ഇന്നത്തെ പാചകം 🍳ചിക്കൻ 65

 

 

_വളരെ പ്രസിദ്ധമായ ഒരു ചിക്കൻ വിഭവമാണ് ചിക്കൻ 65. ചിക്കനെ നന്നായി വറുത്തെടുത്താണ് ഇത് തയ്യാറാക്കുന്നത്._

_________________________________

_*പേരിന് പിന്നിൽ*_

__________________________________

_ചിക്കൻ 65 എന്നു തന്നെയാണ് ഈ വിഭവം സാർവ്വത്രികമായി അറിയപ്പെടുന്നതെങ്കിലും, പേരിന്റെ ഉത്ഭവത്തെ പറ്റി പല കഥകളും നിലവിലുണ്ട്. ഇവയിൽ ഏതാണ് ശരിയെന്നതിനെ കുറിച്ച് ആർക്കും നിശ്ചയമില്ല എന്നാണ് കരുതപ്പെടുന്നത്._

_1965-ൽ ചെന്നൈയിലെ ബുഹാരി ഹോട്ടലിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചതെന്ന് പറയപ്പെടുന്നു. 1978, 1982, 1990 എന്നീ വർഷങ്ങളിൽ യഥാക്രമം ചിക്കൻ 78, ചിക്കൻ 82, ചിക്കൻ 90 എന്ന പേരുകളിലുള്ള വിഭവങ്ങളും അവർ അവതരിപ്പിച്ചു._
_1965-ൽ ഇന്ത്യൻ സൈനികർക്ക് യുദ്ധകാലത്ത് പെട്ടെന്ന് തയ്യാറാക്കാനാവുന്ന ഒരു വിഭവമായി ഇത് ഉത്ഭവിച്ചു എന്നും കരുതപ്പെടുന്നു._

_65 ദിവസം പ്രായമുള്ള കോഴിയുടെ ഇറച്ചിയാണ് ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് എന്നും ചിലർ അവകാശപ്പെടുന്നു._

_ആളെമയക്കും ‘ചിക്കന്‍ 65 ‘ ചിക്കന്‍ വിഭവങ്ങളില്‍ സ്വാദേറിയ വിഭവങ്ങളിലൊന്നാണ് . വളരെ എളുപ്പത്തില്‍ സ്വാദേറിയ ചിക്കന്‍ 65 വീട്ടില്‍ ഉണ്ടാക്കാം_

_________________________________

_*ആവശ്യമായ സാധനങ്ങള്‍*_

————————————————

_ചിക്കന്‍ എല്ലില്ലാത്തത്-500ഗ്രാം(ചിക്കന്‍ കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക.)_

_മുളക്‌പൊടി -2 ടീസ്പൂണ്‍_

_മഞ്ഞള്‍പൊടി-1/4 ടീസ്പൂണ്‍_

_കാശ്മീരി മുളക്‌പൊടി -1 ടീസ്പൂണ്‍_

_ജീരകപൊടി -1/4 ടീസ്പൂണ്‍_

_മല്ലിപൊടി-2 ടീസ്പൂണ്‍_

_ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍_

_കോണ്‍ ഫ്‌ലൊര്‍ -1.5 ടീസ്പൂണ്‍_

_അരിപൊടി- 1/2 ടീസ്പൂണ്‍_

_കട്ട തൈരു ( അല്ലെങ്കില്‍ നാരങ്ങാനീര് 2 ടീസ്പൂണ്‍ എടുക്കാം) -3 ടീസ്പൂണ്‍_

_ഉപ്പ്,എണ്ണ -പാകത്തിനു_

_ഇഷ്ടമുള്ളവര്‍ക്ക് ഒരു മുട്ട കൂടി എടുക്കാം_

_________________________________

_*തയ്യാറാക്കുന്ന വിധം*_

_________________________________

_ഉപ്പ്,മുളക്‌പൊടി,മല്ലിപൊടി,ജീരകപൊടി,തൈരു,ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പൊടി, കോണ്‍ഫ്‌ലൊര്‍,അരിപൊടി ,മുട്ട ചേര്‍ക്കുന്നുണ്ടെങ്കില്‍ അതും എടുക്കാം.ഇത്രയും സാധനങ്ങള്‍ നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കി ചിക്കനില്‍ നന്നായി തേച്ച്‌ പിടിപ്പിച്ച്‌ വെക്കുക._

_ചിക്കന്‍ 2 -3 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. തലേന്ന് ഇങ്ങനെ ചെയ്ത് വച്ച്‌ പിറ്റേന്ന് ഉണ്ടാക്കിയാല്‍ ടേസ്റ്റ് കൂടും. പാനില്‍ വറക്കാന്‍ പാകത്തിനു എണ്ണ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ ഇട്ട് മൂപ്പിച്ച്‌ വറുത്ത് കോരുക._

_പച്ചമുളക് -2 നെടുകെ കീറിയത്_

_വെള്ളുത്തുള്ളി- 4 അല്ലി വട്ടത്തില്‍ അരിഞ്ഞത്_

_കറിവേപ്പില -1 തണ്ട്_

_സവാള -1 ചെറുത്_

_റെഡ് ചില്ലി പേസ്റ്റ് -1/2 ടീസ്പൂണ്‍ (ഇതു ഇല്ലെങ്കില്‍ 1/2 ടീസ്പൂണ്‍ കാശ്മീരി മുളക്‌പൊടി ലേശം നാരങ്ങാനീര് ചേര്‍ത്ത് പേസ്റ്റ് ആക്കി എടുത്താല്‍ മതി)_

_മറ്റൊരു പാനില്‍ കുറച്ച്‌ എണ്ണ ചൂടാക്കി ( ചിക്കന്‍ വറുത്ത എണ്ണ കുറച്ച്‌ മാറ്റി അതില്‍ തന്നെ ചെയ്താലും മതി) കനം കുറച്ച്‌ അരിഞ്ഞ സവാള, പച്ചമുളക്, വെള്ളുത്തുള്ളി,കറിവേപ്പില ഇവ ഇട്ട് നന്നായി മൂപ്പിക്കുക ,ചെറുതായി വറുത്ത പൊലെ ആക്കി എടുക്കുക._

_അതിലേക്ക് റെഡ് ചില്ലി പേസ്റ്റ് കൂടി ചേര്‍ത്ത് ,ലേശം ഉപ്പ്,നാരാങ്ങാനീരു ഇവ കൂടി ചേര്‍ത്ത് ഇളക്കി ഒന്ന് വഴറ്റി വറുത്ത് വച്ച ചിക്കന്‍ കൂടെ ചേര്‍ത്ത് ഒന്ന് നന്നായി ഇളക്കി എടുക്കുക_

+——-+——+——+——+——+——+

Comments (0)
Add Comment