10-02-2020 അബ്ദുൽറഹ്മാൻ അൽ സുദൈസ് – ജന്മദിനം

 

മസ്ജിദുൽ ഹറാമിലെ ഇമാമാണ് അബ്ദുൽറഹ്മാൻ അൽ സുദൈസ്. തന്റെ ഖുർആൻ പാരായണ നൈപുണ്യം കൊണ്ട് ഇസ്‌ലാം മതവിശ്വാസികൾക്കിടയിൽ ഏറെ ശ്രദ്ധേയനാണ് അദ്ദേഹം. 1960 ഫെബ്രുവരി 10ന് സൗദി അറേബ്യയിലെ റിയാദിൽ ജനിച്ച സുദൈസ് തന്റെ 12-ാം വയസ്സിൽ ഖുർആൻ ഹൃദിസ്ഥമാക്കി. നജ്ദിൽ വളർന്ന അദ്ദേഹം പ്രാഥമിക പഠനം പൂർത്തിയാക്കിയത് റിയാദിലെ അല്മുസന്നാ ബിൻ ഹാരിസ് എലമെന്ററി സ്കൂളില് നിന്നായിരുന്നു. 1979-ൽ റിയാദ് സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടില് നിന്നു ഉയർന്ന മാർക്കോടെ ബിരുദം നേടുകയും പിന്നീട് 1983-ൽ റിയാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇസ്ലാമികനിയമത്തിൽ (ശരീഅ) ബിരുദവും 1987-ൽ കിംഗ് സഊദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി.

Comments (0)
Add Comment