വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തവരെ കണ്ടെത്താനുള്ള അബുദാബി പോലീസിന്റെ സ്മാര്‍ട് ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകും

മുന്നില്‍പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നിലെത്തി ലൈറ്റടിച്ച്‌ അക്ഷമ കാട്ടുക, ലെയ്ന്‍ വെട്ടിച്ചു കയറുക എന്നിവയെല്ലാം സ്മാര്‍ട് ക്യാമറയില്‍ കുടുങ്ങും.

ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ .മുന്‍ വര്‍ഷങ്ങളിലുണ്ടായ അപകടങ്ങളിലേറെയും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാതിരുന്നതുകൊണ്ടാണെന്ന് പോലീസ് അറിയിച്ചു.

Comments (0)
Add Comment