മനുഷ്യാവകാശ പ്രവർത്തകനായ ഡോക്ടർ ഉബൈസ് സംസാരിക്കുന്നു ലോകമാകമാനം നടക്കുന്ന മനുഷ്യവകാശധ്വംസനങ്ങളാണ് വിഷയം

ഫെബ്രുവരി 22 സായാഹ്നം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ താഴത്തെ ഹാൾ നിറഞ്ഞ സദസ്സ് യുനെസ്‌കോ പുരസ്‌കാരം നൽകി ആദരിച്ച മനുഷ്യാവകാശ പ്രവർത്തകനായ ഡോക്ടർ ഉബൈസ് സംസാരിക്കുന്നു ലോകമാകമാനം നടക്കുന്ന മനുഷ്യവകാശധ്വംസനങ്ങളാണ് വിഷയം മനുഷ്യത്വം വറ്റാത്തവർ കേട്ടുനിന്നുപോകുന്ന കാര്യമായതിനാൽ അകത്തു കയറി അപ്പോഴാണ് അറിയുന്നത് അവിടെ നടക്കുന്ന പരിപാടി സമത്വം എന്ന ചെറു സിനിമയുടെ പ്രദർശനോൽഘാടനമാണെന്ന്‌ .പതിനഞ്ച് മിനിറ്റിനുള്ളിൽ പ്രസംഗങ്ങളവസാനിച്ചു .ചിത്രം തുടങ്ങി മിനുറ്റുകൾക്കുള്ളിൽ അവസാനിച്ചു .ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ നിലയ്ക്കാത്ത കൈയടി അതിൽ എന്റെ കൈകളും ഉണ്ടായിരുന്നു .മൂന്ന് ദിവസം നടക്കുന്ന സംഭവങ്ങൾ ഒരല്പംപോലും ബോറാക്കാതെ നമുക്ക് നൽകിയതിൽ സംവിധായകൻ അജി ചന്ദ്രശേഖറിനും ക്യാമറാമാൻ ശിവനും അഭിമാനിക്കാം
ആരെയും തുറന്നെതിർക്കാതെ പറയേണ്ടതൊക്കെ പറഞ്ഞും എല്ലാത്തിലും വലുത് മനുഷ്യത്വം ആണെന്ന് അടിവരയിടുന്ന തിരക്കഥ തയ്യാറാക്കിയ ലൈലാബീവി
.അഭിനേതാക്കളെല്ലാം അഭിനയിക്കാതെ ജീവിച്ചു എന്ന് പറയാം . പ്രധാന കഥാപാത്രമായ കഞ്ഞി പാത്തുവിനെ പകർന്നാടിയ നടി ശ്യാമളയ്ക്ക് പുരസ്‌കാരങ്ങൾ തേടിയെത്തും എന്നുറപ്പാണ് . ഒപ്പം മാറാൻ പ്രാപ്തമായ മനസുമായി പോയ രാജീവനെ അവതരിപ്പിച്ച ഗോപി കൃഷ്ണനും പുരോഗമനകാംക്ഷിയായ സ്വാമിയേ അവതരിപ്പിച്ച പ്രദീപ് രാജും കസറിയിട്ടുണ്ട് ഗോപി ചന്ദ് , എം .ജി സുനിൽ , ടി .അനി പ്രദീപ് വാസുദേവ് അനിൽ വെന്നിയോട് , എ .കെ നൗഷാദ് , രമ്യ ശ്രീജിത്ത് തുടങ്ങി ഒന്ന്‌ മുഖം കാണിച്ചു പോയവരെ പോലും ഓർത്തിരിക്കും പ്രേക്ഷകർ .പശ്ചാത്തല സംഗീതം ജി .കെ ഹരീഷ് മണി , പരസ്യകല ഷിനു അനന്തൻ , കലാസംവിധാനം രവി മോഹനൻ എഡിറ്റിംഗ് അഭി മംഗലത് , സഹസംവിധാനം എ. കെ നൗഷാദ് എന്നീവരാണ് അണിയറയിലിരുന്ന് ഈ ചെറു സിനിമയെ ജീവസുറ്റതാക്കിയിട്ടുണ്ട് .

Comments (0)
Add Comment