തെരുവുനായ്‌ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുസംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി മാര്‍ച്ച്‌ അവസാനവാരം അന്തിമവാദം കേള്‍ക്കും

ഓരോ സംസ്ഥാനത്തിന്റെയും കേസുകള്‍ പ്രത്യേകം പരിഗണിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍, എവിടെയാണ് തെരുവുനായ്‌ക്കള്‍ ഇല്ലാത്തതെന്ന്‌ കോടതി ചോദിച്ചു.അപകടകാരികളായ തെരുവുനായ്‌ക്കളെ ഇല്ലാതാക്കാമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹര്‍ജികളാണ് ജസ്റ്റിസ് എം. ശാന്തനഗൗഡര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. തെരുവുനായ്‌ക്കളെ കൊല്ലുന്നതിനെതിരേ മൃഗസംരക്ഷണബോര്‍ഡ് ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.അപകടകാരികളായ തെരുവുനായ്‌ക്കളെ ഇല്ലാതാക്കാമെന്ന് ഒട്ടേറെ ഉത്തരവുകളുണ്ടെന്ന് കോട്ടയത്ത് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോളിയുടെ ഭര്‍ത്താവ് ജോസ് സെബാസ്റ്റ്യനുവേണ്ടി അഡ്വ. വി.കെ. ബിജു ചൂണ്ടിക്കാട്ടി. തെരുവുനായ്‌ക്കളെ ഇല്ലാതാക്കണമെന്ന് 2006-ല്‍ കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

Comments (0)
Add Comment