➡ _*ചരിത്രസംഭവങ്ങൾ*_
“`1440 – പ്രഷ്യൻ കോൺഫെഡെറേഷൻ രൂപീകൃതമായി.
1980 – മിൽമ നിലവിൽ വന്നു.
2013 – ഹൈദരാബാദിൽ 17 പേർ കൊല്ലപ്പെട്ട ഇരട്ട ബോംബ് സ്ഫോടന
2018 – അഗതി രഹിത കേരളം പദ്ധതി നിലവിൽ വന്നു
1848 – മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു.
1948 – നാസ്കാർ സ്ഥാപിതമായി.
1953 – ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി വാട്സൺ എന്നിവർ ചേർന്ന് ഡി.എൻ.ഏയുടെ ഘടന കണ്ടെത്തി.
1960 – ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചു.“`
➡ _*ജനനം*_
“`1941 – ദയാബായി – ( മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തക ‘ദയാബായി’ എന്ന മേഴ്സി മാത്യു )
1966 – പി കെ രാജശേഖരൻ – ( ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച. വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പി.കെ. രാജശേഖരൻ )
1894 – ശാന്തിസ്വരൂപ് ഭട്‌നഗർ – ( ഇന്ത്യൻ ‘ശാസ്‌ത്ര സാങ്കേതിക ഗവേഷണശാലകളുടെ പിതാവ്’ എന്ന് അറിയപ്പെടുന്ന. ശാസ്ത്രഞ്ജൻ. )
1964 – വിഷ്ണുദേവ് സായ് – ( പതിമൂന്ന്, പതിനാല്, പതിനഞ്ച്ലോക്സഭകളിലെ അംഗവും ഭാരതീയ ജനതാ പാർട്ടി നേതാവും നിലവിലെ സ്റ്റീൽ വകുപ്പ് സഹമന്ത്രിയുമായ വിഷ്ണു ദേവ് സായ് )
2024 – റോബർട്ട് മുഗാബെ – ( നീണ്ട കാലം സിംബാബ്‌വെ പ്രസിഡണ്ട് ആയിരിക്കുകയും 2019 ൽ അന്തരിക്കുകയും ചെയ്ത. റോബർട്ട് മുഗാബെ )
1989 – കോർബിൻ ബ്ലു – ( അമേരിക്കൻ നടൻ, നർത്തകൻ, മോഡൽ, സിനിമ നിർമ്മാതാവ്, ഗാന രചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന കോർബിൻ ബ്ലൂ )
1977 – ടി ടി സൈനോജ് – ( ഇവർ വിവാഹിതരായാൽ എന്ന മലയാള ചിത്രത്തിലെ “എനിക്ക് പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്…” എന്നു തുടങ്ങുന്ന ഗാനം ആലപിച്ച ചലച്ചിത്ര പിന്നണിഗായകനും, രക്താർബുദത്തെ തുടർന്ന് മരണമടഞ്ഞ ടി.ടി. സൈനോജ് )
1908 – അനെയ്‌സ് നിൻ – ( ദ് ഡയറി ഒഫ് അനെയ്സ് നിൻ എന്ന പേരിൽ പത്തുവാല്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അനുവാചകരെ വളരെയേറെ ആകർഷിച്ച കുറിപ്പുകളാണിവ ഫ്രഞ്ച് സാഹിത്യകാരിയായിരുന്ന അനെയ്സ് നിൻ )“`
➡ _*മരണം*_
“`1993 – ജി എൻ പിള്ള – ( ആദ്യകാലത്ത് സോഷ്യലിസ്റ്റ് പ്രവർത്തകനും പിന്നീട് സംസ്കൃതം ഹിന്ദി ബംഗാളി സാഹിത്യത്തിൽ തൽപ്പരൻ ആകുകയും മനശാസത്രം പഠിക്കയുഒ മാതൃഭൂമിയിൽ അസിസ്റ്റൻറ്റ് എഡിറ്റർ ആകുകയും ഗീത ക്ലാസ് നടത്തുകയും 1936 ഭൂതശുദ്ധിയെക്കുറിച്ചും പാപമുക്തിയെക്കുറിച്ചും
ശോധിയെക്കുറിച്ചും ബോധിയെക്കുറിച്ചുമെല്ലാം
ഉള്‍വെളിച്ചം പകരുന്ന “ശ്രദ്ധ” എന്ന ദർശന സംമ്പുടം എഴുതുകയും, കോഴിക്കോട്ട് പ്രതിഭ കലാകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത ആത്മീയാചാര്യനും ദാര്‍ശനികനുമായിരുന്ന ജി.എന്‍ പിള്ള )
2011 – ആറന്മുള പൊന്നമ്മ – ( മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ചെയ്തിട്ടു ആറന്മുള പൊന്നമ്മ )
2011 – കെ ഗോപാലകൃഷ്ണൻ നായർ – ( റഷ്യന്‍ ഭാഷയില്‍ നിന്ന് 56 ഓളം കൃതികൾ ശുദ്ധവും കാവ്യ സുന്ദരവുമായ മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതിലൂടെ ഏറെ ശ്രദ്ധേയനായ കെ ഗോപാലകൃഷ്ണൻ നായർ എന്ന മോസ്‌കോ ഗോപാലകൃഷ്ണൻ )
1829 – കിത്തൂർ റാണി ചെന്നമ്മ – ( ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്കെതിരെ കലാപം നയിച്ചതിനു, അറസ്റ്റ് ചെയ്ത് തടവിലാക്കിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന കിത്തൂരിലെ (ഇപ്പോൾ കർണാടക) റാണിയായിരുന്ന കിത്തൂർ റാണി ചെന്നമ്മ )
1991 – നൂതൻ – ( 5 തവണ ഫിലിം ഫെയർ അവാർഡ് ലഭിച്ച ഹിന്ദി നടിയായിരുന്ന നൂതൻ )
1677 – ബറൂക് സ്പിനോസ – ( പതിനേഴാം നൂറ്റാണ്ടിലെ വലിയ യുക്തിചിന്തകന്മാരിൽ ഒരാളായി പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിനും ആധുനിക ബൈബിൾ നിരൂപണത്തിനും പശ്ചാത്തലമൊരുക്കിയ നെതർലന്റ്സിൽ ജീവിച്ചിരുന്ന ബറൂക്ക് സ്പിനോസ )
1926 – ഹെയ്‌കെ കാമർലിംഗ് ഓൺസിൻ – ( വസ്തുക്കളെ കേവല പൂജ്യത്തിനടുത്ത് തണുപ്പിക്കുമ്പോൾ അവ എങ്ങനെ പെരുമാറുന്നു എന്നു പഠിക്കാൻ ഹാംസൺ-ലിൻഡെ ചക്രം ഉപയോഗപ്പെടുത്തുകയും, ഹീലിയത്തിനെ ദ്രാവക രൂപത്തിലേക്ക് ആദ്യമായി മാറ്റുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന ഹെയ്കെ കാമർലിംഗ് ഓൺ സിൻ )
1941 – ഫ്രെഡറിക് ബാന്റിംഗ് – ( ആദ്യമായി ഇൻസുലിൻ മനുഷ്യനിൽ ഉപയോഗിച്ച കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്ര വിദഗ്ദ്ധനും ചിത്രകാരനും നോബൽ സമ്മാന ജേതാവും ആയ ഫ്രെഡെറിക് ബാന്റിംഗ് )
2018 – ബില്ലി ഗ്രഹാം – ( ലോകപ്രശസ്ത സുവിശേഷകൻ ബില്ലി ഗ്രഹാം )
1965 -മാൽകം എൿസ് – ( കറുത്തവർക്കെതിരായ വിവേചനത്തെതിരെ സമരം നടത്തിയ മഹാൻ എന്ന് അനുയായികളാൽ വാഴ്ത്തപ്പെടുമ്പോൾ, എതിരാളികളാൽ വംശീയവാദി എന്നാരോപിക്കപ്പെടുന്ന ഒരു ആഫ്രോ അമേരിക്കൻ സാമൂഹ്യ പ്രവർത്തകനായിരുന്ന മാൽക്കം എക്സ് എന്നും അൽഹാജ് മാലിക് അൽ ശഹ്ബാസ് എന്നും അറിയപ്പെടുന്ന മാൽക്കം ലിറ്റിൽ )
1984 – മിഹായേൽ അലക്സാൻട്രോവിച്ച്. ഷോളകോഫ് – ( സാഹിത്യത്തിനുള്ളനോബൽ സമ്മാനം ലഭിച്ച റഷ്യൻ സാഹിത്യകാരനായ മിഹായേൽ അലക്സാന്റ്റോവിച്ച് ഷോളഖോഫ് )
1999 – ഗെർട്രൂഡ് ബി ഏലിയൺ – ( എയ്ഡ്സ് പോലുളള മാരകരോഗങ്ങൾക്കായുളള ഔഷധങ്ങളെ സംബന്ധിച്ച പഠനത്തിനു 1988-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനത്തിന് അർഹയായ ശാസ്ത്രജ്ഞ ഗെർട്രൂഡ് ബി. എലിയൺ )
2013 – മോറിസ് ഹോൾ ടിൻ – ( ബ്ലൂസ്’ എന്ന അമേരിക്കൻ- ആഫ്രിക്കൻ നാടൻപാട്ട് രീതിയെ ജനകീയമാക്കിയ ഗായകനും ഗിറ്റാർ വിദഗ്ദ്ധനുമായിരുന്നു മാജിക് സ്ലിം എന്നറിയപ്പെടുന്ന മോറിസ് ഹോൾ ടിൻ )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ഇന്ന് മഹാശിവരാത്രി_
⭕ _അന്താരാഷ്ട്ര മാതൃഭാഷാദിനം (1999 നവംബർ 17-ന് യുനെസ്കോ പ്രഖ്യാപിച്ചു)_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴