ്മരണച്ചടങ്ങ് തലസ്ഥാനനഗരിക്ക് വേറിട്ടൊരനുഭവമായി.

ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ അദ്ധ്യക്ഷതയില്‍ സാംസ്കാരികവകുപ്പുമന്ത്രി എ.കെ.ബാലന്‍ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

 

10001രൂപയും,മൊമെന്‍റോയും,പ്രശസ്തിപത്രവും,പൊന്നാടയുമടങ്ങുന്ന 8-ാമത് ‘പ്രേംനസീര്‍ എവര്‍ ഗ്രീന്‍ ഹീറോ’ പുരസ്കാരങ്ങള്‍ പ്രശസ്ത ചലച്ചിത്രസംവിധായകന്‍

അടൂര്‍ ഗോപാലകൃഷ്ണന്‍(ചലച്ചിത്രരംഗം), പ്രശസ്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍(സാഹിത്യരംഗം), പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍(രാഷ്ട്രീയരംഗം) എന്നിവര്‍ സാംസ്കാരികവകുപ്പു മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. അടൂര്‍ പ്രകാശ് എം.പി., നിംസ് മെഡിസിറ്റി എം.ഡി.

എം.എസ്.ഫൈസല്‍ഖാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രേംനസീര്‍ സുഹൃത് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷാ സ്വാഗതവും, പ്രസിഡന്‍റ് പനച്ചമൂട് ഷാജഹാന്‍ കൃതജ്ഞതയും അര്‍പ്പിച്ചു.

കലാസ്വാദകരായ നല്ലൊരു സദസ്സിനെ സാക്ഷിയാക്കി നടത്തിയ ഈ ചടങ്ങിന് തികച്ചും മാറ്റുകൂട്ടുന്നതായിരുന്നു പ്രേംനസീര്‍ അഭിനയിച്ച ഗാനരംഗങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 31 ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ”നിത്യവസന്തം ഹിറ്റ് ഗാനസന്ധ്യ!”

Comments (0)
Add Comment