➡ _*ചരിത്രസംഭവങ്ങൾ*_
“`1957 – ആദ്യ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് 6 ഘട്ടങ്ങൾ ആയാണ് നടന്നത്. അതിൽ ആദ്യ ഘട്ടം ഫെബ്രുവരി 28 ന് നടന്നു .
1854 – അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി രൂപീകൃതമായി.
1922 – യുണൈറ്റഡ് കിങ്ഡം സ്വതന്ത്ര ഈജിപ്തിനെ അംഗീകരിച്ചു.
1928 – സി.വി. രാമൻ, രാമൻ പ്രഭാവം പ്രസിദ്ധീകരിച്ചു.
1935 – വാലസ് കരോത്തേഴ്സ്, നൈലോൺ കണ്ടു പിടിച്ചു.
1972 – അമേരിക്കയും ചൈനയും ഷൻഗായ് കമ്മ്യൂണിക്കിൽ ഒപ്പു വച്ചു.
1974 – ഏഴു വർഷങ്ങൾക്കു ശേഷം, അമേരിക്കയും ഈജിപ്തും നയതന്ത്രബന്ധങ്ങൾ പുന:സ്ഥാപിച്ചു.
1975 – ലണ്ടനിലെ മൂർഗേറ്റ് സ്റ്റേഷനിലുണ്ടായ ഒരു ട്യൂബ് ട്രെയിൻ അപകടത്തിൽ 43 പേർ മരിച്ചു.
1991 – ഒന്നാം ഗൾഫ് യുദ്ധം അവസാനിച്ചു.
2002 – അഹമ്മദാബാദിലെ വർഗ്ഗീയലഹളയിൽ അമ്പത്തഞ്ചോളം പേർ മരിച്ചു.
2005 – ഇറാഖിലെ അൽ ഹിലയിലെ ഒരു പോലീസ് റിക്രൂട്ടിംഗ് സെന്ററിൽ ഒരു ചാവേർ ബോംബിംഗിൽ 127 പേർ കൊല്ലപ്പെട്ടു.“`
➡ _*ജനനം*_
“`1948 – ഇന്നസെന്റ് – ( ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ മുൻ പ്രതിനിധിയും, ചലച്ചിത്രനിർമ്മാതാവും, ഹാസ്യ നടനും, സ്വഭാവനടനും ആയ തെക്കേത്തല വറീത് ഇന്നസന്റ് എന്ന ഇന്നസന്റ് )
1982 – പത്മപ്രിയ – ( കാഴ്ച്ച എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ നിരവധി മലയാളം സിനിമകളിൽ നായികയായ നടി പത്മപ്രിയ )
1955 – ജയമാല – ( കന്നഡ. ചലച്ചിത്ര. നടിയും. കർണ്ണാടകയിൽ മന്ത്രിയും ആയിരുന്ന ജയമാല. ഇവരാണ് താൻ. ശബരിമല അയ്യപ്പ വിഗ്രഹത്തിൽ സ്പർശിച്ചിട്ടുണ്ട് എന്ന പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ചത് )
1979 – ശ്രീകാന്ത് – ( റോജാ ക്കൂട്ടം ഏപ്രിൽ മാതത്തിൽ , മനസ്സെല്ലാം, പാർത്ഥിപൻ കനവ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ നായകൻ ആയ നടൻ ശ്രീകാന്ത് )
1927 – കെ അനിരുദ്ധൻ – ( സി.പി.ഐ.(എം)ന്റെ പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്ന കെ. അനിരുദ്ധൻ )
1947 – ദ്വിഗ് വിജയ സിംഗ് – ( രണ്ടു തവണ മദ്ധ്യപ്രദേശിന്റെ മുഖ്യ മന്ത്രി ആയിരുന്ന കോൺഗ്രസ്സിന്റെ തല മുതിർന്ന നേതാവായ ദിഗ്വിജയ് സിംഗ് )
1969 – യു ശ്രീനിവാസ് – ( മാൻഡോലിനിൽ കർണാടക സംഗീതംവായിച്ച് ശ്രദ്ധേയനായ യു.ശ്രീനിവാസ് അഥവാ ഉപ്പലാപു ശ്രീനിവാസ് )
1930 – പി മീരാക്കുട്ടി – ( കോളേജ് അധ്യാപകൻ, ഗ്രന്ഥകാരൻ, നിരൂപകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ പി. മീരാക്കുട്ടി)
1944 – രവീന്ദ്ര ജയിൻ – ( സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ മൂന്ന് മലയാള ചിത്രങ്ങള്‍ക്കുള്‍പ്പടെ നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള സംഗീത സംവിധായകനും യേശുദാസിനെ ഹിന്ദി സിനിമാ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത രവീന്ദ്ര ജയിൻ )
1820 – ജോൺ ടെനിയേൽ – ( പഞ്ച് എന്ന ഹാസ്യമാസികക്കു വേണ്ടി രണ്ടായിരത്തിലേറെ കാർട്ടൂണുകളും നിരവധി കാരിക്കേച്ചറുകളും അനേകം രാഷ്ട്രീയ കാർട്ടൂണുകളും രചിച്ച കാർട്ടൂണിസ്റ്റും,ലൂയിസ് കരോളിന്റെ ആലീസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാന്റ, ഈസൊപ്സ് ഫേബിൾസ് , ലല്ലാറൂഖ് ,ത്രൂ ദ് ലുക്കിംഗ് ഗ്ളാസ്സ് ,തുടങ്ങി മുപ്പതോളം ഗ്രന്ഥങ്ങൾക്കു ചിത്രീകരണം നിർവഹിച്ച ഇല്ലസ്ട്രേറ്ററും ,ജലച്ചായ ചിത്രകാരനും ആയിരുന്ന ജോൺ ടെനിയേൽ )
1893 – കെ.ആർ. രാമനാഥൻ കൽപ്പാത്തിയിൽ ജനിച്ചു.“`
➡ _*മരണം*_
“`2002 – ഇഹ്‌സാൻ ജാഫ്‌റി – ( 2002 ലെ ഗുജറാത്ത് കലാപകാലത്ത് ആക്രമികാരികളാൽ അഗ്നിക്കിരയാക്കി സ്വന്തം വീട്ടിൽ കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് പാർലമെന്റംഗമാണ് ഇഹസാൻ ജാഫ്രി. ആറാം ലോക്‌സഭയിലായിരുന്നു ജാഫ്രി അംഗമായിരുന്നത്. ഗുജറാത്തിലെ തലമുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ഇഹ്സാൻ ജാഫ്രി അറിയപ്പെട്ട ട്രേഡ്‌യൂനിയൻ നേതാവുകൂടിയായിരുന്നു )
1970 – വടക്കുംകൂർ രാജ രാജ വർമ്മ രാജ – ( സംസ്കൃതത്തിലുണ്ടായിട്ടുള്ള പുരാണപ്രസിദ്ധങ്ങളായ കഥകളെ ഉപജീവിച്ച് ഭാഷയില്‍ മഹാകാവ്യങ്ങള്‍, ഖണ്ഡകാവ്യങ്ങള്‍, വ്യാഖ്യാനങ്ങള്‍, തുടങ്ങി അനേകം ഉത്തമഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ച് ഭാഷയെ പോഷിപ്പിച്ച പണ്ഡിതമണ്ഡലമണ്ഡിതനും, മഹാജ്ഞാനിയുമായിരുന്ന കവിതിലകന്‍ വടക്കൂംകൂര്‍ രാജരാജവര്‍മ്മ രാജ )
1936 – കമല നെഹ്‌റു – ( ജവഹർ ലാൽ നെഹ്‌റുവിന്റെ പത്നിയും. ഇന്ധിരാ ഗാന്ധിയുടെ അമ്മയുമായ കമലാ നെഹ്‌റു )
1993 – പ്രൊ : പി വി ഉലഹന്നാൻ മാപ്പിള – ( കേരള യൂണിവേഴ്‌സിറ്റിയിലെ ആദ്യ ത്തെ യു.ജി.സി. പ്രൊഫസറും, എസ്.ബി. കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായിരുന്ന യശഃശരീനായ പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിള )
1963 – ഡോ: രാജേന്ദ്ര പ്രസാദ് – ( റിപബ്ലിക് ഇൻഡ്യയുടെ പ്രഥമ രാഷ്ട്രപതിയും ,കോണ്ഗ്രസ് പ്രവർത്തകനും, അഭിഭാഷകനും സ്വാതന്ത്ര സമര സേനാനിയും, ഭരണഘടനാനിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ് അസ്സംബ്ലി)അധ്യക്ഷനും ഇൻഡ്യാ ഡിവൈഡഡ് എന്ന പുസ്തകത്തിന്റെ കര്‍ത്താവും ആയിരുന്ന . ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന . ഭാരതരത്ന ഡോക്ടർ രാജേന്ദ്രപ്രസാദ് )
1936 – ചാർളീസ് നിക്കോൾ – ( സാംക്രമിക രോഗങ്ങൾക്കുള്ള സിറവും വാക്സിനുകളും നിർമ്മിക്കുന്ന ഒരു പ്രധാന കേന്ദ്രമായി ടൂണിസ് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി വികസിപ്പിക്കുകയും പേനുകളാണ് ടൈഫസ് രോഗ സംക്രമണകാരകങ്ങൾ എന്ന കണ്ടെത്തിയതിനു നോബൽ സമ്മാനം ലഭിച്ച ഫ്രഞ്ച് ബാക്ടീരിയ വിജ്ഞാനിയായ ചാർലീസ് നിക്കോൾ )
1940 – അർനോൾഡ് ഡോൾമെച്ച് – ( പുരാതന സംഗീത കലയ്ക്കും പുരാതന വാദ്യോപകരണങ്ങൾക്കും പ്രചുരപ്രചാരം നൽകിയ വിദഗ്ദ്ധനായ സംഗീതജ്ഞൻ എന്ന പ്രശസ്തി നേടിയ ഇംഗ്ലീഷ് സംഗീത ശാസ്ത്രകാരനായിരുന്ന അർണോൾഡ് ഡോൾമെച്ച് )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _ഭാരതീയ ശാസ്ത്ര ദിനം – സി. വി. രാമൻ രാമൻ എഫക്റ്റ് കണ്ടു പിടിച്ചു_
⭕ _ഇൻഡ്യ : ദേശീയ ശാസ്ത്ര ദിനം_
⭕ _അറബ് രാജ്യങ്ങൾ: അദ്ധ്യാപക ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴