ഇന്നത്തെ പ്രത്യേകതകൾ 🌐26-02-2020

 

➡ _*ചരിത്രസംഭവങ്ങൾ*_

“`364 – വാലെന്റീനിയൻ ഒന്നാമൻ റോമൻ ചക്രവർത്തിയായി.

1794 -കോപ്പൻ‌ഹേഗനിലെ ക്രിസ്റ്റ്യൻസ്ബർഗ് കോട്ട കത്തി നശിച്ചു.

1797 – ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഒരു പൗണ്ടിന്റേയും രണ്ടു പൗണ്ടിന്റേയും നോട്ടുകൾ പുറത്തിറക്കി.

1815 – നെപ്പോളിയൻ ബോണപ്പാർട്ട് എൽബയിൽ നിന്നും രക്ഷപ്പെട്ടു.

1848 – രണ്ടാം ഫ്രഞ്ച് റിപ്പബ്ലിക് അധികാരത്തിലേറി.

1887 – ജോർജ് ലോമാൻ, ഒരു ടെസ്റ്റ് ഇന്നിങ്സിൽ എട്ട് വിക്കറ്റ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി.

1936 – ജപ്പാൻ സേനയിലെ ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥർ ചേർന്ന് ഗവർണ്മെന്റിനെതിരെ അട്ടിമറിശ്രമം നടത്തി.

1952 – ബ്രിട്ടന്റെ കൈവശം അണുബോംബുണ്ടെന്ന് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പ്രഖ്യാപിച്ചു.

1984 – അമേരിക്കൻ സേന ബെയ്റൂട്ടിൽ നിന്നും പിന്മാരി. 1982-ലാണ്‌ സമാധാനസംരക്ഷണത്തിന്‌ അമേരിക്കൻ സേന ബെയ്റൂട്ടിലെത്തിയത്.

1986 – ഫിലിപ്പൈൻസിൽ ജനകീയവിപ്ലവം.

1991 – വേൾഡ്‌വൈഡ്‌വെബ് എന്ന ആദ്യ വെബ് ബ്രൗസർ ടിം ബെർണേഴ്സ് ലീ പുറത്തിറക്കി. പിന്നീട് ഇതിനെ നെക്സസ് എന്ന് പുനർ‌നാമകരണം ചെയ്തു.

1991 – ഗൾഫ് യുദ്ധം: കുവൈറ്റിൽ നിന്ന് സേനാപിന്മാറ്റം നടത്തുകയാണെന്ന് സദ്ദാം ഹുസ്സൈൻ പ്രഖ്യാപിച്ചു.

2001 – താലിബാൻ, അഫ്ഘാനിസ്ഥാനിലെ ബാമ്യാനിലെ രണ്ടു വലിയ ബുദ്ധപ്രതിമകൾ തകർത്തു.

2004 – മാസിഡോണിയയുടെ പ്രസിഡണ്ട് ബോറിസ് ട്രാജ്കോവ്സ്കി, ബോസ്നിയ ഹെർസെഗോവിനായിൽ വച്ച് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

2000 – ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രം ആയി പ്രഖ്യാപിച്ചു

2019 – പുൽവാമ ഭീകരാക്രമണത്തിന്‌ തിരിച്ചടിയായി. ഇന്ത്യൻ സൈന്യം ബാലാക്കോട്ടിൽ വ്യാമാക്രമണം നടത്തി

2006 – ലോകത്തെ മൊത്തം ജനസംഖ്യ 650 കോടിയിലെത്തി.“`

➡ _*ജനനം*_

“`1976 – നളിനി ഫ്ലോറൻസ്‌ അനന്തരാമൻ – ( മാത്തമാറ്റിക്കൽ ഫിസിക്സ് എന്ന ശാസ്ത്ര ശാഖയ്ക്ക് വളരെയധികം സംഭാവനകൾ നൽകിയതിനു 2012 ലെ ഹെൻ റി പോയിൻ കെയർ പുരസ്ക്കാരമടക്കം വിവിധ പുരസ്ക്കാരങ്ങൾക്ക് അർഹയായ പാരീസ് സർവ്വകലാശാലയിലെ ഫുൾ ടൈം പ്രൊഫസ്സർ നളിനി ഫ്ലോറൻസ് അനന്തരാമൻ )

1864 – ബാരിസ്റ്റർ ജി പി പിള്ള – ( തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ, തിരുവിതാംകൂറിൽനിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ കോൺഗ്രസ് നേതാവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറിസ്ഥാനം വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരൻ, ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകർഷിച്ച വാഗ്മി, എഴുത്തുകാരൻ, ‘എഡിറ്റർമാരുടെ എഡിറ്റർ’ എന്നു പത്രങ്ങൾ വിശേഷിപ്പിച്ച ‘മദ്രാസ് സ്റ്റാൻഡേർഡ്’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപർ, തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്, ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ സാമൂഹിക പരിഷ്‌കർത്താവ് മലയാളി മെമ്മോറിയൽ സമർപ്പണത്തിന്റെ മുന്നണിപ്പോരാളിഎന്നി നിലകളില്‍ തിളങ്ങിയ ബാരിസ്റ്റർ ജി.പി. പിള്ള എന്ന ജി. പരമേശ്വരൻ പിള്ള )

1906 – പാറായിൽ ഉറുമീസ്‌ തരകൻ – ( കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്ന പാറായിൽ ഉറുമീസ് തരകൻ )

1956 – മൈക്കൽ ഹൂലെബെക്ക്‌ – ( സമീപഭാവിയിൽ ഫ്രാൻസിൽ ഇസ്ലാമിക സർക്കാർ വരുമെന്ന സങ്കൽപ്പകഥ പറയുന്ന സബ്മിഷൻ എന്ന നോവൽ എഴുതിയ ഫ്രഞ്ച് നോവലിസ്റ്റും കവിയും ചലച്ചിത്ര സംവിധായകനുമായ മൈക്കൽ ഹൂലെബെക്ക്‌ )

1920 – കെ കുഞ്ചുണ്ണി രാജ – ( 30 പുസ്തകങ്ങളും 200-ൽ ഏറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ച കേരളത്തിലെ ഒരു പ്രമുഖ സംസ്കൃത പണ്ഡിതന്‍ കെ.കുഞ്ചുണ്ണിരാജ )

1900 – ജെ സി ദാനിയേൽ – ( മലയാള സിനിമയായ വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും ആയിരുന്ന ജെ സി ദാനിയേൽ)

1938 – പി സി തോമസ്‌ പന്നിവേലിൽ – ( കടുത്തുരുത്തി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ രണ്ടുതവണ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്ന പി.സി. തോമസ് പന്നിവേലിൽ )

1940 – കടവൂർ ജി ചന്ദ്രൻ പിള്ള – ( ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും നാടകത്തിലും സജീവമായിരുന്ന പ്രമുഖ നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കടവൂർ ജി. ചന്ദ്രൻപിള്ള )

1928 -ഏരിയൽ ഷാരോൺ – ( ആധുനിക ഇസ്രയേൽ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഇസ്രായേലിലെ മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ )

1960 – സുധീർ തായ്‌ലാങ്ങ്‌ – ( ഇല്യുസ്‌ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ,നവഭാരത് ടൈംസ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്‌സ്‌പ്രസ്,​ ടൈംസ് ഓഫ് ഇന്ത്യ , ഏഷ്യൻ ഏജ് തുടങ്ങിയ ആനുകാലികങ്ങളില്‍ സ്ഥിരമായി കാർട്ടൂൺ വരച്ചിരുന്ന സുധീർ തായ്‌ലാങ്ങ്‌ )

1954 – റജബ്‌ ത്വയ്യിബ്‌ എർദ്ദ്വാൻ. – ( തുർക്കിയിലെ നിലവിലെ പ്രസിഡണ്ട്‌ )

1802 – വിക്ടർ യൂഗോ – ( ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റുംനാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. ഫ്രാൻസിലെകാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും ആയിരുന്നു വിക്ടർ യൂഗോ )“`

➡ _*മരണം*_

“`2014 – രാമൻ നമ്പിയത്ത്‌ – ( നിണമണിഞ്ഞ കാൽപ്പാടുകൾ, കാപാലിക, നിറമാല തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി 1961-ൽ കാൽപ്പാടുകൾ എന്ന സിനിമ (യേശുദാസ് ആദ്യമായി പാടിയ സിനിമ )നിര്‍മ്മിക്കുകയും ചെയ്ത രാമൻ നമ്പിയത്ത്‌ )

1985 – സി ജി സദാശിവൻ – ( അവിഭക്ത കമ്മ്യൂണിസ്റ്റ്പാർട്ടിയെ ഒന്നാം കേരള നിയമസഭയിൽ മാരാരിക്കുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്ന സി.ജി. സദാശിവൻ )

2006 – പവിത്രൻ – ( അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ “കബനീനദി ചുവന്നപ്പോൾ”, “യാരോ ഒരാൾ” എന്ന ചിത്രങ്ങള്‍ നിര്‍മ്മിച്ച ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രൻ )

1966 – വീർ സവർക്കർ – ( ഹിന്ദുത്വസൈദ്ധാന്തികൻ എന്ന നിലയിൽ അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനി ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്ന വിനായക് ദാമോദർ സവർക്കർ എന്ന വീർ സവർക്കർ )

2015 – മീീര കൊസാംബി – ( മാർക്സിസ്റ്റ് ചരിത്രകാരനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ഡി.ഡി. കൊസാംബിയുടെ ഇളയ മകളും , രാജ്യാന്തര പ്രശസ്തയായ സാമൂഹിക ശാസ്ത്രജ്ഞയും വിവിധ കോളജുകളിൽ അധ്യാപികയായും മുംബൈ എസ്.എൻ.ഡി.ടി വനിത സർവകലാശാലയിൽ സ്ത്രീപഠന ഗവേഷണകേന്ദ്രത്തിൻെറ ഡയറക്ടറായും 19ആം നൂറ്റാണ്ടിലെ സ്ത്രീവിമോചക പണ്ഡിത രമാബായിയുടെ രചനകളെ മറാട്ടിയില്‍നിന്നും ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം ചെയ്യുകയും ചെയ്ത മീര കൊസാംബി )

2015 – അവിജിത്‌ റോയ്‌ – ( ബംഗ്ലാദേശിൽ നിന്ന്അ മേരിക്കയിലേക്ക് കുടിയേറി അമേരിക്കൻ പൗരത്വം സ്വീകരിച്ച യുക്തിവാദി ബ്ലോഗെഴുത്തുകാരനും എഴുത്തുകാരനും ധാക്ക പുസ്തകോൽസവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രാദേശിക തീവ്രവാദി സംഘടനയായ അൻസാർ ബംഗ്ലക്കാർ കൊലപ്പെടുത്തുകയും ചെയ്ത അവിജിത് റോയി )

2004 – എസ്‌ ബി ചവാൻ – ( രണ്ട്‌ വട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുകയും കേന്ദ്ര ആഭ്യന്തര വകുപ്പും ധനകാര്യ വകുപ്പും. കൈകാര്യം ചെയ്ത ക്യാബിനറ്റ്‌ മന്ത്രിയും ആയിരുന്ന കോൺഗ്രസ്‌ നേതാവ്‌ എസ്‌ ബി ചവാൻ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _കുവൈറ്റ് വിമോചന ദിനം_

⭕ _സേവിയേഴ്സ് ഡെ_
_(അമേരിക്കയിൽ രൂപം കൊണ്ട നാഷൻ ഓഫ് ഇസ്ലാം എന്ന സംഘത്തിന്റെ സ്ഥാപകൻ മാസ്റ്റർ വാലസ് ഫാർദ് മുഹമ്മദിന്റെ ജന്മദിനം അവർ സേവിയേഴ്സ് ഡെ ആയി ആഘോഷിക്കുന്നു.)_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment