തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ വെച്ച് അജി ചന്ദ്രശേഖർ സംവിധാനം ചെയ്ത “സമത്വം” എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു

തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ വെച്ച് അജി ചന്ദ്രശേഖർ സംവിധാനം ചെയ്ത “സമത്വം” എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു .സമത്വം ഹ്രസ്വ സിനിമയുടെ തിരക്കഥാകൃത്ത്ലൈലാബീവി മങ്കൊമ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏ.കെ .നൗഷാദ് സ്വാഗതം ആശംസിച്ചു.പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഡോ.ഉബൈസ് ഉത്ഘാടന പ്രസംഗം നടത്തി. അജയ് തുണ്ടത്തിൽ ,ജി .കെ.ഹരീഷ് മണി. പട്ടം ശശിധരൻ നായർ ,ചന്ദ്ര ബോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗോപീചന്ദ് നന്ദി പ്രകാശിപ്പിച്ചു.സംവിധായകൻ അജി ചന്ദ്രശേഖർ നടീനടൻമാരെയും സാങ്കേതിക വിദഗ്ധരെയും സദസ്സിന് പരിചയപ്പെടുത്തി.മത, വിഭാഗീയതകൾക്കപ്പുറത്തെ മനുഷ്യ ബന്ധങ്ങളെ വരച്ചു കാട്ടുന്ന സമത്വം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി.

Comments (0)
Add Comment