പള്ളിതെരുവിൽ താമസം തെങ്ങു കയറ്റകാരനായി അറിയപ്പെട്ടിരുന്ന ശിവാനന്ദൻ (ശിവനന്ദേട്ടൻ) (ചെണ്ട)79 മരണപ്പെട്ടു…

പള്ളിതെരുവിൽ കഴിഞ്ഞ 50 വർഷത്തോളമായി താമസിക്കുന്ന ഇദ്ദേഹത്തിന് ഒരു മകനാണ് ഉള്ളത്. *സുരേഷ് കുമാർ (40)* പരേതയായ *ശാന്തയാണ് ശിവാനന്തന്റെ ഭാര്യ.*
പള്ളിതെരുവിൽ നിന്നും ഇദ്ദേഹത്തിന്റെ ബന്ധുക്കൾ എല്ലാവരും ഓരോ കാരണം കൊണ്ട് പള്ളിതെരുവ് വിട്ട് മാറി പോയി എങ്കിലും *മുസ്‌ലിംകൾക്കിടയിൽ തന്നെ താമസിക്കാൻ ആണ് അദ്ദേഹത്തിന് ആഗ്രഹം. ഭാര്യക്കും, മകൻ സുരേഷിനും, മരുമകൾ ആതിരക്കും, ചെറുമകൻ അമൽ അമ്പാടി(10)ക്കും, ചെറുമകൾ വൈഗദേവു(6)വിനും മറുത്ത് ഒരു ആഗ്രഹവും ഇല്ല.* മതത്തിന്റെ പേരിൽ അവരെ ആരും മാറ്റിയിട്ടുമില്ല. *റമളാനിൽ നോമ്പ് കഞ്ഞി വിതരണം ചെയ്യാൻ, നോമ്പ് തുറക്കുന്നവരെ സഹായിക്കാൻ , ഉള്ഹിയ മാംസം വിതരണം ചെയ്യാൻ മുൻപന്തിയിൽ ചെറുമകൻ അമ്പാടി കൂടെ ഉണ്ടാകും. എല്ലാ പിന്തുണയും ശിവാനന്തേട്ടനും , സുരേഷും നൽകി പോന്നു.*
രാവിലെ പള്ളിതെരുവ് പള്ളിയിലെ ബാങ്ക് കേട്ടാണ് ശിവാനന്ദേട്ടൻ തേങ്ങ വെട്ടാൻ പോകാറുള്ളത്. ഒരു ദിവസം ബാങ്ക് കേട്ടില്ലെങ്കിൽ, താമസിച്ചാൽ അദ്ദേഹമത് ചോദിച്ചറിയും.. പള്ളിയുടെ തൊട്ടടുത്താണ് അദ്ദേഹം താമസിക്കുന്നത്. *ഖുർആൻ മലയാളം വായിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ* ഈ ലേഖകൻ തന്നെ അദ്ദേഹത്തിന് കൈമാറിയിരുന്നു. *തൊട്ടടുത്ത് താമസിക്കുന്ന രാജനും ഒന്ന് കൊടുക്കോ* എന്ന് പറഞ്ഞതനുസരിച്ചു അദ്ദേഹത്തിനും ഞാൻ നിച്ചിന്റെ ഖുർആൻ കൈമാറിയിരുന്നു.
വയസായ സമയത്തും *സ്വന്തം അധ്വാനിച്ചു ജീവിക്കാൻ ആണ് അദ്ദേഹം ആഗ്രഹിച്ചത്. അങ്ങനെ തന്നെ അദ്ദേഹം ജീവിച്ചു പോന്നു…*
രണ്ട് ദിവസം മുമ്പാണ് പെട്ടന്ന് അസ്വസ്ഥത തോന്നും ജനറൽ ഹോസ്പിറ്റലിലേക്കും, തുടർന്ന് മെഡിക്കൽ കോളേജിലേക്കും അവിടെ വച്ച് ഇന്ന് രാവിലെ (08/02/2020) ശിവനന്ദേട്ടൻ ഈ ലോകത്തോട് വിട പറയുകയും ചെയ്തു.
പൗരത്വ വിവേചനബില്ല്നെതിരെ ശക്തമായ ഭാഷയിൽ ഇന്ന് ഹൈന്ദവ സഹോദരങ്ങൾ പ്രതിഷേധിക്കുമ്പോൾ ഈ വയസന്റെ ശബ്ദവും കൂടെ അലയൊലിക്കുമായിരുന്നു.
ശിവാനന്ദേട്ടന്റെ പിന്തുടർച്ചയായി സുരേഷും, അമ്പാടിയും, വൈഗയും ഇനിയും ഉണ്ടാകും….
അബ്ദു റഹ്മാൻ പള്ളിതെരുവ് ദി പീപ്പിൾ ന്യൂസ്

Comments (0)
Add Comment