പ്രഭാത വാർത്തകൾ

🅾 *ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ലോകകേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇത്തവണ സഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാത്രമല്ല പ്രവാസികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിന്റേയും , ധൂര്‍ത്ത് ആക്ഷേപങ്ങളുടേയും പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം തിരുവനന്തപുരത്ത് തുടക്കമായത്. നിലവിലെ ഉത്തരവിനു പകരം ലോകകേരള സഭ നിയമം കൊണ്ടുവരും. അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരും .അതേപടിയോ ഭേദഗതികളോടെയോ പാസാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.*

🅾 *വെട്ടേറ്റ് മരിച്ച ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം വടകര ഓര്‍ക്കാട്ടേരിയില്‍ പണിത ടി പി ചന്ദ്രശേഖരന്‍ ഭവന്‍ ഇന്ന് ആര്‍എംപിഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്ല ഭവന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്ക് വടകരയില്‍ നടക്കുന്ന ടി പി അനുസ്മരണസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കാനെത്തും. ടി പി ചന്ദ്രശേഖരന്റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി പി ഭവന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു.*

🅾 *മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണംനല്‍കുന്നത് പൊതുവിഭാഗത്തില്‍നിന്ന്. ഇതോടെ പൊതുവിഭാഗത്തില്‍ സംവരണത്തിന് അര്‍ഹരല്ലാത്തവരുടെ നിയമനം 40 ശതമാനമായി കുറയും. 40 ശതമാനം ഒ.ബി.സി., എട്ടുശതമാനം പട്ടികജാതി, രണ്ടുശതമാനം പട്ടികവര്‍ഗം എന്നിങ്ങനെയാണ് നിലവിലെ സംവരണം. പകുതിയിലേറെ നിയമനം സംവരണത്തിനായി പരിഗണിക്കരുതെന്ന വ്യവസ്ഥയുള്ളതിനാലാണ് സാമ്പത്തിക സംവരണം പൊതുവിഭാഗത്തിലുള്‍പ്പെടുത്തി ക്രമീകരിക്കുന്നത്.സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചെങ്കിലും ഇനി പ്രത്യേക വകുപ്പുകളില്‍നിന്ന് ഉത്തരവിറങ്ങണം*

🅾 *രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച നടത്താനിരുന്ന ശബരിമല സന്ദര്‍ശനം ഒഴിവാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണിത്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ഒന്‍പതിന് കൊച്ചിയില്‍ തിരിച്ചെത്തി ഡല്‍ഹിക്ക് മടങ്ങുമെന്നാണ് വിവരം. ശബരിമല സന്ദര്‍ശിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഹെലികോപ്റ്റര്‍ എവിടെ ഇറക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്ക് മുകളില്‍ താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് പൊതുമരാമത്ത് വകുപ്പ്നിര്‍ദ്ദേശിച്ചിരുന്നു.ഹെലികോപ്റ്റര്‍ ഇറക്കാനുള്ള ബലം കുടിവെള്ള സംഭരണിക്കുണ്ടോ എന്ന സംശയം നിലനിന്നിരുന്നു. അതിനാല്‍ കുടിവെള്ള സംഭരണിക്ക് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചേക്കില്ല എന്നും വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ, ഭക്തരുടെ തിരക്കുകൂടി പരിഗണിച്ചു വേണം സന്ദര്‍ശനമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.*

🅾 *പ്ലാസ്റ്റിക് പാത്രത്തിനു വിട. അമ്പലപ്പുഴ പാല്‍പ്പായസം ഇനി പ്രകൃതി സൗഹൃദ- പേപ്പര്‍ നിര്‍മിത പാത്രത്തില്‍ വിതരണം ചെയ്യും. വര്‍ഷങ്ങളായിഅമ്ബലപ്പുഴ പാല്‍പ്പായസം പ്ലാസ്റ്റിക് പാത്രത്തിലാണ് വിതരണം ചെയ്തുവന്നിരുന്നത്. ഇത് ഒഴിവാക്കിയാണ് ഉള്ളില്‍ അലുമിനിയം ആവരണമുള്ള പേപ്പര്‍ നിര്‍മിത പാത്രത്തില്‍ പാല്‍പ്പായസം വിതരണം ചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാല്‍പ്പായസപാത്രത്തിന്റെ പുറത്ത് ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രത്തിന്റെയും പേരും മേല്‍വിലാസവും ക്ഷേത്രത്തിന്റെയും ദേവന്റെയും ചിത്രവും അച്ചടിച്ചിട്ടുണ്ട്*

🅾 *പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് നടന്ന സംയുക്ത പ്രതിഷേധ റാലിയില്‍ വന്‍ ജനസാഗരം. കണ്‍വെന്‍ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ മുസ്ലീം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച റാലിയില്‍ ഒരു കാരണവശാലും നിയമം നടപ്പാക്കാന്‍ മുസ്ലീംസമൂഹം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. വിവിധ മഹല്ലുകമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുറാലികള്‍ ആദ്യം കലൂര്‍ സ്റ്റേഡിയത്തില്‍ സമ്മേളിച്ചു. പിന്നീട് വൈകിട്ട് നാല് മണിയോടെ റാലി സമാപന വേദിയായ മറൈന്‍ ഡ്രൈവിലേക്ക് നീങ്ങുകയായിരുന്നു.*

🅾 *കിറ്റക്സ്‌ ഗ്രൂപ്പ്‌ നയിക്കുന്ന ട്വന്റി 20യിലെ ഭിന്നതയെ തുടര്‍ന്ന് എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് രാജിവെച്ചു. മറ്റന്നാള്‍ കെ വി ജേക്കബ്ബിനെതിരെ ട്വന്റി20 യിലെ അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയായിരുന്നു രാജി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുംവരെ ചുമതല വൈസ് പ്രസിഡന്റ് ജിന്‍സി അജിക്ക് കൈമാറി. ട്വന്റി -20 ഭരണത്തിലുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് കെ വി ജേക്കബിനെതിരെ 17 അംഗങ്ങളില്‍ 14 പേര്‍ ഒപ്പിട്ടാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ട്വന്റി 20യില്‍ ജനാധിപത്യമില്ല. പഞ്ചായത്തിന്റെ പദ്ധതി വിഹിതം പോലും ചെലവഴിക്കാനാവാത്ത അവസ്ഥയാണെന്നും ട്വന്റി 20യുടെ നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാവാത്തതിനാലാണ് രാജിയെന്നും കെ.വി ജേക്കബ്ബ് പറഞ്ഞു*

🅾 *മകന്റെ വിവാഹത്തിനൊപ്പം നിര്‍ധനരായ യുവതികള്‍ക്കും മംഗല്യഭാഗ്യമൊരുക്കി പ്രവാസി മലയാളി വ്യവസായി. യുഎഇയിലെ സില്‍വര്‍ ഹോം റിയല്‍ എസ്റ്റേറ്റ് ഉടമ തൃശ്ശൂര്‍ സ്വദേശി വിടി സലീമാണ് ആ വലിയ നന്മയ്ക്ക് പിന്നില്‍. മകന്റെ കല്യാണം നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് ചില ജീവകാരുണ്യ പ്രക്രിയകള്‍ നടത്തണമെന്ന ആഗ്രഹം സലീം യാഥാര്‍ഥ്യമാക്കുകയായിരുന്നു. അഞ്ച് യുവതികളുടെ വിവാഹവും ഒപ്പം 300 പേര്‍ക്ക് ഡയാലിസ് സൗകര്യവും ഒരുക്കുക കൂടി ചെയ്തു. സലീമിന്റെ മകന്‍ ഡോക്ടര്‍ അസ്ലം സലീമും ഫര്‍ഹീന്‍ ഫാരിയയും തമ്മിലുള്ള വിവാഹമായിരുന്നു. തൃശ്ശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ചായിരുന്നു വിവാഹം.*

🅾 *നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ ജനുവരി നാലിന് കോടതി വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയിലാണ് വാദം നടന്നത്. നടിയുടെ സ്വകാര്യത മാനിച്ച്‌ അടച്ചിട്ട കോടതിയിലായിരുന്നു വാദം. കൃത്യത്തില്‍ പങ്കില്ല. പ്രതിയായി പ്രോസിക്യൂട്ട് ചെയ്യാന്‍ തനിക്കെതിരെ തെളിവില്ല. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.*

🅾 *പൗരത്വ നിയമ ഭേദഗതിയെ കേരളത്തിലെ ബിജെപി പോലും എതിര്‍ക്കുന്നുണ്ടെന്ന് കെ മരളീധരന്‍ എംപി. അതുകൊണ്ടാണ് ഒ രാജഗോപാല്‍ നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ട്. ഒ രാജഗോപാല്‍ പ്രമേയത്തെ നിയമസഭയില്‍ അനുകൂലിച്ചില്ല. എതിര്‍ത്തതുമില്ല. മൗനം സമ്മതം എന്ന നിലയിലാണ് രാജഗോപാല്‍ ഇരുന്നത്. മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയില്‍ പോലും എതിര്‍പ്പുണ്ട്’-അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മനുഷ്യച്ചങ്ങലയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജമാഅത്ത് ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഭീകര സംഘടനകളായത് എപ്പോഴാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.*

🅾 *യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി കൊച്ചി മെട്രോ. 2019-ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 41 ലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 2018 നെക്കാള്‍ 32 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായത്. 2018-ല്‍ 1,24,95,884 യാത്രക്കാര്‍ മെട്രോ ഉപയോഗിച്ചപ്പോള്‍, 2019 ല്‍ അത് 1,65,99,020 ആയി വര്‍ദ്ധിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞ സെപ്തംബറില്‍ മെട്രോ തൈക്കൂടം വരെ നീട്ടിയിരുന്നു. പേട്ട പാത ഈ വര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യ ‘വാട്ടര്‍ മെട്രോ’ നവംബറില്‍ ഉദ്ഘാടനത്തിനു സജ്ജമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.*

🅾 *തൃശ്ശൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. സൂചനാ ബോര്‍ഡില്ലാത്ത ഹമ്പിൽ കയറിയായിരുന്നു അപകടം. കല്ലൂര്‍ പാലക്കാപ്പറമ്പ്‌ കണിയാമാക്കല്‍ ദിലീഷിന്റെ ഭാര്യ കാവ്യ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ തൃക്കൂരിലായിരുന്നു അപകടം. ഗവഎല്‍പി സ്‌കൂളിന് സമീപത്തെ സീബ്രാ ലൈന്‍ മാഞ്ഞുപോയ ഹമ്പിൽ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാവ്യ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ദിലീഷിനും രണ്ട് വയസുകാരിയായ മകള്‍ അവനിക്കും നിസാര പരിക്കേറ്റു. അവനിയുടെ രണ്ടാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. മകളെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.*

🅾 *ദേശീയ മെഡിക്കൽ പൊതുപ്രവേശന പരീക്ഷയായ നീറ്റ്‌ – യു ജി , അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 6 വരെ നീട്ടി*

🅾 *പൗരത്വ നിയമത്തിനെതിരെ മരണം വരെ പോരാടുമെന്ന് ആക്റ്റിവിസ്റ്റും ഗുജറാത്ത്‌ എം എൽ എ യുമായ ജിഗ്നേഷ്‌ മേവാനി. കൊച്ചിയിൽ ഇന്നലെ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം*

🅾 *പൗരത്വ ഭേദഗതി നിയമത്തിൽ നിയമസഭ പ്രമേയത്തെ എതിർക്കാതിരുന്ന ഒ രാജഗോപാലിനെതിരെ ബി ജെ പി യിൽ പ്രതിഷേധം.. വിശദീകരണം ചോദിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു*

🅾 *വീടിന്‌ തീ പിടിച്ച്‌ ഉറങ്ങി കിടന്ന ഗൃഹനാഥൻ പൊള്ളലേറ്റ്‌ മരിച്ചു മുവാറ്റുപുഴ ഈസ്റ്റ്‌ മാറാടി ഏയ്ചൽ വോയ്സ്‌ പടി പുളിയേലി വയലിൽ കൃഷ്ണൻ കുട്ടി (50) ആണ്‌ മരിച്ചത്‌ രാത്രി 11 ഓടെയാണ്‌ തീ പിടിച്ചത്‌. നായയും പൊള്ളലേറ്റ്‌ മരിച്ചു . ഭാര്യ പുറത്ത്‌ ആയിരുന്നു*

🅾 *ലുലു മാൾ കൊച്ചിയിൽ ഇന്ന് അർദ്ധരാത്രി മുതൽ 3,4,5 തീയതികളിൽ ലുലു ഓൺ സെയിൽ നടക്കും 50% വിലക്കുറവ്‌ ആണ്‌ മുഖ്യ ആകർഷണം.*

🅾 *മൂന്നാറിൽ ഏഴാം ക്ലാസ്‌ വിദ്യാർത്ഥി സിദ്ധാർത്ഥ്‌ (12) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി*

🅾 *കുടുംബ വഴക്ക്‌ , വിഷം കഴിച്ച ഇടുക്കി മറയൂർ സ്വദേശിനി പ്രിയ (26) മരിച്ചു*

🅾 *കുടിവെള്ള ടാങ്കര്‍ ഉടമകള്‍ എറണാകുളത്ത് നടത്തി വന്ന സമരം പിന്‍വലിച്ചു. കലക്ടറുമായി നടത്തി വന്ന ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍ കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ ചര്‍ച്ചയില്‍ ധാരണ ആയിട്ടില്ല. നിലവില്‍ കുടിവെള്ളമായി വിതരണം ചെയുന്ന വെള്ളം കെട്ടിട അവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണം എന്നാണ് കലക്ടറുടെ നിര്‍ദേശം. മാത്രമല്ല കെട്ടിട ആവശ്യത്തിനുള്ള വെള്ളം എന്ന് ടാങ്കറിനു പുറത്ത് രേഖപ്പെടുത്തുകയും വേണമെന്ന് കലക്ടര്‍ പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ ടാങ്കര്‍ ഉടമകള്‍ അംഗീകരിച്ചു. ടാങ്കറുകള്‍ നിറം മാറ്റം വരുത്താന്‍ 20 ദിവസം സമയം നല്‍കി. ജില്ലയില്‍ 13 ഇടങ്ങളില്‍ മാത്രമാണ് വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള സ്റ്റേഷനുകള്‍ ഉള്ളൂ.*

🅾 *ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തൃശൂര്‍ ചെറുത്തുരുത്തിയിലാണ് സംഭവം. ചെറുതുരുത്തി സ്വദേശിയായ ചിത്ര ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് മോഹനന്‍ ഒളിവിലാണ്. പൊലീസ് തെരച്ചില്‍ തുടരുകയാണ്. ചിത്രയും ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവാഹ മോചന കേസ് നടക്കുന്നുകൊണ്ടിരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് മരിച്ച ചിത്ര.*

🅾 *ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മരടില്‍ നിരാഹാരം തുടരുന്ന സമരക്കാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചര മണിക്ക് തിരുവനന്തപുരത്താണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. സമരം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.*

*🇮🇳 ദേശീയം 🇮🇳*
—————————–>>>>>>>>>>

🅾 *പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍നിന്ന് ഒരു സംസ്ഥാനത്തിനും രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന നിലപാട് കടുപ്പിക്കുന്നതിനിടെയാണ് നിയമ മന്ത്രിയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പല സംസ്ഥാന സര്‍ക്കാരുകളും വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം പരസ്യമായി പ്രസ്താവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ അവരെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ദയവായി ശരിയായ നിയമോപദേശം സ്വീകരിക്കൂ.*

🅾 *പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ വിവാദ പരാമര്‍ശം നടത്തിയതിന് തമിഴ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ നെല്ലൈ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന ആഹ്വാനമായിരുന്നു കണ്ണന്റെ പ്രസംഗം എന്ന് കാട്ടി ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.*

🅾 *പുതുവത്സര ദിനത്തിലും പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യാ ഗേറ്റിന് മുമ്പിൽ ആയിരങ്ങള്‍. ഇന്ന് വൈകുന്നേരം മുതലാണ് ഇന്ത്യാ ഗേറ്റ് സമര കേന്ദ്രമായി മാറിയത്. അണിനിരന്നവര്‍ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി. മാത്രമല്ല പ്രക്ഷോഭത്തെ തുടര്‍ന്ന് അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. എന്നാല്‍ ഒരുമണിക്കൂറിന് ശേഷം സ്റ്റേഷനുകള്‍ തുറക്കുകയും ചെയ്തു. ഇന്ത്യ ഗേറ്റിന് പുറമെ, ഷഹീന്‍ബാഗ്, കോണ്‍സ്റ്റ്യൂഷന്‍ ക്ലബ് എന്നിവിടങ്ങളിലും സമരം നടന്നു.*

🅾 *2020യിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി യുഎസ് സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്ക്. ഈ വര്‍ഷം സാമ്ബത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലെത്തിക്കാന്‍ പാടുപെടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാദങ്ങളിലെ തുടര്‍ച്ചയായ ഇടിവ് സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് യുഎസ് സാമ്പത്തിക വിദഗ്ധന്റെ ഈ മുന്നറിയിപ്പ്. ഫലപ്രദമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. മതം, വംശീയത എന്നിവയിലാണ് സര്‍ക്കാരിന് താല്പര്യം. അപകടം പിടിച്ച കോക്ടെയില്‍ ആണ് സര്‍ക്കാര്‍ പരീക്ഷിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ പൊലീസ് രാജ് എന്ന നിലയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വായ്പാ ഇടപാടുകള്‍ ചുരുങ്ങിയതാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു കാരണം. ആറ് വര്‍ഷത്തെ ഏറ്റവും വലിയ ജിഡിപി ഇടിവിലാണ് ഇന്ത്യ. എന്നിട്ടും ലോകത്തെ അതിവേഗ വളര്‍ച്ചയുള്ള രാജ്യമാണ് തങ്ങളെന്നാണ് ഇന്ത്യ അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.*

🅾 *പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.*

🅾 *കുറച്ച്‌ ദിവസം പാകിസ്താനില്‍ പോയി ജീവിക്കണമെന്ന് അഖിലേഷ് യാദവിനോട് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. എന്‍പിആറിനെയും എന്‍ആര്‍സിയെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് സ്വതന്ത്ര ദേവ് അഖിലേഷ് യാദവിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. എന്‍പിആറും എന്‍ആര്‍സിയും രാജ്യത്തെ ദരിദ്രര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്നും താന്‍ എന്‍പിആര്‍ അപേക്ഷ പൂരിപ്പിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ രംഗത്തെത്തിയത്.*

🅾 *രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ‘വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയം കളിക്കുന്നവര്‍ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുത്. നമ്മള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം’- ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് കൊണ്ട് മായാവതി പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ രാജ്യത്തെ മതേതരത്വത്തെ നശിപ്പിക്കുകയാണെന്നും ആരോപിച്ചു. ഭിന്നിപ്പിന്റെ വര്‍ഷമായിരുന്നു 2019. ബിജെപി സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.*

*🌏 അന്താരാഷ്ട്രീയം 🌎*
—————————>>>>>>>>>>

🅾 *മെക്‌സിക്കോ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഞ്ച് തടവുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസിലെ റീജിയണല്‍ സെന്റര്‍ ഓഫ് സോഷ്യല്‍ റീഇന്‍ടെഗ്രേഷനിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നിയന്ത്രണവിധേയമാക്കിയതെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചു. അതേസമയം, തടവുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. തടവുകാരില്‍നിന്ന് നാല് തോക്കുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.*

🅾 *ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ മൊബൈല്‍ സേവനം നിര്‍ത്തലാക്കാനുള്ള നടപടി റദ്ദാക്കുമെന്ന് ബംഗ്ലാദേശ്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് 4000 കിലോമീറ്ററോളം വരുന്ന ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് വരുന്ന പ്രദേശത്തെ ഇന്റര്‍നെറ്റ് വിച്ഛേദിക്കാനാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയിലും മ്യാന്‍മാറിലുമുള്ള 1 കോടി ഉപഭോക്താക്കളെ ഇത് ബാധിക്കും. അതിര്‍ത്തി പ്രദേശത്തെ 2000 ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ ഒഴിവാക്കാനാണ് പറഞ്ഞിരുന്നത്.*

🅾 *ചികിത്സാപിഴവു മൂലം പ്രവാസി മലയാളി അജ്മാനില്‍ മരിച്ച കേസില്‍ കുടുംബത്തിന് നഷ്ടപരിഹാരമായി പലിശയടക്കം 10.5 ലക്ഷം ദിര്‍ഹം (ഏകദേശം 2 കോടി രൂപ) നല്‍കാന്‍ അജ്മാന്‍ കോടതി വിധിച്ചു. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അലോഷ്യസ് മെന്‍ഡസ് (40) മരിച്ച കേസിലാണ് കോടതിയുടെ വിധി. നെഞ്ചുവേദനയെ തുടര്‍ന്ന് അലോഷ്യസ് അജ്മാനിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ മരുന്ന് നല്‍കി ഡോക്ടര്‍ തിരിച്ചയച്ചു. വീട്ടിലെത്തി നാല് മണിക്കൂറിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.*

🅾 *മഴ വര്‍ഷിക്കാനായി പ്രാര്‍ത്ഥിക്കാന്‍ സൗദി രാജാവിന്റെ ആഹ്വാനം. അടുത്ത വ്യാഴാഴ്ചയാണ് പ്രാര്‍ത്ഥന. മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന പ്രവാചക ചര്യയാണ്. സൗദിയിലെ മുസ്ലിം മതവിശ്വാസികളായ സ്വദേശികളോടും വിദേശികളോടുമാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് ഉത്തരവിട്ടിട്ടുള്ളത്. അടുത്ത വ്യാഴാഴ്ചയാണ് മഴക്ക് വേണ്ടിയുള്ള നിസ്‌കാരം നിര്‍വ്വഹിക്കേണ്ടത്. സൗദിയുടെ എല്ലാ ഭാഗത്തും നിസ്‌കാരം നടത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു.*

🅾 *സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പടുത്തി പുതിയ നാല് മ്യൂസിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദിയുടെ വടക്കന്‍ പ്രദേശമായ അല്‍ജൗഫ്, തെക്കന്‍ പ്രവിശ്യയിലെ അസീര്‍, വടക്ക് പടിഞ്ഞാറു ഭാഗത്തെ തബൂക്ക്, ഹാഇല്‍ എന്നിവിടങ്ങളിലാണ് സാംസ്‌കാരിക പൈതൃക പരിപാലനത്തിനായുള്ള ദേശീയ പരിവര്‍ത്തന പദ്ധതിയുടെ (എന്‍ ടി പി) മേല്‍നോട്ടത്തില്‍ പുതിയ സാംസ്‌കാരിക മ്യൂസിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായത്. 224 ദശലക്ഷം സഊദി റിയാലാണ് ഇതിനായി ചെലവിട്ടത്.പുതിയ മ്യൂസിയങ്ങളുടെ രൂപകല്‍പ്പന അതാത് പ്രദേശങ്ങളുടെ പൈതൃക-വാസ്തുവിദ്യയെയും അടയാളപ്പെടുത്തുന്നുണ്ട്.ഓരോ മ്യൂസിയത്തിലും എട്ട് ഹാളുകളാണുള്ളത്. സന്ദര്‍ശകരെ സ്വീകരിക്കുന്നതിനുള്ള ഹാള്‍, അതാത് പ്രദേശത്തിന്റെയും അതിന്റെ ആവിര്‍ഭാവ ചരിത്രത്തിന്റെയും പൈതൃകം, ചരിത്രാതീത ഇസ്‌ലാമിക കാലഘട്ടത്തിലെ ജനങ്ങളുടെ പൈതൃകം, വസ്തുക്കളുടെ പ്രദര്‍ശനം, കലാ പരിപാടികള്‍ എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ പൈതൃക സംസ്‌കാരം, നാഗരികത, പരമ്പരാഗത വ്യവസായങ്ങള്‍, പുരാതന വസ്തുക്കള്‍, ചരിത്രം തുടങ്ങിയവയില്‍ പുതു തലമുറക്ക് കൂടുതല്‍ അറിവുകള്‍ പകരുക ലക്ഷ്യമിട്ടാണ് പൈതൃക മ്യൂസിയങ്ങളുടെ നിര്‍മാണം.*

🅾 *അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റഷ്യ ടുഡേ വെബ്‌സൈറ്റ് സംഘടിപ്പിച്ച ‘2019 ലെ ഏറ്റവും ശ്രദ്ധേയമായ അറബ് നേതാക്കളുടെ’ വോട്ടെടുപ്പില്‍ ഒന്നാമതെത്തി. 9 ദിവസം നീണ്ട വോട്ടെടുപ്പ് 2019 ഡിസംബര്‍ 31 ന് അവസാനിച്ചിരുന്നു. 2020 ജനുവരി 1 ന് ഫലങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. 13,880,968 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തതെന്ന് റഷ്യന്‍ വെബ്‌സൈറ്റ് അറിയിച്ചു. സൗദി കിരീടാവകാശി, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രണ്ടാം സ്ഥാനത്തെത്തി. മൊത്തം 9,734,963 പേര്‍ ഷെയ്ഖ് മുഹമ്മദിന് വോട്ടുചെയ്തു.വോട്ടെടുപ്പില്‍ മൊത്തം പങ്കെടുത്തവരില്‍ 68.6 ശതമാനം പേര്‍ . 2,219,042 പേര്‍ മുഹമ്മദ് ബിന്‍ സല്‍മാന് വോട്ടുചെയ്തു. മൊത്തം പങ്കെടുത്തവരില്‍ 15.6 ശതമാനം പേര്‍. പങ്കെടുത്തവരില്‍ 12 ശതമാനം പേര്‍ 1,712,186 പേര്‍ ജോര്‍ദാന്‍ രാജാവായ അബ്ദുല്ല രണ്ടാമനെ തിരഞ്ഞെടുത്തു, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി 72,751 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തി.*

*⚖ വിപണി, ധനകാര്യം ⚖*
—————————>>>>>>>>>>>

🅾 *2020 ന്റെ അവസാനം സുസുക്കിയുടെ ഗ്ലോബല്‍ കാറായ ഇഗ്നസ് പുതിയ രൂപത്തില്‍ എത്തുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020 ന്റെ അവസാനം പുതിയ കാര്‍ വിപണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇഗ്‌നിസിന്റെ പുതിയ പതിപ്പിന്റെ അരങ്ങേറ്റം യുറോപ്പിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനു ശേഷമായിരിക്കും മൈക്രോ എസ്‌യുവി ഇന്ത്യയിലെത്തുക. മുന്‍ഗ്രില്ലിലും ബോഡിയിലും കാര്യമായ മാറ്റങ്ങളുമായാണ് പുതിയ കാര്‍ എത്തുന്നത്. ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ ഇഗ്‌നിസില്‍ നല്‍കുക.*

🅾 *2020ല്‍ ഓഹരി വിപണിയ്ക്ക് 12 ദിവസം മാത്രമാണ് അവധി. 2019ല്‍ 17 അവധി ദിനങ്ങളാണ് ഉണ്ടായിരുന്നത്. ട്രേഡിങ് ഇല്ലാത്ത ശനിയും ഞായറും ഒഴികെ ഈവര്‍ഷം 12 അവധി ദിനങ്ങളാകും ഉണ്ടാകുക. പൊതു അവധി ദിനങ്ങളില്‍ പലതും ആഴ്ചയുടെ അവസാനം വരുന്നതിനാലാണിത്. ജനുവരി 26ലെ റിപ്പബ്ലിക് ഡെ ഞായറാഴ്ചയാണ്. ബക്രീദ് ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ചയും സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് ശനിയാഴ്ചയും ഗണേഷ് ചതുര്‍ത്ഥി ഓഗസ്റ്റ് 22ന് ശനിയാഴ്ചയും മുഹറം ഓഗസ്റ്റ് 30ന് ഞായറാഴ്ചയും ദസ്സറ ഒക്ടോബര്‍ 25ന് ഞായറാഴ്ചയും ദീപാവലി നവംബര്‍ 14ന് ശനിയാഴ്ചയുമാണ്. ജനുവരി ഒന്നിന് ലോകത്തെ പ്രധാന വിപണികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ബിഎസ്‌ഇക്കും എന്‍എസ്‌ഇക്കും അവധിയില്ല.*

🅾 *ഓപ്പോ റിനോ 3, റിനോ 3 പ്രോ എന്നിവ 5ജി പിന്തുണയോടെ ചൈനയില്‍ അവതരിപ്പിച്ചു. ക്വാഡ് ക്യാമറകളും ഉയര്‍ന്ന നിലവാരമുള്ള മറ്റ് സാങ്കേതിക സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് ഫോണുകള്‍ അവതരിപ്പിച്ചത്. രണ്ട് ഫോണിന്റെയും നിര്‍മാണം അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. അധികം വൈകാതെ ഫോണ്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ഫോണുകളും മിസ്റ്റി വൈറ്റ്, മൂണ്‍ നൈറ്റ് ബ്ലാക്ക്, സണ്‍റൈസ് ഇംപ്രഷന്‍, ബ്ലൂ സ്റ്റാര്‍റി നൈറ്റ് എന്നീ നാല് നിറങ്ങളിലാണ് പുറത്തിറക്കുന്നത്. റിനോ 3 പ്രോയ്ക്ക് ഒരു സ്നാപ്ഡ്രാഗണ്‍ 765 ജി സോസി ലഭിക്കുന്നു. റിനോ 3-ന് 8 ജിബി + 128 ജിബി എന്‍ട്രി വേരിയന്റിന് ഏകദേശം 34,000 രൂപയ്ക്ക് ലഭ്യമാകും. 12 ജിബി + 128 ജിബി റാമുള്ള ഹൈ എന്‍ഡ് വേരിയന്റിന് 36,999 രൂപയാകും വില. 8 ജിബി + 128 ജിബി റാമും സംഭരണവുമുള്ള എന്‍ട്രി വേരിയന്റിന് ഓപ്പോ റിനോ 3 പ്രോയ്ക്ക് ഏകദേശം 40,000 രൂപ വിലയുണ്ട്. 12 ജിബി + 256 ജിബി റാമും സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് ഏകദേശം 45,000 രൂപയ്ക്കും ലഭ്യമാകും. ഓപ്പോ റിനോ 3, 6.4 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്‌ഡി + ഡിസ്പ്ലേയില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ഉള്‍പ്പെടെ 5 ജിയില്‍ എത്തുന്നു. മാലിജി 77 എംസി 9 ജിപിയുവിനൊപ്പം മീഡിയടെക് ഡൈമെന്‍സിറ്റി 1000 എല്‍ ചിപ്സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതാണ് ഈ ഫോണ്‍. 12 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ഇതിനുള്ളത്.*

🅾 *ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ച്‌ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോയുടെ എംപിവി ലോഡ്ജിയ. വാഹനത്തിന്റെ വില്‍പ്പനക്കുറവ് കാരണമാണ് ഇന്ത്യയില്‍ ഉല്‍പ്പാദനം അവസാനിപ്പിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്റാം മാമില്ലാപള്ളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 നവംബര്‍ മാസത്തില്‍ വെറും ആറ് യൂണിറ്റ് റെനോ ലോഡ്ജി മാത്രമാണ് ഇന്ത്യയില്‍ വിറ്റത്. എന്നാല്‍ 2018 ല്‍ ഇതേ കാലയളവില്‍ 652 യൂണിറ്റ് വില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. 2015 ല്‍ ആണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിരുന്നത്. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരുന്നു റെനോ ലോഡ്ജിയുടെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍ ഒരിക്കലും ലഭ്യമായിരുന്നില്ലെന്നതും കമ്പനിക്ക്‌ തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.*

🅾 *ജാവയുടെ മൂന്നാം മോഡലായ ബോബര്‍ ശൈലിയിലുള്ള പെരാക്കിന്റെ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയായിരുന്നു വാഹനത്തെ കമ്പനി വിപണയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. പരാക്കിനെ 2020 ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്‌ നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ അടങ്ങിയിട്ടുണ്ട്.*

🅾 *റീച്ചാര്‍ജ് പ്ലാനില്‍ മറ്റൊരു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ടെല്‍. റീച്ചാര്‍ജുകളിലൊന്നായ 558 രൂപ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമായി കുറച്ചുകൊണ്ടാണ് എയര്‍ടെല്‍ എത്തിയിരിക്കുന്നത്. 558 രൂപയുടെ പ്ലാനിനൊപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളും നല്‍കുന്നു. പുതിയ റീച്ചാര്‍ജ് നിരക്കുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്തരമൊരു പ്ലാനുമായി എയര്‍ടെല്‍ എത്തിയത്. ഈ പ്ലാനിനൊപ്പം വിങ്ക് മ്യൂസിക് സബ്സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ എക്സ്ട്രീം ആപ്പ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍, ഫാസ്ടാഗിന് 100 രൂപ കാഷ്ബാക്ക്, ഷോ അക്കാദമിയുടെ നാലാഴ്ചത്തെ പരിശീലനം എന്നിവ പ്ലാനിനൊപ്പം ലഭിക്കും. ദിവസേന നൂറ് എസ്‌എംഎസും ലഭ്യമാകുന്നു.*

*⚽ കായികം 🏏*
—————————>>>>>>>>>>

🅾 *ദേശീയ അന്തർ സർവ്വകലാശാല അത്‌ലറ്റിൿസിന്‌ ഇന്ന് തുടക്കം*

🅾 *പോര്‍ച്ചൂഗീസ് സൂപ്പര്‍ താരവും തങ്ങളുടെ ഹീറോയുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ യുവന്റസ് പുതുക്കുന്നു. 2023 വരെയാണ് കരാര്‍ ദീര്‍ഘിപ്പിപ്പിക്കുന്നത്. ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നോതോടെ റോണോ 38 വയസ്സുവരെ യുവന്റസില്‍ തുടരും. ശരീരം അനുവദിക്കുന്ന കാലത്തോളം ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ തന്നെ തുടരുമെന്നാണ് കഴിഞ്ഞ ദിവസം റൊണാള്‍ഡോ വ്യക്തമാക്കിയത്. ആദ്യ സീസണില്‍ 64 കളികളില്‍ നിന്നായി 40 ഗോളുകള്‍ സ്വന്തമാക്കാന്‍ റോണോയ്ക്കു കഴിഞ്ഞിരുന്നു. ഈ സീസണില്‍ ഇതുവരെ 14 കളികളില്‍ നിന്നും 10 ഗോളുകളും താരം സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.*

🅾 *ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ പരിശീലകനു കീഴില്‍ ആഴ്‌സനലിന് ആവേശ വിജയം. കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍ മുട്ടു കുത്തിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലീഗിലെ നിലവിലെ പത്താം സ്ഥാനക്കാരോട് അടിയറവു പറയുമ്പോൾ ഒലെയ്ക്കും പരാജയം കനത്ത തിരിച്ചടിയായി. അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോപ് ഫോറിലെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ഈ പരാജയം.*

🅾 *ആഞ്ചലോട്ടിക്ക് കീഴില്‍ എവര്‍ട്ടന് പരാജയം. ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച്‌ തന്റെ വരവറിയിക്കാനുള്ള ആഞ്ചലോട്ടിയുടെ അവസരമാണ് ഇതോടെ നഷ്ടപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലൈസസ്റ്റര്‍ സിറ്റിയുമായി ഒരു പോയിന്റ് വിത്യസത്തില്‍ സിററി ലീഗില്‍ മൂന്നാം സ്ഥാനത്താണ്.*

🅾 *ഷൊയബ് മാലിക്ക്, മുഹമ്മദ് ഹഫീസ് തുടങ്ങിയ പാക്കിസ്ഥാന്റെ മുതിര്‍ന്ന രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഇനി ദേശീയ ടീമിലേക്ക് മടങ്ങിവരില്ലെന്ന് സൂചിപ്പിച്ച്‌ പരിശീലകന്‍ മിസ്ബ ഉള്‍ ഹഖ്. 2020ല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി തുടര്‍വിജയങ്ങള്‍ ലക്ഷ്യമിടുകയാണെന്നും അതുകൊണ്ടുതന്നെ മുതിര്‍ന്ന താരങ്ങള്‍ക്ക് അവസരമുണ്ടാകില്ലെന്നുമാണ് മിസ്ബ സൂചിപ്പിച്ചത്.*

🅾 *കാമുകിയെ വെളിപ്പെടുത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. പുതുവത്സരത്തലേന്ന് കാമുകിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെയാണ് പാണ്ഡ്യ പങ്കുവച്ചത്. നടി നടാഷ സ്റ്റാങ്കോവിച്ച്‌ ആണ് ഹാര്‍ദിക്കിന്റെ കാമുകി. പുതുവര്‍ഷം തന്റെ വെടിക്കെട്ടോടെ ആരംഭിക്കുകയാണെന്ന് പാണ്ഡ്യ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പറയുകയായിരുന്നു. ബോളിവുഡ് നടിയായ നടാഷ ബിഗ് ബോസ്സിലെത്തിയതോടെയാണ് ഏവര്‍ക്കും പരിചിതമായത്. നേരത്തെ പരന്നിരുന്ന ഗോസിപ്പുകള്‍ പാണ്ഡ്യ നേരിട്ടെത്തി ശരിവെച്ചതോടെ ആരാധകരും ഇസ്റ്റഗ്രാമില്‍ ആശംസ അറിയിക്കുകയും ചെയ്തു. സപ്തംബര്‍ മുതല്‍ പരിക്കേറ്റത് കാരണം ഇന്ത്യന്‍ ടീമില്‍ നിന്ന് മാറിനിന്ന താരം ഈവര്‍ഷത്തോട ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.*

*🎥 സിനിമാ ഡയറി 🎥*
—————————>>>>>>>>>>>

🅾 *ഒമർ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ പുതുവർഷത്തിലെ ആദ്യ ചിത്രമായി ഇന്ന് പ്രദർശനത്തിനെത്തും*

🅾 *പുതുവര്‍ഷം കളറാക്കി മാറ്റിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതുവര്‍ഷത്തിലെ ആദ്യ ചിത്രവുമായാണ് താരമെത്തിയത്. ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ജാക്കറ്റും പാന്റുമൊക്കെയായാണ് മെഗാസ്റ്റാര്‍ എത്തിയത്. എല്ലാ നിമിഷത്തിന്റെയും തുടക്കം ഫ്രഷ് ആവട്ടെ, എല്ലാവര്‍ക്കും ഹാപ്പി ന്യൂയര്‍ ആശംസിച്ചുകൊണ്ടാണ് താരം തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പുതുമയുള്ള ചിത്രം ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. മനോരമയുടെ കലണ്ടറിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.*

🅾 *മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഷൈലോക്കിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. അജയ് വാസുദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറപ്രവര്‍ത്തര്‍ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഒരു മാസ് പ്രതിനായകവേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥ നല്‍കിയിരിക്കുന്നത് അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്.ഛായാഗ്രഹണം നല്‍കിയത് റെനഡിവ് ആണ്. നിര്‍മാണം ജോബി ജോര്‍ജ്ജു ആണ്.*

🅾 *സംവിധായകന്‍ ആര്‍എസ് വിമല്‍ ചലച്ചിത്ര നിര്‍മാണ മേഖലയിലേക്കും എത്തുകയാണ്. ഒരുകൂട്ടം സഹ സംവിധായകന്മാരുടെ ചിത്രത്തിലാണ് അദ്ദേഹം നിര്‍മാതാവാകുന്നത്. നിര്‍മാതാവാകാന്‍ പോവുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ടീസര്‍ പ്രകാശനവും വ്യാഴാഴ്ച നടക്കും. ആര്‍എസ് വിമല്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ആര്‍എസ് വിമല്‍, ഡോ. സുരേഷ്‌കുമാര്‍,നിജു വിമല്‍ കൂട്ടുകെട്ടിലാണ് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ മഞ്ജു വാര്യര്‍ മുഖ്യാതിഥിയാവും. സണ്ണി വെയ്ന്‍, റിദ്ധി കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ആര്‍.എസ് വിമല്‍ ഫിലിംസ് എന്ന പുതിയ സംരംഭം സിനിമയെ സ്‌നേഹിക്കുന്ന പുതു തലമുറയ്ക്ക് ഭാവിയില്‍ തണലേകാന്‍ കഴിയണമെന്ന ആഗ്രഹത്തോടെയാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.*

🅾 *സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ‘മാസ്റ്റര്‍’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. വിജയ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രം ക്യാമ്പസ്‌ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന വിവരം. എക്സ്ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2020 ഏപ്രില്‍ ഒന്‍പതിനാവും തീയേറ്ററുകളില്‍ എത്തുന്നത്. മാളവിക മോഹന്‍ ആണ് നായിക. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗഡ, ഗൗരി ദി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.*

🅾 *മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ബിഗ് ബ്രദറി’ലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കണ്ടോ കണ്ടോ’ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റഫീഖ് അഹമ്മദ് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ദീപക് ദേവിന്റേതാണ് സംഗീതം. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേര്‍ന്നാണ് ചിത്രം പാടിയിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.*

🅾 *സിനിമാരംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പ്രകീര്‍ത്തിച്ച്‌ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്(ഡബ്ല്യുസിസി). ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സംഘടന കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പ്രകീര്‍ത്തിച്ചത്. സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ് ഹേമ കമ്മീഷന്‍ ശുപാര്‍ശയെന്ന് സംഘടന വ്യക്തമാക്കി. ഈ നേട്ടം അവിസ്മരണീയമാണ്. അതിന് കേരള സര്‍ക്കാരിനെയും ഹേമ കമ്മീഷനെയും അഭിനന്ദിക്കുന്നുവെന്നും കേരളത്തിലെ സ്ത്രീ സമൂഹം, പ്രത്യേകിച്ചും മലയാള സിനിമയിലെ സ്ത്രീകള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും കുറിപ്പിലൂടെ അവര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് സമൂഹം കൂടുതല്‍ അടുക്കുമെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഈ വിജയമെന്നും ഡബ്ല്യുസിസി പറഞ്ഞു.*

🅾 *ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം മണിയറയിലെ അശോകന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.നവാഗതനായ ഷംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകന്‍. ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് പങ്കുവച്ചത്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ നാട്ടിന്‍ പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാമാണ് കഥാതന്തുവാകുന്നത്. ചിത്രത്തില്‍ അനുപമ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.*

🅾 *ഒരു കാലത്ത് സിനിമാ ലോകത്തെ പ്രമുഖതാരമായിരുന്ന നടി ചാര്‍മിള ഇന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.*

🅾 *കഴിഞ്ഞ വര്‍ഷം മലയാള സിനിമാ മേഖലയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണനും തമ്മിലുള്ള പ്രശ്‌നം ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊതുവേദിയില്‍ വെച്ച്‌ ജാതിയുടെ പേര് പറഞ്ഞ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ തന്നെ അപമാനിച്ചുവെന്ന ആരോപണമാണ് ബിനീഷ് ഉന്നയിച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായ വ്യക്തിയാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ ഇതിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. 2019 തന്നെ സംബന്ധിച്ച്‌ മികച്ചൊരു വര്‍ഷമായിരുന്നുവെന്നും തന്റെ അമ്മ ഒരുപാട് പുതിയ പേരുകള്‍ പഠിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.*

🅾 *മമ്മൂട്ടി നായകനായി തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ‘മാമാങ്കം’. ചിത്രത്തില്‍ മെഗാ സ്റ്റാറിന്റെ അഭിനയത്തേക്കാള്‍ എല്ലാവരും വാഴ്ത്തിയത് ‘കുട്ടിച്ചാവേറാ’യി എത്തിയ മാസ്റ്റര്‍ അച്യുതനെയാണ്. ചിത്രത്തില്‍ ‘ചന്ദ്രോത്ത് ചന്തുണ്ണി’യെന്ന യോദ്ധാവിനെയാണ് അച്യുതന്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ അച്യുതനെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അച്യുതന്റെ വീട്ടില്‍ എത്തിയാണ് അദ്ദേഹം അഭിനന്ദിച്ചത്. സിനിമയില്‍ അച്യുതന്റെ പ്രകടനം അതിമനോഹരമായിരുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അച്യുതനൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്*

🅾 *വിജയ് നായകനായി എത്തുന്ന 64ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ട്വിറ്ററിലൂടെ വിജയ് തന്നെയാണ് ഫസ്റ്റ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.*

_________________________________

© Red Media 7034521845

🅾➖🅾➖🅾➖🅾➖🅾➖🅾

*_

_*2020 ജനുവരി 02*_
_*1195 ധനു 17*_
_*1441 ജമാദുൽ. അവ്വൽ 06*_

_*വ്യാഴം*_

🅾➖🅾➖🅾➖🅾➖🅾➖🅾

*🌴 കേരളീയം 🌴*
———————>>>>>>>>>>>

https://www.facebook.com/groups/256972765028680/

🅾 *വിജയ് നായകനായി എത്തുന്ന 64ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ട്വിറ്ററിലൂടെ വിജയ് തന്നെയാണ് ഫസ്റ്റ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.

Comments (0)
Add Comment