ജനുവരി 9ന് പ്രതിഷേധം നടത്തുമെന്നും പറഞ്ഞു. വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ, നിക്ഷേപകസംഗമം നടക്കുന്ന കൊച്ചി ബോള്‍ഗാട്ടി പാലസിനു സമീപം സത്യഗ്രഹം നടത്തുമെന്ന് അസോസിയേഷന് പ്രസിഡന്റ് ബാലകൃഷ്ണ ഭട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായികളുമായും ചര്‍ച്ച നടത്തിയില്ല. പകരം ഏകപക്ഷീയമായി നിരോധനം അടിച്ചേല്‍പ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ താത്പര്യങ്ങളാണു വേണ്ടത്ര സമയം അനുവദിക്കാതെ നിരോധനം പെട്ടെന്ന് നടപ്പാക്കാന്‍ വഴിതെളിച്ചത്. ഒരു മാസം മുന്‍പാണ് നിരോധനം പ്രഖ്യാപിച്ചത്. 1200 കോടി രൂപയുടെ ഉത്പന്നങ്ങള്‍ നിര്‍മാതാക്കളുടെയും കച്ചവടക്കാരുടെയും പക്കലുണ്ട്. ഇവ വിറ്റഴിക്കാന്‍ ആറു മാസം പോലും സര്‍ക്കാര്‍ അനുവദിച്ചില്ല.
എന്നാല്‍ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ ഉത്പാദകര്‍ക്ക് ആറു മാസത്തിലധികം നല്കിയിട്ടാണു പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് 1300 ഓളം പ്ലാസ്റ്റിക് വ്യവസായങ്ങളുണ്ട്. മൂവായിരം കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങള്‍ 540 കോടി രൂപ നികുതി അടയ്ക്കുന്നുണ്ട്. നേരിട്ട് 35,000 പേരും പരോക്ഷമായി 60,000 പേരും ജോലി ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് കവറുകളില്‍ ഉത്പന്നങ്ങള്‍ പായ്ക്കു ചെയ്തു നല്കുന്ന കുടില്‍ വ്യവസായങ്ങളും നിരോധനം നടപ്പാക്കിയാല്‍ തകരും. പ്ലാസ്റ്റിക്കിനു പകരം നിര്‍ദേശിക്കപ്പെട്ട ഇലകള്‍ പോലുള്ളവ സുലഭമല്ല. കന്പോസ്റ്റ് ചെയ്യാവുന്ന പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന ഏതാനും യൂണിറ്റുകളെ സംസ്ഥാനത്തുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.