🔅 _*അനുഭവങ്ങൾ ആനന്ദകരമായി മാറണമെങ്കിൽ അവയോടുള്ള സമീപനം മാറണം . എല്ലാ അനുഭവങ്ങളും എല്ലാവർക്കും ആസ്വാദ്യകരം ആവണം എന്നില്ല. ചിലതു സന്തോഷം തരുമ്പോൾ ചിലതിൽ നിന്ന് സന്തോഷം കണ്ടെത്തണം.*_
🔅 _*ആഗ്രഹിക്കുന്നത് മാത്രം ജീവിതത്തിൽ സംഭവിപ്പിക്കാനുള്ള ഇന്ദ്രജാലം ആർക്കും അറിയില്ല.. നമ്മുടെ ആഗ്രഹങ്ങൾക്ക് വിപരീതമായും കാര്യങ്ങൾ സംഭവിക്കാം . ഒരു നദിയും കല്ലിൽ തട്ടിയതിന്റെ പേരിൽ ഒഴുക്ക് അവസാനിപ്പിക്കാറില്ല . വഴി മാറി ഒഴുകുകയേ ഉള്ളു.ആർത്തലച്ച് ആഴങ്ങളിലേക്ക് പതിച്ചാലും വീണ്ടും എഴുന്നേറ്റ് അനന്തമായി ഒഴുകും.*_
🔅 _*വീഴുന്നവരുടെ മുന്നിൽ രണ്ട് സാധ്യതകൾ ആണുള്ളത്. ഒന്നുകിൽ വിത്തായി വളരുക. അല്ലെങ്കിൽ ജഡമായി അടിയുക .*_
🔅 _*ആരും നിസ്സാരരല്ല. തനതു മേഖലകളിൽ തക്ക സമയത്ത് കഴിവ് തെളിയിക്കാൻ ശേഷിയുള്ളവരാണ് എല്ലാവരും.*_
🔅 _*തുടർച്ചയായ ജയങ്ങളിൽ നിന്ന് ലഭിക്കുന്ന അമിതാവേശവും ആത്മവിശ്വാസവും തകർക്കാൻ ആദ്യമായി ഗോദയിൽ ഇറങ്ങുന്നവന്റെ അപ്രതീക്ഷിത നീക്കങ്ങൾ മതിയാകും . എതിരാളിയെ തുല്യനായി കണ്ട് ബഹുമാനിക്കുന്നതാണ് ഒരു പോരാളിയുടെ സവിശേഷ ഗുണം .*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅