🔅 _*പെരുമാറ്റത്തിലെ പ്രതാപത്തെക്കാൾ മനസിന്റെ മാന്യതയാണ് മാറ്റുരച്ചു നോക്കേണ്ടത് .ആളുകൾ കാണുമ്പോഴുള്ള പക്വതയും പരിശുദ്ധിയും ആരും കാണാത്തപ്പോൾ ഉണ്ടാകണമെന്നില്ല*_
🔅 _*എഴുതപ്പെട്ട നിയമങ്ങൾക്ക് അടിവരയിട്ടു കൊണ്ട് എപ്പോഴും ജീവിക്കാൻ ആവില്ല ; ജീവിതവും കാർക്കശ്യവും തമ്മിൽ നിയമത്തിന് മുന്നിൽ മൽസരിക്കുമ്പോൾ ജീവിതത്തിന് വേണം മുൻഗണന ലഭിക്കാൻ : പ്രായോഗികതക്ക് ഒരു പ്രസക്തിയും ഇല്ലാത്ത നിഷ്ഠകൾ കൊണ്ട് ആർക്ക് എന്ത് പ്രയോജനം ?*_
🔅 _*എല്ലാവരും കാൺകെ ആരെയും പേടിക്കാതെ എന്തും ചെയ്യാൻ ധൈര്യമുള്ളവർ നാട്ടിലെ നിയമങ്ങൾക്ക് അനുസരിച്ച് മാത്രമല്ല മനസ്സാക്ഷിയുടെ സ്വരത്തിന് അനുസരിച്ച് കൂടിയാണ് പ്രവർത്തിക്കുന്നത്*_
🔅 _*ക്യാമറാ നിരീക്ഷണത്തിൽ ആണെങ്കിൽ മാത്രം എല്ലാം ഭംഗിയായി ചെയ്യുന്നവരുണ്ട് , എന്ത് ചെയ്യുന്നു എന്നതിനെക്കാൾ എന്ത് ഉദ്ദേശ്യത്തോടെ ചെയ്യുന്നു എന്നതിലാണ് പ്രവർത്തിയുടെ വിശുദ്ധിയും അശുദ്ധിയും നില കൊള്ളുന്നത്*_
🔅 _*എല്ലാം തുറന്ന മനസ്സോടെ ചെയ്യുന്നവരെ വിശ്വസിക്കാം .ആശ്രയിക്കാം . ആളുകളുടെ പ്രശംസാപത്രത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് സ്വന്തമായ തീരുമാനങ്ങാളൊ ഇടപെടലുകളൊ ഉണ്ടാകില്ല .*_
🔅 _*അവശ്യ ഘട്ടങ്ങളിലെ മനോധൈര്യത്തിനും മനസ്സന്നിധ്യത്തിനും പകരം നിൽക്കാൻ ഒരു നിയമത്തിനും ആകില്ല.*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅