ഇന്നത്തെ പ്രത്യേകതകൾ 08-03-2020

 

➡ ചരിത്രസംഭവങ്ങൾ

“`1618 – ജോഹന്നാസ് കെപ്ലർ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.

1817 – ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.

1844 – സ്വീഡന്റേയും നോർവേയുടേയും രാജാവായി ഓസ്കാർ ഒന്നാമൻ സ്ഥാനാരോഹണം ചെയ്തു.

1911 – അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു.

1917 – റഷ്യയിൽ ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.

1942 – രണ്ടാം ലോകമഹായുദ്ധം: ജാവയിൽ വച്ച് ഡച്ചുകാർ ജപ്പാനോട് കീഴടങ്ങി.

1942 – രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ ബർമ്മയിലെ റംഗൂൺ പിടിച്ചടക്കി.

1950 – സോവിയറ്റ് യൂണിയൻ അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു.

1952 – ആന്റണി പിനായ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.

1957 – ഈജിപ്ത് സൂയസ് കനാൽ വീണ്ടും തുറന്നു.

1979 – കോംപാക്റ്റ് ഡിസ്കിന്റെ ആദ്യ രൂപം ഫിലിപ്സ് കമ്പനി പുറത്തിറക്കി.

200 – ഇറാക്കിലെ പുതിയ ഭരണഘടനയിൽ ഭരണസമിതി ഒപ്പുവച്ചു

2014 – 239 പേരുമായി കൊലാലമ്പൂരിൽ നിന്ന് ബെയ്‌ജിംഗിലേക്ക്‌ പറന്ന മലേഷ്യൻ എയർ ലൈൻസ്‌ 370 അപ്രത്യക്ഷമായി.“`

➡ _*ജന്മദിനങ്ങൾ*_

“`1921 – എം എസ്‌ ബാബുരാജ്‌ – ( താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാര തീരം, വാസന്തപഞ്ചമി നാളിൽ(ഭാർഗ്ഗവീനിലയം),സൂര്യകാന്തീ (കാട്ടുതുളസി),ഒരു കൊച്ചു സ്വപനത്തിൻ (അന്വേഷിച്ചു കണ്ടെത്തിയില്ല),മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകൾ),തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ (മൂടുപടം),ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ (പാലാട്ടുകോമൻ),കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ),അകലെ അകലെ നീലാകാശം (മിടുമിടുക്കി), പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ) തുടങ്ങിയ പാടുകള്‍ നമുക്ക് സമ്മാനിക്കുകയും ,ഗസലുകളുടേയുംഹിന്ദുസ്ഥാനി സംഗീതത്തിന്റെയുംശ്രുതിമാധുരി മലയാള ചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങുകയും ചെയ്ത കോഴിക്കോടുകാരനായ സംഗീത സംവിധായകന്‍ എം. എസ്‌. ബാബുരാജ്‌ . എന്ന്‍ മുഹമ്മദ് സബീർ ബാബുരാജ്‌ )

1989 – ഹർമൻ പ്രീത്‌ കൗർ – ( ഇന്ത്യൻ വനിത ക്രിക്കറ്റ്‌ താരം. നിലവിലെ ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ . ട്വന്റി 20 യിൽ ആദ്യമായി സെഞ്ച്വറി നേടിയ ആദ്യമായി 100 ട്വന്റി 20 മൽസരങ്ങൾ കളിച്ച ഹർമൻ പ്രീത്‌ കൗർ )

1955 – ജിമ്മി ജോർജ്‌ – ( ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരമായിരുന്ന ജിമ്മി ജോർജ്‌ )

1508 – ഹുമയൂൺ – ( ബാബറിന്റെ മൂത്തപുത്രനും ദില്ലി കീഴടക്കി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ബാബറിനോടൊപ്പം യുദ്ധത്തിൽ പങ്കെടുക്കുകയും മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയാകുകയും ചെയ്ത ഹുമായൂൺ )

1874 – നിക്കോളായ്‌ അലക്സാൺട്രോവിച്ച്‌ ബെർദ്ദ്യായേവ്‌ – ( ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ക്രിസ്തീയചിന്തകന്മാരിൽ ഒരാളും സ്വാതന്ത്ര്യം സർഗ്ഗക്ഷമത, യുഗാന്തപ്രതീക്ഷ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച രചനകളുടെ പേരിൽ അനുസ്മരിക്കപ്പെടുന്ന്‍ ആളും , “ക്രിസ്തീയഅസ്തിത്വവാദി”, “യുഗാന്തപ്രതീക്ഷയുടെ ദാർശനികൻ” എന്നൊക്കെ അറിയപ്പെടുന്ന റഷ്യൻ മത-സാമൂഹ്യ ചിന്തകനായിരുന്ന നിക്കോളായ് അലക്സാഡ്രോവിച്ച് ബെർദ്യായേവ്‌ )

1953 – വസുന്ധര രാജ സിന്ധ്യ – ( ഗ്വാളിയാർഭരിച്ചിരുന്ന അവസാനത്തെ രാജാവായ ജീവാജി റാവു സിന്ധ്യയയുടെ പുത്രിയും ബിജെപി നേതാവും, രാജസ്ഥാനിലെ ഝാലവാർ ലോക്സഭാ മണ്ഡലത്തിൽ നിന്നു 1989 മുതൽ 2013 വരെ തുടർച്ചയായി നാലു തവണ വിജയിച്ച് ലോക്‌സഭയിൽ എത്തുകയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ആയിരുന്ന വസുന്ധര രാജ സിന്ധ്യ )

1949 – പി ടി എ റഹീം – ( നാഷണൽ സെക്യുലർ കോൺഫറൻസ് എന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ടും പതിമൂന്നാം കേരള നിയമസഭയിൽ കുന്നമംഗലം നിയോജകമണ്ഡലത്തെപ്രതിനിധീകരിച്ച എം.എൽ.എയുമായ പി.ടി.എ. റഹീം )

1974 – ഉപേന്ദ്ര ലിമ – ( മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവ് ഉപേന്ദ്ര ലിമ )

1930 – ദാമോദർ കാളാശേരി – ( നാലാം കേരളനിയമസഭയിലെ അംഗവും അഞ്ചാം കേരള നിയമസഭയിൽ, പി. കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ ഹരിജനക്ഷേമവകുപ്പു മന്ത്രിയുമായിരുന്ന ദാമോദരൻ കാളാശ്ശേരി )

1964 – സന്തോഷ്‌ ശിവൻ – ( ഇന്ത്യയിൽ തന്നെ മികച്ച ഛായാഗ്രാഹകരിൽ ഒരാളും ഉറുമി അടക്കം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത മലയാളിയായ സന്തോഷ്‌ ശിവൻ. )

1974 – ഫർദീൻ ഖാൻ – ( ഹിന്ദി ചലചിത്ര നടൻ ഫിറോസ് ഖാന്റെ മകനും .നടനുമായ ഫർദീൻ ഖാൻ )

1935 – ആർ ബാലകൃഷ്ണ പിള്ള – ( കേരളത്തിലെ മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ ആർ. ബാലകൃഷ്ണപിള്ള )

1984 – റോസ്‌ ടെയ്‌ലർ – ( ന്യൂസിലാൻറ് ക്രിക്കറ്റ് ടീമിലെ ഒരു അംഗവും മുൻ നായകനുമായ റോസ് ടെയ്ലർ )“`

➡ _*ചരമവാർഷികങ്ങൾ*_

“`1995 ശൂരനാട്‌ കുഞ്ഞൻ പിള്ള –
( ടെക്സ്റ്റ് ബുക്ക് കമ്മറ്റിയുടെ സെക്രട്ടറി, ട്രാവൻ‌കൂർ സ്റ്റേറ്റ് മാന്വൽ അസിസ്റ്റന്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറി, കേരള സർ‌വകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഹോണററി ഡയറക്ടര്‍, ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മീഷൻ,ഫാക്കൽറ്റി ഓഫ് ഓറിയന്റെൽ സ്റ്റഡീസ്,കേരള സർ‌വകലാശാല,എന്നിവയിൽ അംഗം,. കേരള ആർകൈവ്സ് ന്യൂസ് ലെറ്റർ ബോർഡിന്റെ പത്രാധിപർ, നവസാഹിതി ബയോഗ്രാഫിക്കൽ എൻസൈക്ലോപീഡിയയുടെ മുഖ്യ ഉപദേശ്ടാവ്, കേരള സർ‌വകലാശാലയുടെ പി.എച്ച്.ഡി ഇവാല്യൂഷൻ ബോർഡ് അംഗം, സാഹിത്യ പരിഷത് അദ്ധ്യക്ഷൻ, കേന്ദ്രസാഹിത്യ അക്കാദമി നിർ‌വാഹക സമിതി അംഗം,കേരള സാഹിത്യ അക്കാദമി അംഗം,ഹിസ്റ്ററി അസോസിയേഷൻ അംഗം, കാൻഫെഡ് അദ്ധ്യക്ഷൻ,ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററിയുടെ പത്രാധിപർ,ആദ്യ ജ്ഞാനപീഠ അവാർഡ് കമ്മറ്റിയംഗം ,എന്നെ നിലകളില്‍ പ്രവര്‍ത്തിക്കുകയും, നിഘണ്ടുകാരൻ, ഭാഷാചരിത്ര ഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനും ആയിരുന്ന ശൂരനാട് കുഞ്ഞൻപിള്ള )

2006 – എം എസ്‌ തൃപ്പൂണിത്തുറ – ( മലയാള സിനിമയിൽ വ്യത്യസ്തമായ ശബ്ദത്തിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും ശ്രദ്ദേയനായ നടൻ എം എസ്‌ തൃപ്പൂണിത്തുറ )

1964 – സി എ കിട്ടുണ്ണി – ( തൃശൂരിൽ ആശാൻ പ്രസ്‌ സ്ഥാപിക്കുകയും നോവലിസ്റ്റ്‌, കഥാകൃത്ത്‌, ബാലസാഹിത്യ രചയിതാവ്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത സി.എ. കിട്ടുണ്ണി )

1963 – കോമാട്ടിൽ അച്യുത മെനോൻ – ( കൊല്ലവര്‍ഷം 1118 ല്‍ കൊച്ചിയിലെ സ്ഥലനാമങ്ങള്‍ എന്ന പുസ്തകം എഴുതിയ റാവു,സാഹേബ് കോമാട്ടില്‍ അച്ചുതമേനോൻ . ബി എ , ബി എൽ )

2011 – കുമാരി തങ്കം – ( സത്യൻ , പ്രേം നസീർ തുടങ്ങിയവരുടെ നായികയായി 1950 കളിൽ തിളങ്ങി നിന്ന നായിക നടിയായ കുമാരി തങ്കം )

1960 – നാനമോലി ഭിക്ഷു – ( രണ്ടാം ലോക മഹായുദ്ധകാലത്ത് രഹസ്യാന്വേഷകനായി പ്രവർത്തിക്കുകയും യുദ്ധാനന്തരം നീച്ചെയുടെ ബുദ്ധമതസിദ്ധാന്തങ്ങളുടെ അവലോകനങ്ങളിൽ ആകൃഷ്ടനാവുകയും ബുദ്ധമതം സ്വീകരിക്കുകയും പിന്നീടുള്ള 11 വർഷങ്ങൾ ശ്രീലങ്കയിൽ ജീവിച്ച് ബുദ്ധമത ഗ്രന്ഥങ്ങൾ പാലിയിൽ നിന്ന് ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത ബ്രിട്ടനിൽ ജനിച്ച ഒരു ബുദ്ധമത ഭിക്ഷുവായിരുന്ന ഓസ്ബെർട്ട് മൂർ എന്ന നാനമോലി ഭിക്ഷു )

1977 – കിഷൻ ചന്ദ റേ – ( തൂലിക കൊണ്ട്‌ ഇന്ദ്രജാലം കാട്ടുന്ന വിശ്വവിഖ്യാത ഹിന്ദി / ഉർദു സാഹിത്യകാരൻ കിഷന്‍ചന്ദ റെ )“`

➡ _*മറ്റു. പ്രത്യേകതകൾ*_

⭕ _ലോക വനിതാ ദിനം_ 👩🏻‍🦰

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Comments (0)
Add Comment