ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഉന്നമനത്തിനുവേണ്ടി പ്രത്യേകിച്ച് അഭയാർത്ഥികൾക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിചുവരുന്ന മനുഷ്യാവകാശ പ്രവർത്തകൻ
ഉബൈസ് സൈനുലാബ്ദീന് മൂന്ന് ദശാബ്ദങ്ങളായുള്ള അഭയാർത്ഥി-ഐ.ടി.പി പുനരധിവാസ പ്രവർത്തനങ്ങളോടുള്ള ബഹുമാനസൂചകമായി ഇന്റർനാഷണൽ പീസ് യൂണിവേഴ്സിറ്റി,സ്റ്റുറ്റ്ഗാർട്ട്,ജർമ്മനി ‘പീസ്’ക്യാറ്റഗറിയിൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു.2020 ജനുവരി 11ന് ഊട്ടിയിലെ ജെം പാർക്ക് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലാണ് ഡോക്ടറേറ് നൽകി ആദരിച്ചത്.
ഉബൈസ് ഇതേ ബഹുമതിക്ക് കഴിഞ്ഞ വർഷം ആഗസ്റ്റിലും അർഹത നേടിയിരുന്നു.എന്നാൽ കേരളത്തിലെ പ്രളയാനന്തര രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതനായായിരുന്ന അദ്ദേഹം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.ആയതിനാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിച്ചു കൊണ്ടും അഭയാർത്ഥി പുനരധിവാസ,മനുഷ്യാവകാശ രംഗത്തെ അദ്ദേഹത്തിന്റെ പ്രത്യേക സംഭാവനകളെ കണക്കിലെടുത്തുകൊണ്ടും ഇന്റർനാഷണൽ പീസ് യൂണിവേഴ്സിറ്റി ഈ വർഷം ജനുവരി 11ന് ഈ ബഹുമതി വീണ്ടും നൽകാൻ തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ഒരു പാരമ്പരാകൃത തുകൽ വ്യാപാര കുടുംബത്തിൽ ജനിച്ചുവളർന്ന ഉബൈസ് സൈനുലാബ്ദീൻ വളെരെ ചെറുപ്പകാലത്ത് തന്നെ മനുഷ്യാവകാശപ്രവർത്തന രംഗത്തേക്ക് കടന്ന്നുവരികയായിരുന്നു.തന്റെ മൂന്നു പതിറ്റാണ്ടിലേറെയായുള്ള മനുഷ്യാവകാശ പ്രവർത്തനജീവിതത്തിനിടയിൽ തമിഴ് ശ്രീലങ്കൻ അഭയാർഥികളിൽ തുടങ്ങി പാകിസ്ഥാനി ഹിന്ദു അഭയാർഥികൾ,കാശ്മീരി പണ്ഡിറ്റുകൾ എന്നിങ്ങനെ രാജ്യത്തിനകത്തും പുറത്തുമായി പല കാരണങ്ങളാൽ കുടിയൊഴിപ്പിക്കപെട്ടവർക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി ജനവിഭാഗമായ റോഹിൻഗ്യൻ അഭയാർത്ഥി കമ്മ്യൂണിറ്റിയെ കേന്ദ്രീകരിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
അഭയാർത്ഥി പുനരധിവാസം, ഇന്ത്യയിൽ അഭയാർഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുക,നിയമപരമായ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി 2013ൽ അദ്ദേഹം ഉബൈസ് സൈനുലാബ്ദീൻ പീസ് ഫൌണ്ടേഷൻ എന്ന സംഘടനക്ക് രൂപം നൽകി.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉബൈസ് സൈനുലാബ്ദീൻ പീസ് ഫൌണ്ടേഷൻ കേന്ദ്രീകരിച്ച് വിത്യസ്തങ്ങളായ പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
അഭയാർത്ഥികളായ കുട്ടികൾക്ക് പ്രാഥമികമമായ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ‘School of Humanity’,കച്ചവടം,തൊഴിൽ സാധ്യതകൾ, തുടങ്ങിയ ഉപജീവന മാർഗങ്ങൾ തുറന്നുകൊടുത്തുകൊടുക്കുന്നതിലൂടെ അഭയാർത്ഥികളിൽ സ്വയംപര്യാപ്തത വളർത്തിക്കൊണ്ട്വരിക എന്ന ലക്ഷ്യത്തോടെ ‘Dignify project’. വടക്കേ ഇന്ത്യയിലേയും മറ്റ് ഭാഗങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തുവാനായി ‘Drops of Hope’എന്ന പ്രൊജക്റ്റ്, സ്വന്തമായി ഒരു ഐഡന്റിറ്റിയോ ഒരു ഭരണകൂടത്തിന്റെ സംരക്ഷണമോ പൗരത്വമോ ഇല്ലാത്ത അഭയാർത്ഥി സമൂഹത്തിന് ഇന്ത്യയുടെ നിയമ വ്യവസ്ഥകളെ കുറിച്ചുള്ള അവബോധവും നിയമപരമായ സംരക്ഷണവും നൽകുന്നതിനാവിശ്യമായ ‘legal aid’, മനുഷ്യത്വവും മാനവിക മൂല്യങ്ങളും മുറുകെപിടിക്കുന്ന പുതിയൊരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘Be a Humanitarian’ എന്ന ഇന്റേൺഷിപ് പ്രോഗ്രാം തുടങ്ങിയവയാണ് USPF ന് കീഴിൽ കേന്ദ്രീകരിച്ചിട്ടുള്ള പ്രധാനപ്പെട്ട പദ്ധതികൾ.
നിലവിൽ രാജ്യത്തെ രാഷ്ട്രീയ,സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരും വിദ്യാർത്ഥികളും അടങ്ങുന്ന ഹ്യുമാനിറ്റേറിയൻ ഫാമിലി അദ്ദേഹത്തിന് കീഴിൽ uspf ന്റെ ഭാഗമായി വളർന്നു വരുന്നുണ്ട്.