ഇന്നത്തെ പ്രത്യേകതകൾ 02-03-2020

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1799 – അമേരിക്കൻ കോൺഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.

1807 – അമേരിക്കൻ കോൺഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.

1855 – അലക്സാണ്ടർ രണ്ടാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നു.

1888 – കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു.

1946 – ഹൊ ചി മിൻ ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു.

1953 – അക്കാദമി അവാർഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സം‌പ്രേഷണം ചെയ്യുന്നു.

1992 – ഉസ്ബെക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.

1992 – മൊൾഡോവ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.

1995 – യാഹൂ! പ്രവർത്തനമാരംഭിച്ചു.“`

➡ _*ജനനം*_

“`1931 – മിഖായേൽ ഗോർബച്ചേവ്‌ – ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ ജനറൽ സെക്രട്ടറിയും സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റുമായിരുന്ന മിഖായേൽ സെർഗേവിച്ച് ഗോർബച്ചേവ്‌ )

1973 – വിദ്യ മാൽവടെ – ( ബോളിവുഡ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന വിദ്യ മാൽവടെ )

1939 – ധ്യാൻ സിംഗ്‌ – ( കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പാർച്ചമേൻ ദി ലോ’ എന്ന കാവ്യ സമാഹാരം അടക്കം ധാരാളം കവിതകൾ എഴുതിയ ദോഗ്രി ഭാഷകവി ധ്യാൻ സിംഗ്‌ )

1917 – ലാറി ബേക്കർ – ( “ചെലവു കുറഞ്ഞ വീട്‌“ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയും കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്ത ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഇന്ഗ്ലീഷുകാരനും കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാക്കുകയും ചെയ്ത ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ )

1968 – ഡാനിയൽ ക്രൈഗ്‌ – ( ജയിംസ്‌ ബോണ്ട്‌ ചലച്ചിത്ര പരമ്പരയിലെ ജയിംസ്‌ ബോണ്ടിനെ അവതരിപ്പിക്കുന്ന ബ്രിട്ടീഷ്‌ നടൻ ഡാനിയൽ ക്രൈഗ്‌ )

1920 – വി ആനന്ദക്കുട്ടൻ നായർ – ( പത്രപ്രവർത്തകനും, സെക്രട്ടേറിയറ്റിൽ ഒദ്യോഗിക ഭാഷാ വകുപ്പിൽ മലയാളം എക്സ്പർട്ടും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്റും ആയിരുന്ന ഗാനരചയിതാവും സാഹിത്യകാരനും ആയിരുന്ന വി. ആനന്ദക്കുട്ടൻ നായർ )

1926 – പി കെ വാസുദേവൻ നായർ – ( ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയും ആയിരുന്ന പി.കെ.വി. എന്ന പി. കെ. വാസുദേവൻ നായർ അഥവാ പടയാട്ട് കേശവൻപിള്ള വാസുദേവൻ നായർ )

1935 – കുന്നക്കുടി വൈദ്യനാഥൻ – ( ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ വയലിൻ കച്ചേരി നടത്തുകയും . ആയിരക്കണക്കിന്‌ ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത പ്രശസ്‌തനായ വയലിൻ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥൻ )

1921 – ഡോ അബ്ദുൽ കരീം അൽ ഖത്വീബ്‌ – ( മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു ഡോ. അബ്ദുൽ കരീം അൽഖത്വീബ്‌ )

1963 – വിദ്യാസാഗർ – ( ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതസം‌വിധായകനാണ്‌ വിദ്യാസാഗർ. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിലൂടെയാണ്‌ മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. 2005-ൽ മികച്ച സംഗീതസം‌വിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട് )

1922 – കെ സി എസ്‌. മണി – ( ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ കേരള സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണി )“`

➡ _*മരണം*_

“`1954 – പി ശങ്കരൻ നമ്പ്യാർ – ( അധ്യാപകൻ, കവി, വിമർശകൻ, പ്രാസംഗികൻ എന്നീ നിലകളിലും, മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ തമിഴ്-മലയാള പൊതുപൂർവ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുകായും, സമസ്ത കേരള സാഹിത്യപരിഷത്തിന്റെയും കേരളവര്‍മ്മ കോളേജ്ഇന്റെയും സ്ഥാപകന്മാരില്‍ഒരാളും ആയിരുന്ന പി. ശങ്കരൻ നമ്പ്യാർ )

2013 – വി ബി ചെറിയാൻ – ( സി.പി.ഐ. എം മുൻ സംസ്ഥാന കമ്മറ്റിയംഗവും സി.ഐ.ടി.യുനേതാവും പിന്നീട് സി.പി.ഐ എമ്മിലെ വിഭാഗീയതയുടെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സേവ് സി.പി.എം. ഫോറത്തിന്നേതൃത്വം നൽകി എന്ന കുറ്റമാരോപിച്ച് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വാളംപറമ്പിൽ ബഹനാൻ ചെറിയാൻ എന്ന വി.ബി. ചെറിയാൻ )

1949 – സരോജിനി നായിഡു – ( ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും,കവയിത്രിയും ,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ വനിതയും, ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും ,ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെട്ടിരുന്ന സരോജനി ഛട്ടോപധ്യായ എന്ന സരോജിനി നായിഡു )

1930 – ഡി എച്ച്‌ ലോറൻസ്‌ – ( ലേഡി ചാറ്റര്‍ലിസ് ലവര്‍ , സണ്‍സ് ആന്റ് ലവര്‍സ് അടക്കം നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ,യാത്രാ പുസ്തകങ്ങൾ, വിവർത്തനങ്ങൾ,സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നീ മേഖലകളില്‍ വ്യാപരിച്ച ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളായ ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്. എന്ന ഡി.എച്ച്. ലോറൻസ്‌ )

1230 റജബ്‌ 6 – ഖ്വാജ മൊഈജുദ്ദീൻ ചിശ്തി – ( അജ്മീരിലെ ക്വാജ മൊീനുദ്ദീൻ ചിശ്തി )

1939 – ഹോവാർഡ്‌ കാർട്ടർ – ( ലോകപ്രശസ്തനായ ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റാണ് ഹോവാർഡ് കാർട്ടർ. ഇദ്ദേഹമാണ് 1922 നവംബർ 4-ന് ഒരുവിധ മാറ്റവും സംഭവിക്കാത്ത, ഈജിപ്തിലെ 18-ആം രാജവംശത്തിലെ ഫറോവ ആയിരുന്ന തൂത്തൻഖാമാന്റെ കല്ലറ കണ്ടെത്തിയത്. പിന്നീട് ഈ കല്ലറ പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു. )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ശ്രീലങ്ക: വായുസേന ദിനം_

⭕ _ലിബിയ: ജമാഹിരിയ ദിനം_

⭕ _ബർമ്മ: കർഷക ദിനം_

⭕ _ടെക്സാസ്: സ്വാതന്ത്ര്യ ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment